കല്ലെറിഞ്ഞു കൊല്ലപ്പെട്ടവന്‍

കരിങ്കല്‍ ക്വാറി മാഫിയകള്‍ക്കെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ അണിനിരക്കുമ്പോള്‍ സിപിഎം എന്തിനാണ്‌ മറുപക്ഷത്ത്‌ ചേരുന്നത്‌? ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ സമരത്തിന്റെ കുന്തമുനയായി സിപിഎം മാറുമ്പോള്‍ അവര്‍ ആരുടെ താത്പര്യമാണ്‌ സംരക്ഷിക്കുന്നതെന്ന്‌ കൈവേലി സംഭവം കാണിച്ചു തരുന്നു.

ഹെഡ്ഗേവാറും സ്വാതന്ത്ര്യ സമരവും

നാഗപ്പൂരിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത് പ്രസംഗിച്ചതിന് വിചാരണ ചെയ്യപ്പെട്ട ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ , കോടതിയിൽ നടത്തിയ വിശദീകരണപ്രസംഗത്തിൽ നിന്നുള്ള വരികളാണിവ . പ്രസംഗത്തേക്കാൾ രാജ്യദ്രോഹമാണ് അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലമെന്നും അതിലും കടുത്തതാണ് വിചാരണാവേളയിൽ നടത്തിയ പ്രസംഗമെന്നും വിധിച്ച് ജഡ്ജി ഹെഡ്ഗേവാറിന് ഒരു വർഷത്തെ കഠിന തടവ് വിധിച്ചു

അടിയന്തിരാവസ്ഥ എതിർത്തവരും കൊല്ലപ്പെട്ടവരും

‘സ്വയം സ്വീകൃത’ മായ യത്നത്തിന്‌ പ്രതിഫലം വാങ്ങാന്‍ ഒറ്റ ആര്‍എസ്‌എസുകാരനും ക്യൂ നില്‍ക്കില്ല എന്നത്‌ വേറെ കാര്യം. കാരണം അവര്‍ ‘പതത്വേഷകായോ നമസ്തേ നമസ്തേ’ എന്ന്‌ ദൈനംദിനം ചൊല്ലി ശീലിച്ചവരാണ്‌.

വിചാരധാരയും ആഭ്യന്തര ഭീഷണികളും

മുഴുവൻ ഭാഗവും ചേർത്തുവച്ചു വായിച്ചാൽ, എത്ര പച്ചപ്പരമാർത്ഥമായ കാര്യമാണത്‌? കൊച്ചുകുട്ടികൾക്കുപോലും മനസ്സിലാകുന്ന യുക്തി മാത്രമല്ലേ അതിനു പിന്നിലുള്ളൂ. ഒരൊറ്റ സുപ്രഭാതത്തിൽ ദശലക്ഷക്കണക്കിനു പാക്കിസ്ഥാൻ വാദികളെല്ലാം കറതീർന്ന ദേശസ്നേഹികളും ഇന്ത്യാവാദികളുമായി പരിണമിച്ചു എന്നു പറഞ്ഞാൽ അതിനെ വിഡ്ഢിത്തത്തിന്റെ പരമകാഷ്ഠ എന്നല്ലാതെ എന്താണു വിളിക്കേണ്ടത്‌?

വിനായക റാവുവില്‍ നിന്നും വീര സവര്‍ക്കറിലേയ്ക്ക് - ഭാഗം 1

“ അവിടെ( ഇന്ത്യാഹൌസ് ) പ്രവേശനത്തിനു ഇത്രയധികം തിരക്കുള്ളപ്പോള്‍ ഒരാളെ പ്രത്യേകം ശുപാര്‍ശ ചെയ്യുന്നതില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ല . എങ്കിലും ബോംബെയില്‍ നിന്നുള്ള അപേക്ഷാര്‍ത്ഥികളില്‍ ഒരു മി. സവര്‍ക്കര്‍ ഉണ്ടാകും . ഗവണ്മെന്റിനെതിരെ എവിടെയും എപ്പോഴും പ്രതികരിക്കാന്‍ അയാള്‍ക്ക് മടിയില്ല . സ്വദേശി പ്രസ്ഥാനത്തിലെ ശക്തമായ സാന്നിദ്ധ്യമായിരുന്ന അയാള്‍ പൂനെ ഫെര്‍ഗൂസന്‍ കോളേജ് അധികൃതരുടെ അപ്രിയത്തിനു പാത്രമായിട്ടുണ്ട് “.

Friday, December 21, 2012

വികസനത്തിന്റെ വിജയം, കഠിനാധ്വാനത്തിന്റെയും

 വിജയത്തിലേക്ക് , 
എളുപ്പവഴികളില്ലെന്ന  അലംഘനീയമായ തത്ത്വത്തിന്റെ ജ്വലിക്കുന്ന ഉദാഹരണമാണ് ഗുജറാത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിയും നരേന്ദ്ര മോഡിയും നേടുന്ന തുടര്‍ വിജയങ്ങള്‍. ഭരിക്കാന്‍ നിയോഗിക്കപ്പെടുന്ന അഞ്ചു വര്‍ഷത്തില്‍ ഭൂരിഭാഗവും തമ്മിലടിയും തൊഴുത്തില്‍ കുത്തുമായ് നടക്കുകയും (കേരളവും, തീര്‍ച്ചയായും കര്‍ണ്ണാടകയും എല്ലാം ഉദാഹരണം) ഭരണത്തിന്‍റെ പതിമൂന്നാം മണിക്കൂറില്‍ ഒരു മത വിഭാഗത്തിലെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും, മറ്റൊരു വിഭാഗത്തിന് പെന്‍ഷനും, മറ്റൊന്നിന് റേഷനരിയും നല്‍കി അധികാരം നിലനിര്‍ത്താം എന്ന കഴിവുകേടിന്റെ, രാഷ്ട്രീയ ഷണ്ഡത്വ ചിന്തയുടെ മുഖത്ത് വീഴുന്ന കനത്ത പ്രഹരമാണ് വികസന രാഷ്ട്രീയത്തിന്‍റെ ഈ തിളക്കമാര്‍ന്ന വിജയം.

മാധ്യമങ്ങള്‍ തങ്ങളുടെ ഭരണനേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാത്തത് കൊണ്ടാണ്  തങ്ങള്‍ പൊട്ടി മൂലയ്ക്കായതെന്ന് സ്ഥിരം പറഞ്ഞു കേള്‍ക്കാറുള്ള ഒരു കപട വാദമാണ്. എന്റെ ജീവിതനിലവാരം മെച്ചപ്പെട്ടോ എന്ന് പത്രം വായിച്ചല്ല ഞാന്‍ അറിയുന്നത്! അത് എനിക്ക് അനുഭവത്തില്‍ വരേണ്ടതാണ്. അങ്ങനെയൊരു അനുഭവം ഒരു ജനതയ്ക്ക് ഉണ്ടാകുമ്പോഴാണ് അവര്‍ ഭരണതുടര്‍ച്ചയ്ക്കു  പൂര്‍ണ്ണ മനസോടെ അനുമതി നല്‍കുന്നത്. ഒന്നൊഴിയാതെ ദേശീയ മുഖ്യധാരാ മാധ്യമങ്ങളും , ഗുജറാത്തിലെ പ്രമുഖ പ്രാദേശിക മാധ്യമവും എതിരുനിന്നിട്ടും മോഡി വിജയിക്കുന്നത് ഗുജറാത്തിലെ ജനതയുടെ വികസന സാക്ഷിപത്രം നേടിയാണ്‌. അതും, പറയുന്നവനും  കേള്‍ക്കുന്നവനും മധ്യത്തില്‍ ഇടനിലക്കാരില്ലാത്ത സോഷ്യല്‍ മീഡിയയിലൂടെ ജനമധ്യത്തിലേക്കിറങ്ങുന്നതിന്റെയും പ്രതിഫലനമാണ് രാജ്യമെമ്പാടും അലയടിക്കുന്ന നരേന്ദ മോഡി അനുകൂല തരംഗം. കാര്‍ഷിക രംഗത്തെ വളര്‍ച്ചയില്‍, ഉന്നത വിദ്യാഭാസത്തില്‍, അടിസ്ഥാന സൗകര്യ വികസനത്തില്‍, വൈദ്യുതോല്‍പ്പാദനത്തില്‍, തൊഴില്‍ സൃഷ്ടിയില്‍ എല്ലാം കഠിനാധ്വാനം കൊണ്ട് നേടിയ വളര്‍ച്ചയുടെ ഉല്‍പ്പന്നമാണ്‌ മോഡിയുടെ വിജയം. അല്ലാതെ പ്രീണന ഉഡായിപ്പെന്ന കുറുക്കുവഴിയിലൂടെ നേടിയതല്ല. ഇരുട്ടി വെളുത്തപ്പോള്‍ ആകാശത്തുനിന്ന് പൊട്ടിവീണതുമല്ല. കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി  രാജ്യം ഭരിക്കുന്നത്‌ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് ആണ്. മുസ്ലീം ലീഗും, ആഴ്ചകള്‍ക്ക് മുമ്പ് വരെ അസദുദീന്‌ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസ് മുസ്ലീമീന്‍ പാര്‍ട്ടിയും ഘടക കക്ഷികളായ യു.പി.എ യുടെ ഭരണം. അതില്‍ ആദ്യത്തെ നാല് വര്‍ഷവും കൊണ്ഗ്രസിന്റെ മൂട് താങ്ങിയത് ഇടതു പക്ഷവും. രാജ്യത്തെ ഏറ്റവും കരുത്തുറ്റ അന്വേഷണ ഏജന്‍സിയും രഹസ്യാന്വേഷണ സംവിധാനങ്ങളും എന്ന് വേണ്ട പ്രബല പവര്‍ സെന്‍ററുകളെല്ലാം നിയന്ത്രിക്കുന്നത്‌ ഇതേ കേന്ദ്ര സര്‍ക്കാരാണ്. ഗുജറാത്‌ കലാപത്തില്‍ കൃത്യവിലോപം നടത്തിയെന്ന് ഉറപ്പുണ്ടെങ്കില്‍ പിടിച്ചു അകത്തിടാന്‍ ആരുടെ അനുവാദമാണ് ഈ പാര്‍ട്ടികള്‍ക്ക് ഇനി വേണ്ടത്? മോഡിക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്ന് തണ്ടെല്ലുറപ്പോടെ പറയാന്‍ ഈ കക്ഷികള്‍  പറയാത്തത് എന്തുകൊണ്ടാണ്? പത്തു വര്‍ഷമായിട്ടും ഈ കൊടി  കെട്ടിയ പാര്‍ട്ടികള്‍ക്കും ശിങ്കിടി അന്വേഷണ സംവിധാനങ്ങള്‍ക്കും ഒരു തുമ്പും തരിമ്പും കിട്ടിയില്ലെന്നോ? ഒന്നുകില്‍ ഈ പാര്‍ട്ടികള്‍ എല്ലാം ഹിന്ദുത്വ വക്താക്കള്‍ ആകണം. അല്ലെങ്കില്‍ മോഡി നിരപരാധിയാണെന്ന് ഉറച്ച ബോധ്യമുണ്ടാകണം.

രണ്ടാമത്തേതാണ് വസ്തുതയെന്ന്  മനസിലാകിയ ചില പാര്‍ട്ടികള്‍ പതുക്കെ നിലപാട് മയപ്പെടുത്തി തുടങ്ങി. മോഡി മാപ്പ് പറഞ്ഞാല്‍ ക്ഷമിക്കാം എന്നായി നിലപാട്. അതിനു മോഡി തന്നെ മറുപടിയും നല്‍കി. "എന്തിനാണ് ഞാന്‍ മാപ്പ് പറയേണ്ടത്? മാപ്പ് പറഞ്ഞാല്‍ അതിനര്‍ത്ഥം ഞാന്‍ തെറ്റ് ചെയ്തുവെന്നാണ്‌ . ഒരു ചെറിയ അളവിലെങ്കിലും തെറ്റ് പറ്റിയെങ്കില്‍ അത് മാപ്പ് പറഞ്ഞാല്‍ ക്ഷമിക്കാവുന്നതാണോ? അങ്ങനെ തെറ്റുപറ്റിയെങ്കില്‍ നിങ്ങള്‍  എന്നെ കൊണ്ട് പോയി തൂക്കിലേറ്റുക". ഇതില്‍ കൂടുതല്‍ എന്താണ് മോഡി ചെയ്യേണ്ടത്. പ്രീണന രാഷ്ട്രീയ പാര്‍ട്ടികള്‍ 'കപട മതേതരത്വം' എന്ന് എഴുതിയൊട്ടിച്ച ബലിക്കല്ലില്‍ തലയടിച്ചു മരിച്ചു അവരെ തൃപ്തിപ്പെടുത്തണം എന്നാണെങ്കില്‍ “അതിനു വേറെ ആളെ നോക്കണം“ എന്ന് ഉറച്ച ശബ്ദത്തില്‍ പറയുന്നതാവം മോഡിയെ ഇവര്‍ ഇത്രകണ്ട് ഭയക്കുന്നതിനും ഇകഴ്ത്തുന്നതിനും കാരണം.
 
മാസങ്ങള്‍ നീണ്ട തെരഞ്ഞെടുപ്പു പ്രചാരണ കോലാഹലങ്ങള്‍ വോട്ടെടുപ്പോടെ അവസാനിച്ചതിന് അടുത്ത ദിവസവും, ഫലത്തെ കുറിച്ച് വ്യാകുലപ്പെടാതെ നര്‍മ്മദാ വാട്ടര്‍ ഗ്രിഡ് പ്രോജക്റ്റും, വൈബ്രന്‍റ് ഗുജറാത്ത് പരിപാടിയുടെ റിവ്യൂവുമായ്‌ കര്‍മ്മ മണ്ഡലത്തില്‍ അഭിരമിക്കുന്ന, വിശ്രമം എന്ന  വാക്കിന്‍റെ അര്‍ത്ഥമോര്‍ക്കാത്ത മോഡിയെപ്പോലൊരു ജനനായകനെയാണ് ഭാരതം ഉറ്റുനോക്കുന്നത്.

വിക്രം ആചാരി.

Friday, December 14, 2012

ചൂഷണത്തിന്റെ മനോമോഹന എഫ് ഡീ ഐ . !


ഭാരതത്തിന്‍റെ സമ്പന്നതയിലേക്ക് ചൂഷണത്തിന്റെ വിത്തിറക്കാന്‍ പലരും കഴുകന്‍കണ്ണുകളോടെ ചൂഴ്ന്നിറങ്ങാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ആയതുകൊണ്ടുതന്നെ ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തെച്ചൊല്ലി നിരവധി ആശങ്കകള്‍ ഉയരുന്നുണ്ട്. ആഗോള വല്‍കരണം വന്‍തോതില്‍ സമ്പത്തിന്‍റെ കേന്ദ്രീകരണത്തിന് കാരണമാകുമ്പോള്‍ കുത്തകകള്‍ കൂടുതല്‍ ശക്തരാകുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രര്‍ ആകുകയും ചെയ്യുന്നു.ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം നട്ടെല്ലൊടിക്കുന്നത് ഇന്നാട്ടിലെ ചെറുകിട വ്യാപാരികളെയും തൊഴിലാളികളെയും വ്യവസായികളെയും ആണ്.. ഇന്നാട്ടിലെ വഴിയോരക്കച്ചവടക്കാരനും ഉന്തുവണ്ടിക്കച്ചവടക്കാരനും മുതല്‍ ചെറുകിട വന്‍കിട വ്യാപാര കേന്ദ്രങ്ങളും സൂപ്പര്‍, ഹൈപ്പര്‍മാര്‍ക്കറ്റുകളും ഒക്കെയടങ്ങുന്ന നാലുകോടിയോളം ജനങ്ങള്‍ നേരിട്ട് പണിയെടുക്കുന്ന, ഏകദേശം പതിനാറു കോടിയോളം ആള്‍ക്കാര്‍ ഉപജീവനമാര്‍ഗ്ഗം ആയി കാണുന്ന തൊഴില്‍ മേഖലയാണ് ചില്ലറ വ്യാപാര മേഖല.

കാര്‍ഷിക സമ്പദ് വ്യവസ്ഥ നട്ടെല്ലായ ഭാരതത്തില്‍ കൃഷി കഴിഞ്ഞാല്‍ ഏറ്റവുമധികം പേര്‍ തൊഴിലിനായി ആശ്രയിക്കുന്നത് ചെറുകിട വ്യാപാര രംഗത്തെയാണ്. രാജ്യത്തെ തൊഴില്‍ ശക്തിയുടെ ഏഴു ശതമാനവും മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ പതിനാലു ശതമാനവും ഈ മേഖലയില്‍നിന്നാണ്. 1986ല്‍ 300000 ബഹുരാഷ്ട്ര കുത്തകകള്‍ ചേര്‍ന്ന്‍ 3% തൊഴില്‍ ശക്തി ഉപയോഗിച്ച് വിപണിയുടെ 85% വ്യാപാരം കയ്യടക്കി. 2004ല്‍ 3000 കുത്തകകള്‍ ചേര്‍ന്ന്‍ അര ശതമാനം തൊഴില്‍ശക്തിക്കും അവരെ വരുമാനത്തിന് ആശ്രയിക്കുന്നവര്‍ക്കും അവശേഷിക്കുന്നത് വ്യാപാരത്തിലുള്ള 15% പങ്കു മാത്രമാണ്. ഇത്തരത്തിലുള്ള സാമ്പത്തിക കേന്ദ്രീകരണത്തെ ഏറ്റവും കൂടുതല്‍ ശക്തിപ്പെടുത്തുന്നത് ചില്ലറ വ്യാപാര മേഖലയിലെ കുത്തകകളുടെ വളര്‍ച്ചയാണ്.

ഫിക്കിയുടെ (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്) ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യന്‍ ചെറുകിട വ്യാപാരമേഖലയില്‍ 12 ലക്ഷം കോടിയുടെ കച്ചവടമാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം നടന്നിട്ടുള്ളത്. ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ചെറുകിട വ്യാപാര ശൃംഖലകള്‍, വമ്പന്‍ ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍, പ്രാദേശികതലത്തിലുള്ള ചെറുകിട കച്ചവട സ്ഥാപനങ്ങള്‍, വഴിയോര കച്ചവടക്കാര്‍, വണ്ടിക്കച്ചവടക്കാര്‍, എല്ലാം അടങ്ങുന്ന ബൃഹത്ശ്രേണിയാണ് ഇന്ത്യന്‍ ചെറുകിട വ്യാപാരരംഗം. ഇങ്ങനെയുള്ള നമ്മുടെ വിപണിയിലേക്ക് എത്തുന്ന വാള്‍മാര്‍ട്ട് പോലെയുള്ള ഭീമന്‍ ജയിന്റുകള്‍ ചെറുകിട വ്യാപാരികളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.. വാള്‍മാര്‍ട്ടിന്റെ പ്രവര്‍ത്തനം തുടങ്ങിയ അമേരിക്കന്‍ നഗരങ്ങളില്‍ 47% വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയതായി ഇയോവാ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കെന്നത്ത്‌ ഇ സ്റ്റോണന്‍റെ പഠനം പറയുന്നു..എ സി നെല്‍സണിന്‍റെ പഠനം പറയുന്നത് കുത്തകകള്‍ വ്യാപരശ്രേണി കയ്യടക്കിയത് കൊണ്ട് 1981നും 1999നും ഇടയില്‍ ബ്രിട്ടനിലെ ചില്ലറ വ്യാപാര മേഖലയിലെ സ്ഥാപനങ്ങളുടെ എണ്ണം 56862ല്‍ നിന്നും 25800 ആയി ചുരുങ്ങി എന്നാണ്.

ചില്ലറ വ്യാപാരമേഖലയിലെ മറ്റുള്ള ബഹുരാഷ്ട്ര ഭീമന്‍മാരായ ഇംഗ്ലണ്ടിലെ ടെസ്കോയും ഫ്രാന്‍സിലെ ക്യാരിഫോറും ഇംഗ്ലണ്ടിലെ കിങ്ഫിഷറും ആംസ്റ്റര്‍ഡാമിലെ അഫോള്‍ഡും അടക്കമുള്ളവര്‍ ഇന്ത്യയില്‍ അവരുടെ കുത്തക പോരാട്ടത്തിന്‍റെ യുദ്ധമുഖം തുറക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞിരിക്കുകയാണ്. ഇങ്ങനെയുള്ള അരഡസന്‍ വമ്പന്മാര്‍മാത്രം വിദേശ നിക്ഷേപവുമായി വിപണി കയ്യടക്കുമ്പോള്‍ യാതൊരു സര്‍ക്കാര്‍ സഹായവുമില്ലാതെ സ്വയംതൊഴില്‍ കണ്ടെത്തുകയും മറ്റുള്ള കോടിക്കണക്കിനുപേര്‍ക്ക് തൊഴിലും ജീവിതവും നല്‍കുകയും ഖജനാവിനു കോടാനുകോടി നികുതിപ്പണം നല്‍കുകയും രാജ്യത്തെ ബാങ്കിംഗ് വ്യവസായത്തെയും സാമ്പത്തിക ചാക്രികക്രമത്തെയും പരിപാലിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ചെറുകിട വില്പന രംഗം തവിടുപൊടിയാകും.

ലോകമെമ്പാടും ശൃംഖലകള്‍  ഉള്ള വാള്‍മാര്‍ട്ട് പോലെയുള്ള കുത്തക ഭീമന്മാരുടെ കടന്നു കയറ്റം നമ്മുടെ സാമ്പത്തിക ഘടനയെ താറുമാറാക്കും എന്നതില്‍ രണ്ടഭിപ്രായമില്ല.. ലോകമെമ്പാടും പ്രവര്‍ത്തന മേഖല നിശ്ചയിച്ചുറച്ച വാള്‍മാര്‍ട്ടിന്റെ പ്രവര്‍ത്തനം 15 രാജ്യങ്ങളില്‍ 55ഓളം അപര നാമങ്ങളില്‍ 8500 ഓളം സ്റ്റോറുകളിലൂടെ വ്യാപിച്ചു കിടക്കുന്നു.. 22 ലക്ഷം ആള്‍ക്കാര്‍ ഈ സ്റ്റോറുകളില്‍  പണിയെടുക്കുന്നു.. 2012 വരെയുള്ള കണക്കനുസരിച്ച് വാള്‍ മാര്‍ട്ടിന്റെ റെവന്യു 446.950 ബില്ല്യണ്‍ യു എസ്സ് ഡോളര്‍ ആണ്.. യൂറോപ്പില്‍ 1970നും 80നും ഇടയില്‍ മാത്രം 400000 ചെറുകിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. 4000ചതുരശ്ര അടി ശരാശരി വലിപ്പമുള്ള യൂറോപ്യന്‍ സ്ഥാപനങ്ങള്‍ക്കും 5000 ചതുരശ്ര അടി ശരാശരി വലിപ്പമുള്ളഅമേരിക്കയിലെ സ്ഥാപനങ്ങള്‍ക്കും റീടെയില്‍ കുത്തകകളായ വാള്‍മാര്‍ട്ടിനും മെട്രോയ്ക്കും ക്യാരിഫോറിനും മുന്നില്‍ പിടിച്ചു നില്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 5 ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള ഇവരോട്‌ 50 ചതുരശ്ര അടിക്കും 120ചതുരശ്ര അടിക്കും ഇടയില്‍ വലിപ്പമുള്ള നമ്മുടെ 80% ചില്ലറ വില്‍പ്പന ശാലകള്‍ എങ്ങിനെ പിടിച്ചു നില്‍ക്കും?!!!

വിവേചന ബുദ്ധിയില്ലാതെ സ്വാര്‍ത്ഥതയുടെ ചീഞ്ഞളിഞ്ഞ കണ്ണ് മാത്രം നമ്മുടെ ചില്ലറ വ്യാപാര മേഖലയില്‍ തുറിച്ചു നോക്കിയിരിക്കുന്ന ഈ കുത്തകകള്‍ അവരുടെ വിത്തിറക്കിയ നാടുകളിലെല്ലാം വ്യവസായങ്ങളെ തകര്‍ത്തു തരിപ്പണമാക്കി.. സൂപ്പര്‍മാളുകള്‍, ഭക്ഷ്യധാന്യ വില്‍പനകേന്ദ്രങ്ങള്‍, മരുന്നു വിപണനകേന്ദ്രങ്ങള്‍, ജനറല്‍സ്റ്റോറുകള്‍, റസ്റ്റോറന്റുകള്‍ എന്നിങ്ങനെ ഒന്‍പതു മേഖലകളില്‍ വാള്‍മാര്‍ട്ട് വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാള്‍മാര്‍ട്ട് മാത്രമായി രാജ്യത്തിന്റെ പകുതി ചില്ലറ വ്യാപാരമേഖലയും കയ്യടക്കും. ചില്ലറ വ്യാപാര മേഖലയിലെ കുത്തകകള്‍ സ്വന്തം ബ്രാന്‍ഡുകള്‍ ഉണ്ടാക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ മാത്രം അവര്‍ക്ക്‌ വേണ്ട ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നു, ഇതുവഴി നിര്‍മാതാവിന്റെയും വിതരണക്കാരന്‍റെയും ലാഭം ഇവര്‍ എടുക്കുന്നു. പ്രവര്‍ത്തനം തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് തന്നെ വാള്‍മാര്‍ട്ട് അമേരിക്കയിലെ തുണി വ്യവസായത്തെയും തുകല്‍ വ്യവസായത്തെയും തകര്‍ത്തു. ഏറ്റവും കുറഞ്ഞ കൂലിയുള്ള രാജ്യത്ത്‌ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി മറ്റു സ്ഥലങ്ങളില്‍ വില്‍ക്കുന്നു. ഇങ്ങനെ സംഭവിച്ചാല്‍ ചൈനീസ്‌ ഉല്‍പ്പന്നങ്ങള്‍ കൊണ്ട് നമ്മുടെ വിപണി നിറയും.

വാള്‍മാര്‍ട്ട് നിര്‍മാണ ക്കരാര്‍ നല്‍കുന്നത് തൊഴില്‍ നിയമങ്ങള്‍ ശക്തമല്ലാത്ത രാജ്യങ്ങളിലാണ്. അതുകൊണ്ടുതന്നെ ഉത്പാദന ചെലവും ഉല്‍പ്പന്നത്തിന്റെ വിലയും കുറയുന്നു. പ്രാദേശിക ഉത്പാദകര്‍ക്ക് ആയതിനാല്‍ തന്നെ ഇവരോട് മത്സരിക്കാന്‍ കഴിയുകയുമില്ല. വാള്‍മാര്‍ട്ട് ഏറ്റവും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നത് ചൈനയിലാണ്.തുണിത്തരങ്ങള്‍ ഉത്പാദിപ്പിക്കുന്നത് ഇന്ത്യന്‍ രൂപയില്‍ ഒരു മണിക്കൂറിന് 80 പൈസ മാത്രം കൂലിയുള്ള ബംഗ്ലാദേശിലും . ഇത്ര വിലകുറഞ്ഞ ഉല്‍പ്പന്നങ്ങളോട് നമ്മുടെ ഉത്പാദകര്‍ എങ്ങനെ മത്സരിക്കും.? വിദേശ നിക്ഷേപം നടത്തുന്നവര്‍ ചെറുകിട വ്യവസായ സ്ഥാപനങ്ങളില്‍നിന്നും 30 ശതമാനം ഉല്‍പന്നം സംഭരിക്കണമെന്ന നിബന്ധന തദ്ദേശീയ ചെറുകിട സംരംഭകരെ സഹായിക്കും എന്നാണ് പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നത്. സാധാരണക്കാരന്‍റെ കണ്ണില്‍ പൊടിയിടുന്ന ഈ വ്യവസ്ഥ വിഭാവനം ചെയ്യുന്ന " ചെറുകിട വ്യവസായ സ്ഥാപനം" പ്ലാന്റിനും യന്ത്രസാമഗ്രികള്‍ക്കുമായി മൊത്തം ഒന്നേകാല്‍ കോടിരൂപ മുടക്കാന്‍ കെല്പ്പുള്ളവനായിരിക്കണം. സ്വാശ്രയ സംഘങ്ങളോ മറ്റു സംരംഭങ്ങളോ ഇത്രയും മുടക്കാന്‍ കെല്‍പ്പുള്ളവയല്ല എന്ന പച്ചയായ യഥാര്‍ത്ഥ്യം ഓര്‍ത്തുകൊണ്ട് തന്നെ നോക്കിയാല്‍ ഇതൊക്കെ ലക്‌ഷ്യം വെയ്ക്കുന്നത് ഈ വമ്പന്‍ ഇന്‍വെസ്റ്റേര്‍സിനെ തന്നെയാണ് എന്ന് പകല്‍ പോലെ വ്യക്തമാണ്. 
.
ഭാരതത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് കൃഷിയാണ്. F.D.I നശിപ്പിച്ചു ആണിക്കല്ലിളക്കാന്‍ പോകുന്നത്  കാര്‍ഷിക സംസ്കാരത്തിന്‍റെ സമ്പന്നതയെ കൂടിയാണ്.. ചില്ലറ വ്യാപാര രംഗത്ത് കടന്നു വന്ന കുത്തകകള്‍ കരാര്‍ കൃഷി നടപ്പാക്കിയത് വഴി ചെറുകിട കര്‍ഷകര്‍ ലോകം മുഴുവന്‍ നാമാവശേഷമായി ക്കൊണ്ടിരിക്കുന്നു. വാള്‍മാര്‍ട്ടിന്റെ കരാര്‍ ലംഘനങ്ങള്‍ക്കെതിരെ അമേരിക്കയില്‍ നിരവധി കര്‍ഷക സമരങ്ങള്‍ക്കാണ് കഴിഞ്ഞ ദശാബ്ദങ്ങള്‍ സാക്ഷ്യം വഹിച്ചത്. ഏഷ്യയിലെ സൂപ്പര്‍ മാളുകള്‍ക്ക് കാര്‍ഷിക വിഭവങ്ങള്‍ കരാര്‍ പ്രകാരം നല്‍കുന്നതില്‍ കര്‍ഷകര്‍ പരാജയപ്പെടുകയും സൂപ്പര്‍ മാളുകള്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുകയും കരാറില്‍ ഏര്‍പ്പെടുന്ന കര്‍ഷകരെ മാറ്റുകയും കര്‍ഷകര്‍ക്ക്‌ നിശ്ചയിച്ച സമയത്ത് നിശ്ചയിച്ച അളവില്‍ പണം നല്‍കാന്‍ കഴിയാത്തതിലും കര്‍ഷകര്‍ തകരുന്നതായി എഫ് എ ഒ യുടെ പഠനങ്ങള്‍ പറയുന്നു.

ഒരു ദശകം മുന്‍പ്‌ അമേരിക്കയിലെ കാപ്പി ഉത്പാദകര്‍ ഒരു വര്‍ഷം 10 ബില്യണ്‍ ഡോളര്‍ വരുമാനം നേടിയിരുന്നു.എന്നാല്‍ 60 ബില്ല്യണ്‍ ഡോളറിന്‍റെ വിപണി അമേരിക്കക്ക് പുറത്ത്‌ ഉള്ളപ്പോഴും അമേരിക്കയിലെ കാപ്പി കര്‍ഷകര്‍ക്ക്‌ ഇന്നു ലഭിക്കുന്നത് വെറും 6 ബില്ല്യണ്‍ ഡോളര്‍ മാത്രമാണെന്ന്‍ ഓക്സ്ഫാമിന്‍റെ പഠനം വെളിവാക്കുന്നു. അതുപോലെ ഘാനയിലെ കൊക്കോ കര്‍ഷകര്‍ക്ക്‌ അവരുടെ കൊക്കോ ചേര്‍ത്തുണ്ടാക്കുന്ന ചോക്കലേറ്റിന്‍റെ വിലയുടെ 3.9% മാത്രം ലഭിക്കുമ്പോള്‍ ചോക്കലേറ്റ്‌ വില്‍ക്കുന്ന കുത്തക വില്പനശാലകള്‍ക്ക് 34.1% ലഭിക്കുന്നു. ഇതേ അവസ്ഥയാണ് തെക്കേ അമേരിക്കയിലെ വാഴ കര്‍ഷകര്‍ക്കും. അവര്‍ക്ക്‌ വില്‍പ്പന വിലയുടെ അഞ്ചു ശതമാനം മാത്രം വില ലഭിക്കുമ്പോള്‍ അത് വില്‍ക്കുന്ന ചില്ലറ വ്യാപാര മേഖലയിലെ കുത്തകകള്‍ക്ക്‌ വിലയുടെ 34% വരുമാനം ലഭിക്കുന്നു.
.
2012 ജൂലൈ 15നു യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “ഇന്ത്യയില്‍ നിക്ഷേപം നടത്തുക ഇപ്പോഴും ശ്രമകരമാണെന്ന്‌ അവര്‍ (അമേരിക്കന്‍ വ്യാപാരി സമൂഹം) എന്നോട്‌ പറയുന്നു. ചില്ലറ വില്‍പ്പന മേഖല ഉള്‍പ്പെടെ നിരവധി മേഖലകളില്‍ ഇന്ത്യ വിദേശനിക്ഷേപം നിരോധിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുകയാണ്‌. ഇരുരാജ്യങ്ങളിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ വിദേശനിക്ഷേപം ആവശ്യമാണ്‌. ഇന്ത്യയ്ക്ക്‌ സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ഇത്‌ അത്യാവശ്യമാണ്‌.” ചില്ലറ വില്‍പ്പന മേഖലയിലും മറ്റും വിദേശനിക്ഷേപം അനുവദിക്കാത്ത ഇന്ത്യയുടെ നിലപാടില്‍ അമേരിക്കയിലെ വ്യാപാര സമൂഹത്തിനുള്ള ആശങ്കയിലേയ്ക്ക്‌ വിരല്‍ചൂണ്ടി ഒബാമ ഒളിയമ്പ് തൊടുത്തപ്പോള്‍ നല്ല പിള്ള ചമഞ്ഞു കൊണ്ട് “അമേരിക്കയ്ക്ക്‌ ഇതിലെന്ത്‌ കാര്യം. മറ്റുള്ളവരുടെ ആജ്ഞകള്‍ക്ക്‌ വഴങ്ങുന്ന രാജ്യമല്ല നമ്മുടേത്‌” എന്നാണ്‌ മന്‍മോഹന്‍ സിംഗ്‌ പറഞ്ഞത്‌...., ഇതുവരെ ഏതൊരു പ്രസിഡണ്ടും കൂടെ കൂട്ടാത്ത അത്രയും വിശാലമായ ഒരു വാണിജ്യ സന്ഘവുമായിട്ടാണ് ഒബാമ കഴിഞ്ഞ വട്ടം ഇന്ത്യയിലേക്ക് വന്നത് . ലോകത്തെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിലെ ചില്ലറ വ്യാപാര മേഖല തുറന്നുകിട്ടുക എന്നത്‌ അമേരിക്കയുടെ നെടുനാളത്തെ ആവശ്യമായിരുന്നു. എന്ത്‌ ചെയ്തും അത്‌ സാധിച്ചെടുക്കുക എന്നതായിരുന്നു ഒബാമയുടെ ലക്ഷ്യം. 
.
ചില്ലറ വില്‍പ്പന മേഖലയില്‍ 51 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ എടുത്ത തീരുമാനം 2011 ഡിസംബറില്‍ പിന്‍വലിച്ചതോടെ ഘട്ടംഘട്ടമായി അമേരിക്ക കേന്ദ്രസര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ശക്തിപ്പെടുത്തുകയായിരുന്നു. യുഎസ്‌ മാസികയായ ‘ടൈം’, പ്രധാനമന്ത്രി മന്‍മോഹനെ ‘കഴിവ്‌ കെട്ടവന്‍’ എന്ന്‌ വിശേഷിപ്പിച്ചു. ഇതിന്‌ പിന്നാലെ യുഎസ്‌ പത്രമായ ‘വാഷിംഗ്ടണ്‍ പോസ്റ്റ്‌’ മന്‍മോഹനെ ‘ദുരന്തനായക’നായും ചിത്രീകരിച്ചു. ഇതിനുശേഷമാണ്‌ പ്രസിഡന്റ്‌ ഒബാമ മുന്നറിയിപ്പിന്റെ സ്വരത്തില്‍ സംസാരിച്ചതും ‘വാള്‍സ്ട്രീറ്റ്‌ ജേര്‍ണല്‍’ അതിനെ ന്യായീകരിച്ചതും. ഇതൊക്കെ സമര്‍ത്ഥമായ ഒത്തുകളിയായിരുന്നുവെന്ന്‌ ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്‌. യഥാര്‍ത്ഥത്തില്‍ ‘ടൈം’ മാസികയിലും ‘വാഷിംഗ്ടണ്‍ പോസ്റ്റ്‌’ പത്രത്തിലും മന്‍മോഹന്‍ സിംഗിന്‌ ‘എതിരായി’ വന്ന റിപ്പോര്‍ട്ടുകള്‍ ‘പെയ്ഡ്‌ ന്യൂസു’കളായിരുന്നു. അപകീര്‍ത്തികരമായ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചതിന്‌ ‘ടൈം’ മാപ്പ്‌ പറയണമെന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ ആവശ്യപ്പെട്ടതും ഈ ആവശ്യം നിരാകരിച്ച ‘ടൈം’ ഒടുവില്‍ വഴങ്ങിയതുമൊക്കെ ഒത്തുകളിയുടെ ഭാഗമായിരുന്നു.
.
മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്‌ മന്ത്രിസഭ വിടുമെന്ന്‌ വ്യക്തമായിട്ടും ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ എടുത്തത്‌ അമേരിക്കയുടെ സമ്മര്‍ദ്ദംകൊണ്ടല്ലെന്ന മന്‍മോഹന്‍ സിംഗിന്റെ അവകാശവാദം പരിഹാസ്യമാണ്‌. മന്‍മോഹനൊപ്പം നിന്ന്‌ ഒബാമ ഈ തീരുമാനം എടുപ്പിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ മന്ത്രിസഭ വിട്ട മമതാ ബാനര്‍ജിയെ കൊല്‍ക്കത്തയിലെത്തി ആദ്യം സന്ദര്‍ശിച്ചത്‌ യുഎസ്‌ അംബാസഡര്‍ നാന്‍സി പവലാണ്‌. ചില്ലറ വില്‍പ്പന മേഖലയിലെ വിദേശനിക്ഷേപത്തിന്റെ കാര്യത്തില്‍ എന്താണ്‌ മമതയുടെ എതിര്‍പ്പ്‌ എന്ന്‌ അറിയാനും കഴിയുമെങ്കില്‍ അവരെ അനുനയിപ്പിക്കാനുമായിരുന്നു നാന്‍സിയുടെ ശ്രമം. ഈ വര്‍ഷമാദ്യം ഇന്ത്യയിലെത്തിയ യുഎസ്‌ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റനും കൊല്‍ക്കത്തയില്‍ മമതയെ സന്ദര്‍ശിച്ച്‌ വിദേശനിക്ഷേപ പ്രശ്നം ചര്‍ച്ച ചെയ്യുകയുണ്ടായി.
.
പാര്‍ലമെന്റിലെ ബിജെപിയുള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെയും യുപിഎയുടെതന്നെ പാളയത്തിലെയും  എതിര്‍പ്പുകള്‍ക്ക് ആക്കം കൂടുന്നു എന്ന് മനസ്സിലായ കോണ്‍ഗ്രസ്, തങ്ങള്‍ ഭരിക്കുന്ന ഡല്‍ഹി, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍നിന്നും പിന്തുണ ഉറപ്പക്കിയാണ് കേന്ദ്ര മന്ത്രിസഭയില്‍ ഇങ്ങനെ ആത്മഹത്യാപരമായ തീരുമാനമെടുത്തിരിക്കുന്നത്. വിദേശനിക്ഷേപം അനുവദിക്കുവാനുള്ള അവകാശം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കായിരിക്കും എന്ന നിബന്ധനകൂടി കൂട്ടിച്ചേര്‍ത്തുകൊണ്ട് ചെറുകിട വ്യാപാരരംഗത്ത് 51 ശതമാനം വിദേശനിക്ഷേപം അനുവദിക്കുവാനും, സിംഗിള്‍ ബ്രാന്‍ഡ് വിപണനമേഖലയിലെ വിദേശനിക്ഷേപം 100 ശതമാനമായി വര്‍ദ്ധിപ്പിക്കാനുമാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. ഇപ്പോമുന്‍പേ തന്നെ 51 ശതമാനം വിദേശ നിക്ഷേപം സിംഗിള്‍ ബ്രാന്‍ഡ് വിപണനമേഖലയില്‍ നിലവിലുണ്ട്. ഒരു ഇന്ത്യന്‍ നിക്ഷേപകന്റെ പങ്കാളിത്തം ഇല്ലാതെതന്നെ വിദേശ ഉത്പാദകര്‍ക്ക് അവരുടെ വിപണന കേന്ദ്രങ്ങള്‍ യഥേഷ്ടം തുറക്കാം.നിര്‍മ്മാണസമയത്തെ ബ്രാന്‍ഡുകള്‍ മാത്രം വില്‍ക്കുവാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഭേദഗതി കൂടി ഉള്‍പ്പെടുത്തി സിംഗിള്‍ ബ്രാന്‍ഡില്‍ വ്യത്യസ്ത ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍വിപണിയില്‍ വിറ്റഴിക്കാനുള്ള അവസരം തുറന്നു നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 30 ശതമാനം ഉല്‍പന്നം രാജ്യത്തെ ചെറുകിട ഉല്‍പാദകരില്‍നിന്നും ശേഖരിക്കും എന്ന ഉറപ്പ്‌ ഇതോടെ കടലാസില്‍ ഒതുങ്ങുകയാണ് .ബ്രാന്‍ഡിന്റെ ഉടമ വിദേശനിക്ഷേപകനായിരിക്കണം എന്ന വ്യവസ്ഥകൂടി ചേര്‍ത്തതോടു കൂടി. ഇതോടൊപ്പം മൊത്തം ചില്ലറ വില്പന മേഖലയിലും 51 % വിദേശ നിക്ഷേപം അനുവദിക്കുന്നതിലൂടെ ഒരേ കേന്ദ്രത്തിലൂടെ മള്‍ട്ടി ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍വില്‍ക്കുവാനാണ് അനുമതി നല്‍കുന്നത്. മുഴുവന്‍ ഉല്‍പ്പന്നങ്ങളും ഇന്ത്യന്‍ വിപണിയെ കീഴടക്കാന്‍ കയറൂരി വിടാന്‍ ഇതിലൂടെ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്ക് കഴിയും.

ഇത്തരം കണക്ക് കൊണ്ടുള്ള കളികള്‍ക്കപ്പുറത്തു തുലാസിലാകുന്നത് കോടിക്കണക്കിനു വരുന്ന സാധാരണക്കാരുടെ ജീവിതമാണ്.. ആം ആദ്മിക്ക് വേണ്ടി ദശാബ്ദങ്ങളായി നില കൊള്ളുന്ന പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന സ്വാതന്ത്ര്യാനന്തര കോണ്‍ഗ്രസ്‌ പാര്‍ട്ടി അവരുടെ നില കൂടുതല്‍ "ഭദ്രമാക്കാനുള്ള" ശ്രമങ്ങളില്‍ എന്നും നല്ലൊരു വേഷക്കാരനാണ്.. എന്നെന്നും "ആം ആദ്മി" നില നില്‍ക്കേണ്ടത് അവരുയര്‍ത്തുന്ന മുദ്രാവാക്യത്തിന്റെ ആയൂരാരോഗ്യസൌഖ്യത്തിന് ഒഴിവാക്കാനാവാത്ത വിധം അത്യന്താപേക്ഷിതമാണ്. പരീക്ഷണങ്ങള്‍ നടത്താന്‍ മാത്രമുള്ള കേവലം കന്നുകാലികളായി കാണുന്ന "ഗാന്ധി"കുടുംബരാഷ്ട്രീയം ഗാന്ധിയുടെ ഗ്രാമ സ്വരാജ്‌ സങ്കല്പം എന്നേ കാഴ്ച ബന്ഗ്ലാവുകളിലേക്ക് ചില്ലിട്ടു പൂട്ടി വെച്ചിരിക്കുന്നു..നേരം വെളുക്കുമ്പോള്‍ "ഇന്നിനിയെന്ത്‌""'' എന്ന് മാത്രം മനസ്സിലെരിയുന്ന മാംഗോ ഡെമോക്രസിയിലെ കന്നുകാലി വര്‍ഗ്ഗങ്ങള്‍ക്ക് എന്നും ജീവിതം ഇങ്ങനെയേ ആകാവൂ എന്നത് തലവര മാത്രമല്ല..

ഏതോ മഹാന്‍ പറഞ്ഞു വെച്ചിട്ടുണ്ടത്രേ;

"ഒരു ജനത അവരര്‍ഹിക്കുന്ന ഗവന്മെന്റിനെ നേടുന്നു, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍., ഒരു ജനത  അവരര്‍ഹിക്കുന്ന ഗവണ്മന്റിനെയേ  നേടുന്നുള്ളൂ...


അഭിലാഷ്‌ കടമ്പാടന്‍..

Thursday, November 22, 2012

കസബിലൊതുങ്ങുമോ കൊടുംഭീകരത ?


അങ്ങനെ നാല്‌ വര്‍ഷത്തിന്‌ ശേഷം, നിരപരാധികളായ 166 പേരുടെ ജീവന്‍ കവര്‍ന്ന്‌ കോടികളുടെ നഷ്ടമുണ്ടാക്കി രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മുംബൈ ഭീകരാക്രമണത്തിന്‌ ഇന്ത്യ ഉചിതമായ മറുപടി നല്‍കി. അജ്മല്‍ കസബെന്ന കൊടുംഭീകരനെ തൂക്കിലേറ്റിയത്‌ വഴി ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനും ഭീകര സംഘടനകള്‍ക്കുമാണ്‌ ഇന്ത്യ മുന്നറിയിപ്പ്‌ നല്‍കിയത്‌.കസബിനെ തൂക്കിലേറ്റിയ വാര്‍ത്ത ഒരേ വികാരത്തോടെയാണ്‌ രാജ്യം സ്വീകരിച്ചത്‌. നീതി നടപ്പിലാക്കിയ സന്തോഷം കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അഭിമാനത്തോടെ പങ്കുവച്ചു. ആക്രമണത്തിന്‌ ഇരയായവരുടെ ബന്ധുക്കളും ജീവന്‍ പണയം വെച്ച്‌ ഭീകരരെ കീഴ്പ്പെടുത്തിയവരും കസബിന്റെ വധത്തില്‍ ആശ്വസിച്ചു. എന്നാല്‍ 166 ജീവനുകള്‍ക്ക്‌ പകരമാകുമോ കസബിന്റെ ജീവനെന്ന ചോദ്യം ചിലരെങ്കിലും ചോദിക്കാതിരിക്കുന്നില്ല.  

മുഹമ്മദ്‌ അജ്മല്‍ ആമീര്‍ എന്ന കസബിനെ തൂക്കിലേറ്റിയത്‌ കൊണ്ട്‌ ഭീകരസംഘടനകളില്‍ നിന്ന്‌ ഇന്ത്യ നേരിടുന്ന ഭീഷണി അവസാനിക്കുന്നില്ല. മാരകായുധങ്ങളുമായി കസബിനെ ഇന്ത്യയിലേക്ക്‌ അയച്ചവര്‍ക്ക്‌ കസബിപ്പോഴും തുറുപ്പുചീട്ടാണ്‌. കസബെന്ന രക്തസാക്ഷിയുടെ പേരില്‍ അഭിമാനിക്കുന്ന ലഷ്ക്കറെ തോയ്ബ അടുത്ത വിശുദ്ധയുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ്‌. കസബ്‌ തങ്ങളുടെ ഹീറോയാണെന്നും കസബില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ ഇന്ത്യയില്‍ ആക്രമണം തുടരുമെന്നുമുള്ള ധാര്‍ഷ്ട്യം നിറഞ്ഞ പ്രതികരണമാണ്‌ കസബിന്റെ വധശിക്ഷ നടപ്പാക്കിയതറിഞ്ഞ ലഷ്ക്കറെ തോയ്ബ നടത്തിയത്‌. 

കസബിനെപ്പോലെ പെരുന്നാള്‍ ദിനത്തില്‍ വീട്‌ വിട്ടിറങ്ങുന്ന കൗമാരക്കാര്‍ ഇന്ത്യയിലും പാക്കിസ്ഥാനിലും ധാരാളമുണ്ട്‌. നല്ല ഭക്ഷണവും വസ്ത്രവും കാട്ടി പ്രലോഭിപ്പിച്ച്‌ ഇവരുടെ മനസ്സില്‍ വിഷം നിറയ്ക്കാന്‍ കാത്തുനില്‍ക്കുന്ന കൊടും ഭീകരര്‍ സുരക്ഷിതരായി കഴിയുന്ന കാലത്തോളം ഒന്നും അവസാനിക്കുന്നില്ല. രാഷ്ട്രീയമായും സാമ്പത്തികമായും സാമുദായികമായും ഏറെ വളര്‍ന്ന ഇവര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളാണ്‌ രാജ്യസുരക്ഷക്ക്‌ നിര്‍ണ്ണായകമാകുന്നത്‌. കസബിന്റെ വധശിക്ഷ നടപ്പാക്കുന്നത്‌ മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ മനുഷ്യാവകാശത്തിന്റെയോ നിയമത്തിന്റെ നൂലിഴകളിലോ കസബിന്റെ ആയുസ്സ്‌ നീട്ടാന്‍ പഴുതൊരുങ്ങിയേനെ.ദേശീയ പ്രാദേശിക മാധ്യമങ്ങള്‍ രാവൊടുങ്ങുവോളം ചര്‍ച്ച നടത്തി ജനങ്ങളെ ആശയക്കുഴപ്പിത്തിലാക്കാനും അത്‌ വഴിയൊരുക്കുമായിരുന്നു. എന്തായാലും അക്കാര്യത്തില്‍ സര്‍ക്കാര്‍ വിജയിച്ചു, ഈച്ചപോലുമറിയാതെ കാര്യങ്ങള്‍ നടപ്പിലാക്കി. കസബിനെ തൂക്കിലേറ്റിയത്‌ വഴി ലഷ്ക്കറെ തോയ്ബ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ക്കും പാക്‌ സര്‍ക്കാരിനും ശക്തമായ മുന്നറിയിപ്പാണ്‌ സര്‍ക്കാര്‍ നല്‍കിയതെന്നാണ്‌ പൊതുവേ വിലയിരുത്തപ്പെടുന്നത്‌. 


അള്ളാഹുവാണെ ഇനി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന്‌ കഴുമരത്തിന്‌ മുന്നില്‍ നിന്ന്‌ കസബ്‌ പറയുമ്പോള്‍ അതൊരുപാട്‌ വൈകിപ്പോയിരുന്നു. തിരുത്താന്‍ ഇനിയൊരു ജീവിതമില്ലാതെ കഴുമരത്തിന്‌ മുന്നില്‍ നില്‍ക്കുമ്പോള്‍ ഈ പ്രായശ്ചിത്തത്തിന്‌ എന്തര്‍ത്ഥമെന്ന്‌ തോന്നിയേക്കാം. പക്ഷേ കസബ്‌ പുറത്തുവിട്ട എല്ലാ വെളിപ്പെടുത്തലുകള്‍ക്കും അപ്പുറം ശക്തവും ഉള്ളുലയ്ക്കുന്നതുമായി അയാളുടെ അവസാനവാക്കുകള്‍. മതത്തിന്റെ പേരില്‍ തീവ്രവാദത്തിലേക്ക്‌ കടക്കുന്നവര്‍ക്കുള്ള സന്ദേശമാണിത്‌. വില്‍പത്രവും അന്തിമാഭിലാഷവുമില്ലെന്ന്‌ പറഞ്ഞ കസബ്‌ അവസാനമായി ഉരുവിട്ട വാക്കുകള്‍ വിശുദ്ധയുദ്ധത്തിന്റെ പേരില്‍ തോക്കെടുക്കാന്‍ തയ്യാറെടുക്കുന്ന ഓരോ ചെറുപ്പക്കാര്‍ക്കുമുള്ള സന്ദേശമാണ്‌. പിശാച്‌ ബാധിച്ച മനസ്സുമായി ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന നേതാക്കളുടെ മനസ്സില്‍ മനുഷ്യത്വം ബാക്കിയുണ്ടെങ്കില്‍ ഇടിനാദം പോലെ ചെന്നുവീഴണം കസബിന്റെ വാക്കുകള്‍. 

മതാന്ധതയുടെ പേരില്‍ കൊടുംക്രൂരതകാട്ടിയ കുറ്റവാളിയോടുപോലും ഇന്ത്യ ജനാധിപത്യമര്യാദ കാണിച്ചതില്‍ അഭിമാനിക്കാം. നീതിന്യായവ്യവസ്ഥയും കസബിന്‌ എല്ലാ മാന്യതയും നല്‍കി. നീതി പൂര്‍വ്വമായ വിചാരണയെന്ന്‌ അമേരിക്ക പ്രസ്താവന നടത്തി. ഗാന്ധിയനായ അണ്ണ ഹസാരെ പോലും പറഞ്ഞുപോയി കസബിനെ പരസ്യമായി തൂക്കിക്കൊല്ലണമായിരുന്നെന്ന്‌. ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ മുന്നറിയിപ്പാകും അതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കുറ്റവാളികളെ ജനസാന്ദ്രതയുള്ള പൊതുസ്ഥലങ്ങളിലെ കല്‍ത്തുറുങ്കില്‍ പരസ്യമായി തടവിലിടുന്ന ചാണക്യനീതി നടപ്പാക്കാന്‍ എന്തായാലും ഇന്ത്യന്‍ ഭരണഘടന അനുവദിക്കില്ല. ശിക്ഷ നടപ്പാക്കുന്നത്‌ വൈകിയെന്നായിരുന്നു പരക്കെയുയര്‍ന്ന മറ്റൊരു ആക്ഷേപം. മതരാഷ്ട്രീയ ഭേദമില്ലാതെയാണ്‌ കസബിന്റെ വധം സ്വാഗതം ചെയ്യപ്പെട്ടത്‌. അതിര്‍ത്തി കടന്നെത്തി നിരപരാധികളെ കൊന്നൊടുക്കുന്നവര്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും വളരെ വൈകിയാണെങ്കിലും വധശിക്ഷ നടപ്പാക്കിയതിനെ സ്വാഗതം ചെയ്യുന്നതായും ജമാഅത്ത്‌ ഉലേമ ഇ ഹിന്ദിന്റെ മഹാരാഷ്ട്ര യൂണിറ്റ്‌ സെക്രട്ടറി ഗുല്‍സാര്‍ അസ്മി പറഞ്ഞു. രാജ്യത്തിന്റെ നിയമങ്ങള്‍ മാത്രമല്ല ഇസ്ലാംമത വിശ്വാസമനുസരിച്ചുള്ള പെരുമാറ്റരീതിയും കസബ്‌ ലംഘിച്ചെന്ന്‌ മുസ്ലീം മതപണ്ഡിതര്‍ അഭിപ്രായപ്പെട്ടു. 

ചെയ്ത തെറ്റിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ കസബിന്‌ നാല്‌ വര്‍ഷം ധാരാളമായിരുന്നു. കഴുമരത്തെ നേരിടാന്‍ എന്നേ അയാള്‍ തയ്യാറായിക്കഴിഞ്ഞിരിക്കും. പക്ഷേ കസബിനെ അയച്ചവര്‍ ഇന്നും സുരക്ഷിതരാണ്‌. മുന്നില്‍ വരുന്നവരെ അവസാന ശ്വാസം വരെ കൊന്നൊടുക്കാനാണ്‌ തനിക്ക്‌ കിട്ടിയ നിര്‍ദ്ദേശമെന്ന്‌ കസബ്‌ വെളിപ്പെടുത്തിയിരുന്നു. കൂട്ടക്കൊലയ്ക്കായി നിയോഗിച്ച പത്തുപേരില്‍ ഒരാളെ പോലും അയച്ചവര്‍ തിരികെ പ്രതീക്ഷിച്ചിട്ടില്ല. ഈശ്വരനിശ്ചയം മറ്റൊന്നായതിനാല്‍ കണക്കുകൂട്ടല്‍ അല്‍പ്പം തെറ്റി. ആരയച്ചെന്നും എന്തിനെന്നും പറയാന്‍ കസബ്‌ ബാക്കിയാകണമെന്നായിരുന്നു ഈശ്വരനിയോഗം. തത്ത പറയുംപോലെ എല്ലാം തുറന്നു പറഞ്ഞു അജ്മല്‍ കസബ്‌. 

കൂട്ടുകാരുമായി ചേര്‍ന്ന്‌ ചെറുമോഷണങ്ങള്‍ നടത്തി കഴിഞ്ഞിരുന്ന കസബിനെ അറിഞ്ഞോ അറിയാതെയോ ഭീകരരുടെ സങ്കേതത്തിലെത്തിച്ചത്‌ സ്വന്തം പിതാവ്‌ തന്നെയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുമ്പോള്‍ കസബ്‌ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. ജോലി ശരിയാക്കാമെന്ന്‌ കസബിന്റ പിതാവ്‌ ആമീര്‍ ഷഹ്ബാന്‌ ഉറപ്പ്‌ നല്‍കിയത്‌ ലഷ്ക്കര്‍ പ്രവര്‍ത്തകനായിരുന്നു. കുടുംബത്തിന്റെ ദാരിദ്യം ചൂണ്ടിക്കാട്ടി പിതാവാണ്‌ അയാള്‍ക്കൊപ്പം പോകാന്‍ തന്നെ നിര്‍ബന്ധിച്ചതെന്ന്‌ കസബ്‌ പറഞ്ഞിരുന്നു. ലഷ്ക്കറെ പ്രവര്‍ത്തകന്‍ നല്‍കിയ രസീതുമായി മുരിട്കെയിലെ പരിശീലന ക്യാമ്പിലെത്തിയതും ദൗര ആം എന്ന പേരില്‍ 21 ദിവസത്തെ പരിശീലനം അവിടെനിന്ന്‌ ലഭിച്ചെന്നും കസബ്‌ അന്വേഷണ ഉദ്യോഗസ്ഥരോട്‌ വിശദീകരിച്ചിരുന്നു. 

ദൗര ആമിന്‌ ശേഷം വീണ്ടും 21 ദിവസത്തെ പരിശീലനം. പിന്നീട്‌ മറ്റൊരു ഗ്രാമത്തില്‍ ആയുധ പരിശീലനം. മുസാഫറാബാദിന്‌ സമീപമുള്ള ക്യാമ്പില്‍ നിന്നായിരുന്നു ദൗരാ ഖാസ്‌ എന്ന പേരില്‍ ഗ്രനേഡും ഷെല്ലും ഉപയോഗിച്ച്‌ ആക്രമണം നടത്താനുള്ള മൂന്ന്‌ മാസത്തെ പരിശീലനം. പരിശീലനം നല്‍കിയ 32 പേരില്‍ 16 പേരെ മുംബൈ ആക്രമണത്തിനായി തെരഞ്ഞെടുത്തു. മൂന്ന്‌ പേര്‍ പരിശീലനക്യാമ്പില്‍ നിന്ന്‌ ഓടി രക്ഷപ്പെട്ടു. അവശേഷിച്ച പതിമൂന്ന്‌ പേരില്‍ പത്ത്‌ പേര്‍ക്ക്‌ നറുക്ക്‌. വീണ്ടും ഇവര്‍ക്ക്‌ കടലില്‍ പരിശീലനം. സെപ്തംബര്‍ 27 ന്‌ നിശ്ചയിച്ചിരുന്ന ഓപ്പറേഷന്‍ എന്തോ കാരണത്താല്‍ നവംബറിലേക്ക്‌ മാറ്റുകയായിരുന്നെന്നും കസബ്‌ നല്‍കിയ വിവരങ്ങളില്‍ പറയുന്നു. 

കസബിന്റെ വധത്തില്‍ പ്രതികാരം ചെയ്യുമെന്ന്‌ പാക്‌ താലിബാന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. പാക്കിസ്ഥാനില്‍ കൊല്ലപ്പെടുന്ന ഇന്ത്യന്‍ വംശജരുടെ മൃതദേഹം വിട്ടുതരില്ലെന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യയിലെവിടെയും ആക്രമണം നടത്തുമെന്നാണ്‌ അങ്കക്കലി പൂണ്ട താലിബാന്‍ ഭീകരരുടെ ഭീഷണി. ഇതിനെ തകര്‍ക്കാനും ഭീകരരുടെ ആക്രമണത്തില്‍ രാജ്യത്ത്‌ ഒരാള്‍ക്ക്‌ പോലും ഒരു പോറല്‍ പോലും പറ്റാതെ കാത്തുസൂക്ഷിക്കാനും ഇന്ത്യക്ക്‌ കഴിയണം. ആക്രമണത്തിന്റെ യഥാര്‍ത്ഥ ആസൂത്രകര്‍ പാക്കിസ്ഥാന്‍ നല്‍കുന്ന പിന്തുണയുടെ ബലത്തില്‍ സുരക്ഷിതരായി കഴിയുകയാണ്‌. 

ഇവരെ നിയമത്തിന്റെ മുന്നിലെത്തിക്കുക എന്നതാണ്‌ ഇനി ഇന്ത്യ ഏറ്റെടുക്കേണ്ട ദൗത്യം. അബോട്ടാബാദില്‍ നേരിട്ടിറങ്ങി ഒസാമ ബിന്‍ ലാദനെ കൊലപ്പെടുത്താന്‍ കഴിഞ്ഞ അമേരിക്കയുടെ ശക്തി ഇന്ത്യക്കില്ല. എന്നാല്‍ സുശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാനെ ചോദ്യം ചെയ്യാനുള്ള ആര്‍ജ്ജവമുണ്ട്‌. ചുരുക്കത്തില്‍ വയറുനിറയെ ഭക്ഷണവും കൈ നിറയെ പണവും നല്‍കി യുദ്ധം ചെയ്ത്‌ സ്വര്‍ഗത്തില്‍ പോകാന്‍ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്ന ഭീകരസംഘടനകളുടെ വേരുകള്‍ പിഴുതെറിയാതെ ഭീകരതക്ക്‌ അവസാനമാകില്ല.

മതംമാറ്റി കൗണ്‍സിലിംഗ്‌ നടത്തി ഒരുവനെ ഭീകരവാദിയാക്കാമെങ്കില്‍ വേണ്ട സമയത്ത്‌ നല്ല മാര്‍ഗദര്‍ശനവും സുരക്ഷിതത്വവും നല്‍കി അവനെ നേര്‍വഴിക്ക്‌ നയിക്കാനും കഴിയും. അറിഞ്ഞോ അറിയാതെയോ ഭീകരസംഘടനകളിലെത്തി ഒരു ചെറുപ്പക്കാരനും ആയുധമെടുക്കാതിരിക്കട്ടെ. അജ്മല്‍ കസബെന്ന 25കാരന്റെ അനുഭവം ലോകമെങ്ങുമുള്ള ചെറുപ്പക്കാര്‍ക്ക്‌ വലിയ പാഠമാകണം. ഏത്‌ ദാരിദ്ര്യത്തിലും കഷ്ടതയിലും ചോര്‍ന്നുപോകാത്ത ആത്മവീര്യവുമായി രാജ്യത്തിന്‌ അഭിമാനമായി ജീവിക്കാന്‍ അവര്‍ക്ക്‌ കഴിയട്ടെ.

 രതി എ.കുറുപ്പ്‌   (ജന്മഭൂമി )

Tuesday, November 20, 2012

കുടിലമായ ചരിത്രത്തിന്‍റെ പുനര്‍വായന - 1: ടിപ്പു- രണ്ടാള്‍വംശത്തിലെ അഴിമതിയുടെ സന്താനം

ചരിത്രം പലപ്പോഴും അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നവരുടെ കയ്യിലെ കളിപ്പാട്ടമാകുന്നു. മഹാഭാരതത്തില്‍ കൃഷ്ണന്‍ യുധിഷ്ടിരന് ഇങ്ങനെ ഒരു ഉപദേശം നല്‍കുന്നുണ്ട്-  യുദ്ധം ചെയ്തുവിജയിച്ചില്ല എങ്കില്‍ ദുര്യോധനന്‍ നാളെ ചരിത്രകാരന്മാരെക്കൊണ്ട് ചരിത്രം മാറ്റിയെഴുതിക്കും എന്ന്.  ഗീതയിലൂടെ ഒരു നാടിന്‍റെ ധാര്‍മ്മികമായ ലക്ഷ്യങ്ങളെ പരിവര്‍ത്തനം ചെയ്ത മഹാമനീഷി അന്ന് മനസ്സില്‍കണ്ടത്, ഇന്ന് ബൌദ്ധികമായുള്ള യുദ്ധം ആയി ഭാരതീയനെ തുറിച്ചുനോക്കുന്നുണ്ട്.  പ്രത്യയശാസ്ത്രങ്ങളുടെ ആവേശങ്ങളില്‍ നാടിനെയും നാട്ടാരെയും മറക്കുന്നവര്‍, ചരിത്രം മാറ്റിയെഴുതുന്നു. അതില്‍ ക്രൂരന്മാര്‍ വീരന്മാരും ദേശാഭിമാനികളും ആയി ചിത്രീകരിക്കപ്പെടുന്നു. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണം ആണ് ടിപ്പു എന്ന ഒരു 'സുല്‍ത്താന്‍റെ' ചരിതവും, അയാളുടെ മഹത്വവല്‍ക്കരണത്തിനായുള്ള പലരുടെയും വാഴ്ത്തുക്കളും.

ഹൈദര്‍ എന്ന അവിശ്വസ്തനായ ഒരു മുന്‍ മൈസൂര്‍ സൈനികമേധാവിയുടെ മകന്‍ ആണ് ടിപ്പു എന്ന് പറയപ്പെടുന്നു.  ചരിത്രത്തിന്‍റെ സങ്കീര്‍ണമായ നാള്‍വഴികളില്‍ ഈ സൈനികമേധാവി ഒരുനാള്‍ രാജ്യഭരണം ഏറ്റെടുക്കുന്നു . ഒരാള്‍ രാജ്യഭാരം എടുക്കുന്നു എന്നത് അത്ര പുതുമയുള്ള കാര്യമല്ല. ആ നിലക്ക് ഹൈദര്‍ ഭരണം ഏറ്റെടുത്താല്‍ അത് വലിയൊരുതെറ്റല്ല. പക്ഷേ, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മുന്‍കാലങ്ങളില്‍ എപ്പോഴോ പോര്‍ക്കളത്തില്‍ വീണ ഈ രക്ഷസ്സിനെക്കൊണ്ട് ഇന്ന് ഇത് ചര്‍ച്ച ചെയ്യിക്കണം എങ്കില്‍, ആ രാജ്യഭരണം ഏറ്റെടുക്കല്‍ എന്തൊക്കെയോ കുഴപ്പം ഉണ്ടാക്കുന്ന ഒന്നാണെന്നും, അതിന്‍റെ പുനരാഘാതങ്ങള്‍ ഇന്നും അവസാനിച്ചിട്ടില്ല എന്നുംവേണം പറയാന്‍.

അതേ, അതവസാനിച്ചിരുന്നില്ല.  വിധിയുടെ വൈപരീത്യം ആ സൈനികമേധാവിയെ കേരളത്തിലേക്ക് ഒരു യുദ്ധതര്‍ക്കം തീര്‍ക്കാനായി എത്തിച്ചു.  പിന്നെയുണ്ടായത് കിരാതത്വത്തിന്‍റെ കരാളനൃത്തമായിരുന്നു.  ഒരു ജനതയുടെ കഷ്ടപ്പാടുകളുടെ നാളുകള്‍ ആയിരുന്നു.  ഒരു സംസ്കൃതിയുടെ അന്ത്യമായിരുന്നു.  കേരളസംസ്കാരത്തിന്‍റെ മുഖമുദ്രയായ മതേതരത്വത്തിന്‍റെ മരണമണി മുഴങ്ങലായിരുന്നു.  സമാധാനത്തിലും സന്തോഷത്തിലും ജീവിച്ചു പോയിരുന്ന ഒരു ജനതയെ, വഴികളിലും, കിണറുകളിലും, അമ്പലമുറ്റങ്ങളിലും നിറഞ്ഞും പരന്നും ഒഴുകിയും കിടക്കുന്ന കബന്ധങ്ങളും, കപാലങ്ങളും, കങ്കാളങ്ങളുമാക്കി മാറ്റലായിരുന്നു.   അവയപ്പെറ്റി പറഞ്ഞാല്‍ മണ്ണില്‍ പുതഞ്ഞുകിടക്കുന്ന അസ്ഥികള്‍പോലും ഇപ്പോഴും പ്രതികാരവാന്‍ഞ്ചയില്‍ സ്പന്ദിക്കും.  കാരണം, മൈസ്സൂരിലുണ്ടായ നിസ്സാരമായ ഒരു ഭരണമാറ്റത്തിന്‍റെ പ്രതിഫലനവും അലയൊലികളും അത്ര ഭയാനകമായിരുന്നു.  രാജ്യസ്നേഹികള്‍ എന്ന് ഇന്ന് വാഴ്ത്തപ്പെടുന്നവര്‍ രാജ്യത്തെ ഇംഗ്ലീഷുകാരന് പൂര്‍ണമായി അധീനപ്പെടുത്താന്‍ വഴിവച്ചതുപോലും ആ ചെറിയ സംഭവത്തിന്‍റെ പരിണിതിയായിരുന്നു.

ആരായിരുന്നു ഈ ഹൈദര്‍?  തുടക്കത്തില്‍ മൈസൂര്‍ സൈന്യത്തിലെ ഒരു സാധാരണ ശിപായി.  കയ്യൂക്കും തന്ത്രവും ആണ് സൈന്യത്തില്‍ ഉയരാനും യുദ്ധത്തില്‍ ജയിക്കാനും ആവശ്യമായ മാനദണ്ഡങ്ങള്‍. അവ വേണ്ടത്ര ഉണ്ടായിരുന്നവനും, അക്ഷാരാഭ്യാസ്സം ഒട്ടും ഇല്ലാതിരുന്നവനും ആയ ഒരു പോരാളി ആയിരുന്നു ഹൈദര്‍.  മൈസൂര്‍സൈന്യത്തിലെ ഒരു ചെറിയ ഡിവിഷന്‍റെ ചുമതലയില്‍ ഇരിക്കുമ്പോള്‍, ഒരു യുദ്ധത്തില്‍ കാണിച്ച തന്ത്രവും കൌശലവും നിമിത്തം രാജാവ് ശ്രദ്ധിക്കാനിടയായ ഒരു സൈനികന്‍.  മിടുക്കനെ ഉയര്‍ത്തണം എന്നത് മാനേജ്മെന്‍റ് തത്വവും തന്ത്രവുമാണ്.  മതേതരമായ മൂല്യങ്ങള്‍ക്ക് എന്നും വിലകല്‍പ്പിച്ച മൈസൂര്‍ മഹാരാജാവ്, ഹൈദറില്‍ കണ്ട യുദ്ധനിപുണതയ്ക്ക് അംഗീകാരം നല്‍കിക്കൊണ്ട് അയാളെ സൈനിക മേധാവിയാക്കി.  ഇതോടെ കഥ മാറുന്നു.

ഭാരതത്തില്‍ സൈനികരംഗത്തെ അഴിമതികള്‍ ഇപ്പോള്‍ പലപ്പോഴും മാധ്യമങ്ങളില്‍ വരുന്നുണ്ട്.  ഒരു പുതിയ കാര്യം പോലെ നാം അത് സാകൂതം വായിക്കുന്നു. ചിലപ്പോള്‍ ചര്‍ച്ച ചെയ്യുന്നു.  ഇന്ത്യയില്‍ സൈനികമേഖലയിലെ, സൈന്യത്തിലെ, അഴിമതിയുടെ പിതാവായി അറിയേണ്ടത്, ചരിത്രപരമായ രേഖകളുടെ പശ്ചാത്തലത്തില്‍ ആരാണോ ഇങ്ങനെയൊന്ന് തുടങ്ങിവച്ചതായി പറയുന്നത്, അയാളെ ആണ്.  അങ്ങനെ എങ്കില്‍ ആ സ്ഥാനം ലഭിക്കുന്നത് മറ്റാര്‍ക്കുമല്ല, സാക്ഷാല്‍ ഹൈദര്‍ക്ക് തന്നെ. യുദ്ധത്തില്‍ എന്നപോലെ പ്രായോഗികജീവിതത്തിലും  കുടിലതന്ത്രങ്ങളുടെ ആശാന്‍ ആയിരുന്ന ഹൈദര്‍, യുദ്ധരഹിതമായ ഇടവേളകളില്‍ ചെയ്തത്,സൈന്യത്തിന്‍റെ കണക്കപ്പിള്ളയെ സ്വാധീനിക്കുകയും, തെറ്റായ ചെലവുകളുടെ കണക്കുകള്‍ ഉള്‍പ്പെടുത്തി, സൈനികച്ചെലവുകള്‍ റിക്കാര്‍ഡുകളില്‍ തിരുത്തിപ്പിച്ച് പണം അടിച്ചു മാറ്റുകയും ആയിരുന്നു.  അതിശക്തമായ ഒരു സൈന്യം ഉണ്ടായിരുന്ന, ഐശ്വര്യസമ്പൂര്‍ണമായിരുന്ന മൈസൂര്‍രാജ്യത്തിന്‍റെ സമ്പത്തിലെ സൈനികച്ചെലവുകള്‍ക്കായുള്ള ഭീമമായ തുകകള്‍ ഇരുവരും ചേര്‍ന്ന് മാറ്റിയപ്പോള്‍, ഹൈദറിന് കിട്ടിയത് തന്‍റെ ദുര്‍മ്മോഹങ്ങള്‍ നടപ്പിലാക്കാനുള്ള മൂലധനം ആയിരുന്നു. അവിടെ തുടങ്ങുന്നു ചരിത്രത്തിലെ മറ്റൊരു ദുര്‍ദ്ദിശയിലേക്കുള്ള ഒഴുക്കും, കേരളഭൂമികണ്ട ഏറ്റവും ഭീകരവും രക്തരൂഷിതവുമായുള്ള കാലത്തിലേക്കുള്ള ഗമനവും.

സൈന്യത്തിലെ അഴിമതിയിലൂടെ സമ്പാദിച്ച ധനത്തെ ഹൈദര്‍ ഉപയോഗിച്ചത് തന്‍റെ നാളെകള്‍ക്കുള്ള മൂലധനമായിട്ടായിരുന്നു.  ആ പണം ഉപയോഗിച്ച്, അയാള്‍ സൈന്യത്തിലെ പല ഉന്നതന്മാരെയും കൈയ്യിലാക്കി. ധനവും സ്ഥാനങ്ങളും മോഹിപ്പിച്ച് ഉന്നതസൈനിക ഉദ്യോഗസ്ഥരെക്കൊണ്ട് പല നാളുകളായി നടത്തിയ നിശ്ശബ്ദമായ സൈനികവിപ്ലവത്തില്‍, ഹൈദര്‍ അലിഖാന്‍ എന്ന സൈനികത്തൊഴിലാളി മൈസൂര്‍ രാജ്യഭരണം പതിയെ ഏറ്റെടുത്തു.

ഹൈദര്‍ സത്യത്തില്‍ ചെയ്തത്, ഒറ്റയടിക്ക് രാജകൊട്ടാരത്തില്‍ കടന്നുകയറി രാജാവിനെയും കുടുംബാംഗങ്ങളെയും തടവിലാക്കുകയോ കൊല്ലുകയോ ചെയ്ത്, ഭരണക്കാരന്‍ ആകുകയല്ലായിരുന്നു.  രാജാവ് രാജാവായിത്തന്നെ ഇരുന്നു. കാര്യങ്ങള്‍ ഹൈദര്‍ അയാളുടെ വരുതിയിലേക്ക് വരുത്തി പതിയെപ്പതിയെ നിയന്ത്രണം ഏറ്റെടുത്തു.  മതപരമായി സംഖ്യയുടെ ഒരു  അനുപാതം നോക്കിയാല്‍, മൈസൂര്‍ രാജ്യത്ത് അന്നത്തെ ജനസംഖ്യയില്‍ വെറും അഞ്ചുശതമാനം മാത്രമേ ഹൈദരുടെ മതക്കാരായ മുസ്ലീങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. സൈന്യവും ഹിന്ദുഭൂരിപക്ഷം.  രാജാവിനെ കൊല്ലുന്നതോ തടവിലാക്കുന്നതോ പോയിട്ട്, സ്വയം രാജാവോ സുല്‍ത്താനോ ആയി പ്രഖ്യാപിക്കുക പോലും ഹൈദര്‍ ചെയ്തില്ല.  അതായിരുന്നു ഹൈദരുടെ പ്രായോഗിക ബുദ്ധി. വോഡയാര്‍ രാജാവായിത്തന്നെ ഇരിക്കുകയും, താന്‍ കാര്യക്കാരന്‍ ആയി നില്‍ക്കുന്നു എന്ന് ജനങ്ങളെ ധരിപ്പിക്കുയും, എന്നാല്‍ ഭരണം, സൈനികനിയന്ത്രണം എന്നിവ തന്‍റെ മാത്രമായ ചൊല്‍പ്പടികളില്‍ നിര്‍ത്തുകയും ചെയ്യുന്ന തന്ത്രം.  ഇതുഫലിച്ചു. രാജാവിനെയും രാജകുടുംബത്തെയും ഈശ്വരതുല്യം ഇഷ്ടപ്പെട്ടിരുന്ന മൈസൂര്‍ ജനത, രാജാവിന് അപകടമൊന്നും വരാത്തതിനാലും, രാജ്യരഹസ്യങ്ങള്‍ പലപ്പോഴും പുറമേ അറിയാതിരുന്നതിനാലും, പ്രതികരിച്ചില്ല.  അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിവിധതലങ്ങളില്‍ ഉള്ള ഉദ്യോഗസ്ഥര്‍ എപ്പോഴും ഉണ്ടായിരുന്നതിനാല്‍, ജനത പ്രത്യേകിച്ചും ഈ വിഷയത്തില്‍ പ്രശ്നങ്ങള്‍ നേരിട്ടതുമില്ല.  ചതിയന്‍ ആണ് ഹൈദര്‍ എന്ന് മനസ്സിലാക്കിത്തുടങ്ങിയ രാജാവ്, തനിക്കും കുടുംബത്തിനും പ്രജകള്‍ക്കും അപകടങ്ങള്‍ വരാതിരിക്കാന്‍ തന്ത്രപരമായ നിശ്ശബ്ദത പാലിക്കുകയും ചെയ്തു.

ഇത്തരം ഒരു സംഭവഗതിയുടെ സന്തതികള്‍ ആണ് ഭരണകാര്യക്കാരന്‍ ആയ ഹൈദരും സുല്‍ത്താനായി മാറിയ ടിപ്പുവും. ഏറ്റവും ലളിതമായിപ്പറഞ്ഞാല്‍ അഴിമതിയുടെ കയ്ക്കുന്ന ഫലങ്ങള്‍.  മഹാന്മാരായ ഭരണാധികാരികള്‍ എന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്ന ഈ രണ്ടു പേരും, അധികാരത്തില്‍ എത്താന്‍ സ്വീകരിച്ചത് അഴിമതിയായിരുന്നു.  അച്ഛന്‍റെ പാത പിന്തുടര്‍ന്ന് മകനും അഴിമതിക്കാരനും പിതാവിനേക്കാള്‍ വലിയ ധനമോഹിയും ആണെന്ന് തെളിയിക്കുകയും ഉണ്ടായി.  ഹൈദര്‍ ജീവിച്ചിരുന്ന കാലത്ത്, അദ്ദേഹം സംഭരിച്ച കൊള്ളമുതലുകള്‍ മകനായ ടിപ്പു അടിച്ചുമാറ്റുകയും സ്വന്തം ഭോഗപരമായ ഉപയോഗങ്ങള്‍ക്ക് എടുക്കുകയും ചെയ്തതിനെ ഹൈദര്‍ക്കുതന്നെ വിമര്‍ശിക്കേണ്ടി വന്നത് വിഷത്തിന്‍റെ സന്തതികള്‍ വിഷമേ ഭക്ഷിക്കൂ എന്നതിന് ചരിത്രം നല്‍കുന്ന തെളിവാണ്.  കൂടാതെ, ഹൈദര്‍ മരിച്ചശേഷം അധികാരം ഏറ്റെടുത്ത ടിപ്പു, ഭരണകാലങ്ങളില്‍ താന്‍ ആക്രമിക്കാന്‍ പോകുന്ന രാജ്യങ്ങളിലെ രാജാക്കന്മാരെ ഭീഷണിപ്പെടുത്തി കണക്കില്‍ക്കൊള്ളാത്ത ധനം സ്വരൂപിച്ചതും അവര്‍ക്കയച്ച കത്തുകളില്‍നിന്നും വെളിപ്പെടുന്നു.  ഹൈദരിന്‍റെ ശവകുടീരത്തിന്‍റെ വാതിലുകള്‍ കൊള്ളമുതലിലെ സ്വര്‍ണംകൊണ്ട് പൊതിഞ്ഞിരുന്നത്, ശ്രീരംഗപട്ടണം കീഴടക്കിയ ഇംഗ്ലീഷ് സൈന്യം അടിച്ചുമാറ്റിക്കൊണ്ടുപോയി എന്ന് ഇന്നും അവിടെ ചെല്ലുമ്പോള്‍ വിലപിക്കുന ടൂറിസ്റ്റ് ഗൈഡിന്‍റെ രോദനത്തില്‍നിന്നും തെളിയുന്നു.  ആത്യന്തികമായി, ഭരണക്കാരായി രണ്ടേരണ്ടുപേര്‍ മാത്രം ഭരിച്ച ഒരു വംശവൃക്ഷം അതിന്‍റെ വളമായി സ്വീകരിച്ചത് അഴിമതിയിലൂടെയും കൊള്ളയിലൂടെയും സ്വരൂപിച്ച ധനം മാത്രമായിരുന്നു എന്ന് ചരിത്രം അതിന്‍റെ രേഖകളിലൂടെ തെളിയിക്കുന്നുണ്ട്.

വീരരക്ഷസ് .


( തുടരും )

Friday, September 28, 2012

പുതുയുഗത്തില്‍ അഭിനവ യുഗാന്തര്‍ ....

"യുഗങ്ങളിലൂടെ ഭാരതം മരിച്ചിട്ടില്ല, സൃഷ്ടിപരമായ തന്‍റെ അവസാനവാക്ക്‌ പറഞ്ഞു കഴിഞ്ഞിട്ടുമില്ല. ഭാരതം ഇന്നും ജീവിക്കുന്നു - തനിക്കു വേണ്ടിയും മനുഷ്യരാശിക്കുവേണ്ടിയും ഇനി ചിലത് ചെയ്യുവാനുള്ളതിനാല്‍. ഇപ്പോള്‍ ഉണര്‍ത്തപെടേണ്ടത് ആംഗലേയവല്ക്കരിച്ച ഒരു കിഴക്കന്‍ ജനസമൂഹമല്ല. പടിഞ്ഞാറിന്‍റെ ജയാപചയ ചക്രം ഇവിടെ ആവര്‍ത്തിക്കുവാന്‍ മാത്രം കഴിയുന്ന മൂഢ ശിഷ്യന്മാര്‍ മാത്രമാണല്ലോ അത്തരക്കാര്‍. ചിരന്തനവും അവിസ്മരണീയവുമായ തന്‍റെ ശക്തിയാല്‍ ഭാരതത്തിന്‍റെ അന്തരാത്മാവിനെ വീണ്ടെടുത്ത്‌ സ്വന്തം ശിരസ്സ് വെളിച്ചത്തിന്‍റെയും ശക്തിയുടെയും പരമമായ പ്രഭവസ്ഥാനത്തേക്ക് ഉയര്‍ത്തുമ്പോള്‍ തന്‍റെ ധര്‍മ്മത്തിന്‍റെ പൂര്‍ണമായ അര്‍ത്ഥം, സമഗ്രമായ രൂപം - അത് ഭാരതം കണ്ടെത്തുക തന്നെ ചെയ്യും "  - ശ്രീ അരവിന്ദന്‍ 

 ദീര്‍ഘദര്‍ശിയും തന്‍റെ മാതാവിന്‍റെ പരമമായ വൈഭവത്തെ അങ്ങേ അറ്റം കൊതിച്ച മഹാത്മാവും ആയിരുന്നു ശ്രീ അരവിന്ദന്‍ പടിഞ്ഞാറിന്‍റെ ചാരത്തില്‍ നിന്ന് ആ മഹതി ഉയര്‍ന്നെഴുന്നേല്ക്കും അല്ലെങ്കില്‍ അങ്ങിനെയാണ് ഭാരതം ഉയര്ത്തെഴുന്നെല്‍ക്കെണ്ട്ത്, അല്ലാതെ കിഴക്കിന്‍റെ സാംസ്കാരിക അധീശത്വം കൊണ്ടല്ല എന്നാണ് ആ ക്രാന്തദര്‍ശി വീക്ഷിച്ചത്‌..! 1905 ല്‍ തന്‍റെ ഭാര്യ മൃണാളിനിക്ക് ബംഗാളിയില്‍ എഴുതിയ ഒരു കത്തില്‍ നിന്ന്.. (ഈ കത്ത്‌ പിന്നീട് ആലിപ്പുര്‍ ബോംബ്‌ കേസില്‍ തെളിവായി പോലീസ്‌ ഉപയോഗിച്ചു). സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുവാനുള്ള പ്രചോദനം താന്‍ അനുഭവിച്ചത്‌ എങ്ങിനെ ആണെന്ന് ഇത് വ്യക്തമാക്കുന്നു :-
 "ഭാരതം എന്ന ഈ ചിരന്തന മാതാവ് തീര്‍ച്ചയായും ഒരു പുനര്‍ജനനത്തിനുവേണ്ടി കൊതിക്കുന്നു . അതിനുവേണ്ടി ശ്രമിക്കുന്നു. കണ്ണീരും വേദനയും കൂടികലര്‍ന്ന ഈ പരിശ്രമം വെറുതെയാവുന്നുവോ ? എന്താണ് അമ്മയുടെ വേദനക്ക്‌ കാരണം ? ഇത്ര ബൃഹദരൂപിയായ അവള്‍ക്ക് രൂപത്തിന് അനുസരിച്ച് ശക്തിയില്ലാത്തത് എന്തുകൊണ്ട് ? എന്തോ ഭീമമായ തകരാറുണ്ട്: പ്രധാനപ്പെട്ട എന്തോ ഒന്ന് നമുക്കു നഷ്ടപ്പെട്ടു പോയിട്ടുണ്ട്. അല്ലെങ്കില്‍ കാര്യങ്ങളുടെ മര്‍മ്മം ഗ്രഹിക്കുവാന്‍ നമുക്ക് കഴിയാതെ വന്നിട്ടുണ്ട്. മറ്റെല്ലാം നമുക്കുണ്ട് - നമുക്കില്ലാത്തത് ശക്തിയാണ്; ഊര്‍ജ്ജം വേണ്ടിടം ശൂന്യമായി കിടക്കുന്നു. ശക്തിദേവതയെ നാം തിരസ്ക്കരിച്ചു, അപ്പോള്‍ ശക്തിദേവത നമ്മെ ഉപേക്ഷിച്ചു. അമ്മ ഇപ്പോള്‍ നമ്മുടെ ഹൃദയത്തിലില്ല, തലച്ചോറിലും ഭുജങ്ങളിലും ഇല്ല.

ഇനിയും പുനര്‍ജന്മമുണ്ടാകുന്ന കാര്യത്തിലാണെങ്കില്‍ നമുക്ക് കലശലായ ആഗ്രഹമുണ്ട് അതൊട്ടും കുറഞ്ഞുപോകുകയുമില്ല. എത്രയോ വട്ടം പരിശ്രമിച്ചു നോക്കിയും മതത്തിന്‍റെയും സമൂഹത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും രംഗങ്ങളില്‍ പല പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയും അതിനുവേണ്ടിയുള്ള ഉദ്യമം തുടരുന്നു! ഓരോന്നും പരാജയം ഏറ്റുവാങ്ങി - അല്ലെങ്കില്‍ എല്ലാം പരാജയത്തിലേക്ക്‌ നീങ്ങുന്നു. താല്‍ക്കാലികമായി ഒരു ചലനം ഉണ്ടാകുമ്പോള്‍ പിന്നിലുള്ള പ്രചോദനം കുറയുകയും അഗ്നി അണയുകയും ചെയ്യുന്നു. പ്രവര്‍ത്തനം നീണ്ടുനിന്നാല്‍ തന്നെ അതിനുള്ളത് പൊള്ളയായ ചിപ്പിയുടെ മട്ടാണ്. ഉള്ളിലെ ബ്രഹ്മപ്രഭാവം ഒന്നുകില്‍ ചോര്‍ന്നു പോയിരിക്കും, അല്ലെങ്കില്‍  ജാഡ്യത്താലും അന്ധകാരത്താലും മങ്ങിപോയിരിക്കും. ആരംഭം പലപ്പോഴും ശൂരതയോടെയാണ് - എന്നാല്‍ നൈരന്തര്യമില്ല , ഫലപുഷ്ടിയില്ല.

ഇന്ന് നമ്മള്‍ മറ്റൊരു ദിശയിലേക്കാണ് പ്രയാണം തുടങ്ങുന്നത്. ദരിദ്രരാജ്യമായിത്തീര്‍ന്ന ഇവിടം സമൃദ്ധിയിലേക്ക് ഉണര്‍ന്നു വരുവാന്‍ വേണ്ടി ഒരു വമ്പിച്ച വ്യവസായിക സംരംഭം നമ്മള്‍ തുടങ്ങിവെച്ചു . നമുക്ക്‌ ഇക്കാര്യത്തില്‍ അനുഭവ സമ്പത്ത്‌ ഇല്ലാത്തതുകൊണ്ട്, മുമ്പുണ്ടായതുപോലെ ഇതിനും പരാജയം നേരിടുമോ എന്നറിഞ്ഞുകൂടാ. എന്നാല്‍ സാരവത്തായ ഒരു സംഗതിനേടിക്കഴിഞ്ഞാല്‍, നാം ശക്തിസമാര്‍ജിച്ചുകഴിഞ്ഞാല്‍ , യാതോരാശങ്കക്കും ഇടമില്ല.

നമുക്ക്‌ അറിവ് കുറവാണെന്നുണ്ടോ ? അതിപ്രാചീനകാലം മുതല്‍ ജ്ഞാനം നേടുകയും ശേഖരിച്ചു വെക്കുകയും ചെയ്ത ഒരു ദേശത്ത്‌ ജനിച്ചുവളര്‍ന്നവരാണ് ഭാരതീയരായ നമ്മള്‍. അനേകം സഹസ്രാബ്ദങ്ങളിലൂടെ പകര്‍ന്നു കിട്ടിയ നേട്ടങ്ങള്‍ നാം പേറുന്നു... എന്നാല്‍ ഇത് ചത്ത വിജ്ഞാനങ്ങളാണ്; നമ്മുടെ തലകുനിപ്പിക്കുന്ന ഭാരമാണ്; ദ്രവിപ്പിച്ചുകളയുന്ന ഏതോ വിഷമാണ്. അതിന്‍റെ പങ്ക് നമുക്കൊരു ഊന്നുവടിയെന്നോണം, കയ്യിലോരായുധമെന്നോണം, നമ്മെ സഹായിക്കുക എന്നായിരിക്കെണ്ടാതാണ്. ഇപ്പോള്‍ അതല്ല സംഭവിക്കുന്നത്; കാരണം, എല്ലാ മഹത്ക്കാര്യങ്ങള്‍ക്കും ഇങ്ങനെയൊരവസ്ഥയുണ്ടാകും. അവ ഉപയോഗിക്കപെട്ടില്ലെങ്കില്‍, അല്ലെങ്കില്‍ അവയെ നേരാംവണ്ണമല്ല ഉപയോഗിക്കുന്നത് എങ്കില്‍, അവ പേറുന്നവനെതിരായി തിരിഞ്ഞടിക്കും, അവനെ നശിപ്പിക്കും.

സ്നേഹം, ഉത്സാഹം, ഭക്തി - ഇതൊക്കെയാണോ നമുക്കില്ലാതെ പോയത്‌ ? ഇതൊക്കെ ഇന്ത്യന്‍ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ ശക്തിയുടെ അഭാവത്തില്‍ നമ്മുടെ ശ്രദ്ധ നശിക്കുന്നു. നമ്മുടെ നിയന്ത്രണം വിട്ടുപോകുന്നു. ഉള്ളത് കൈവിട്ടുപോകാതെ സൂക്ഷിക്കുവാന്‍പോലും കഴിയാതെ വരുന്നു. ഉന്മുഖമായ അഗ്നിനാളമാണ് ഭക്തി. അതിനുവേണ്ട ഇന്ധനം കൊടുക്കുന്നത് ശക്തിയാണ്, ഇന്ധനം ശോഷിച്ചുപോയാല്‍ പിന്നെ എത്രനേരം അഗ്നിജ്വലിച്ചു നില്‍ക്കും ?

കൂടുതല്‍ അഗാധതയിലേക്ക്‌ നോക്കുംതോറും കൂടുതല്‍ വ്യക്തമായി നമുക്ക്‌ ബോധ്യമാവുന്നത് ഇതാണ്: നമുക്ക് ഇല്ലാതെ പോയതും മറ്റുള്ളവര്‍ക്കൊപ്പം നമ്മള്‍ നേടിയെടുക്കെണ്ടതും കരുത്ത്‌ മാത്രമാണ്. ശാരീരികമായ കരുത്ത്‌, മാനസികമായ കരുത്ത്‌ , സന്മാര്‍ഗത്തിന്‍റെ കരുത്ത്‌, സര്‍വ്വോപരി ആത്മാവിന്‍റെ കരുത്ത്‌, ഈ ഒടുവില്‍ പറഞ്ഞതാണ് നശിക്കാത്തതും സ്രോതസ്സ് വറ്റാത്തതും മറ്റെല്ലാത്തരം ഉത്ഭാവസ്ഥാനമായതുമായ കരുത്ത്‌. നമുക്ക്‌ ശക്തി കൈവന്നുവെങ്കില്‍ സ്വാഭാവികമായും അനായാസമായും മറ്റുള്ള കാര്യങ്ങളെല്ലാം തന്നെ നമ്മളിലേക്ക് ഒഴുകിയെത്തും. ശക്തിയില്ലെങ്കിലോ, നമ്മള്‍ സ്വപ്നജീവികളാണ് - കയ്യുണ്ടെങ്കിലും പിടിക്കാനോ അടിക്കാണോ വയ്യാത്തവര്‍, കാലുണ്ടെങ്കിലും ഓടാന്‍ കഴിയാത്തവര്‍..!!

തുടര്‍ന്നും നിലനില്‍ക്കണമെങ്കില്‍ ഭാരതം വീണ്ടും യുവത്വം നേടണം. ആ ശക്തിയുടെ ഇരമ്പിയാര്‍ക്കുന്ന വന്‍പ്രവാഹങ്ങള്‍ കൂടിച്ചേരണം. അതിപ്രാചീനകാലത്ത് എങ്ങിനെയായിരുന്നുവോ അങ്ങനെ, അപാരവും അതിഭീമവുമായ വേലിയേറ്റങ്ങളോടു കൂടിയും അതേസമയം ഇച്ഛാനുസരണം പ്രശാന്തമോ പ്രചണ്ഡമോ ആവാനുള്ള കഴിവോട് കൂടിയും ഉള്ള ശക്തിയുടെ വാരിധിയാവണം ഭാരതത്തിന്‍റെ ആത്മാവ്.

ജാഡ്യഭാരത്തിന്‍റെ ഇരുണ്ട ദുര്‍ഭൂതം എന്ന കണക്കുള്ള തമോഗുണത്തിന് കേവലം കീഴടങ്ങിക്കഴിഞ്ഞ നമ്മളില്‍ പലരും ഈയിടെ പറയുന്നുണ്ട് ഇതൊക്കെ അസാധ്യമാണ് എന്ന്. ഇന്ത്യ നാശോന്മുഖമാണെന്നും രക്തവും ജീവനും ഇല്ലാതെ ദുര്‍ബലപെട്ടുപോയെന്നും തിരിച്ചുവരവ്‌ ഉണ്ടാവില്ലെന്നും മറ്റും; നമ്മുടെ വര്‍ഗം തന്നെ മാഞ്ഞുപോവാന്‍ വിധിക്കപെട്ടിരിക്കുന്നുവെത്രേ..! എത്ര ഉദാസീനമായ വങ്കത്തമാണീപ്പറയുന്നത് ? സ്വയം ആ മാര്‍ഗം വേണമെന്ന് ശഠിക്കാത്ത ഒരു രാജ്യത്തും ഒരു മനുഷ്യനും ദുര്‍ബലത വന്നുചെരില്ല. മാഞ്ഞുപോവണം എന്നാ മന:പൂര്‍വ്വം തീരുമാനിക്കാത്ത ഒരു വ്യക്തിക്കും രാഷ്ട്രത്തിനും നാശം സംഭവിക്കുന്നതല്ല..!!

എന്തുകൊണ്ടെന്നാല്‍, ഒരു രാഷ്ട്രം എന്താണെന്നും മാതൃഭൂമി എന്താണെന്നും ഒന്നാലോചിച്ചുനോക്കൂ. അത് ഭൂമിയുടെ ഒരു തുണ്ടല്ല ഒരു ചമത്ക്കാരോക്തിയുമല്ല, ഭാവനയില്‍ കെട്ടിപ്പടുത്ത ഒരു കഥയല്ല. അത് ഉള്‍ക്കൊള്ളുന്ന കോടാനുകോടി ഘടകങ്ങളുടെ ശക്തികള്‍ ഉരുക്കൂടിയുണ്ടായ വമ്പിച്ച ഒരു ശക്തിയായിട്ടാണ് ഒരു രാഷ്ട്രം നിലനില്‍ക്കുന്നത്. കോടാനുകോടി ദൈവങ്ങള്‍ ഒത്തൊരുമിച്ച് ഒരു ശക്തിപ്രഭാവമെന്ന നിലക്ക് ഏകത്വം വരിച്ചപ്പോള്‍ അതില്‍നിന്ന് ഉണ്മയിലേക്ക് കുതിച്ചുചാടിയ ഭവാനി മഹിഷാസുര മര്‍ദിനിയെപ്പോലെയാണ് ഒരു രാഷ്ട്രം. ഈ ശക്തിയെ നമ്മള്‍ ഇന്ത്യ എന്ന് വിളിക്കുന്നു; ഭവാനിഭാരതി എന്ന് വിളിക്കുന്നു..! മുപ്പത്‌ കോടി ജനങ്ങളുടെ ശക്തിയുടെ സജീവമായ ഏകോപന സാക്ഷാല്‍ക്കാരമായ ശക്തി. അവള്‍ ഇന്നു നിശ്ചേതനയാണ്.; തമസ്സിന്‍റെ മാന്ത്രിക വലയത്തില്‍ കുടുങ്ങിപോയവളാണ്. ഈ തമസ്സ് ഭാരതപുത്രന്‍മാരുടെ സ്വയംകൃതമായ ജാഡ്യത്തിന്‍റെയും അജ്ഞതയുടെയും തമസ്സാണ്.

മുമ്പ്‌ ശക്തിയില്ലാതിരുന്നിടങ്ങളൊക്കെ ശക്തികൊണ്ട് നിറയ്ക്കേണ്ടിയിരിക്കുന്നു. നമ്മുടെ സ്വഭാവ രീതിതന്നെ മാറ്റിമറിച്ച് പുതിയ മനസ്സോടുകൂടി പുതിയ മനുഷ്യരായി നാം വീണ്ടും ജനിക്കേണ്ടി വന്നിരിക്കുന്നു. ശക്തി പരമാവധി വികസിച്ചുകഴിഞ്ഞ ഏതാനും പേരുടെ ഒരു കേന്ദ്രസംഘം നമുക്കുണ്ടാവണം. അവരുടെ വ്യക്തിത്വത്തിന്‍റെ എല്ലാമൂലകളും നിറച്ചുകഴിഞ്ഞശേഷം കവിഞ്ഞൊഴുകുന്ന ശക്തി നമ്മുടെ ഭൂമിയെ ഫലപുഷ്ടമാക്കട്ടെ. ഹൃദയത്തിലും മസ്തിഷ്കത്തിലും ഭവാനിയുടെ അഗ്നിശൂരത നിറച്ചുകഴിഞ്ഞ ഇവര്‍ മുമ്പോട്ടുപോകും, ആ ജ്വാല നമ്മുടെ നാട്ടില്‍ എമ്പാടും ഇവര്‍ കൊണ്ടെത്തിക്കും.“

ജനസംഖ്യ മുപ്പത് കോടിയില്‍ നിന്ന് നൂറ്റിയിരുപത് കോടിക്കു മേലെയായി , 1905 ല്‍ നിന്ന് കാലവും ഒരു നൂറ്റാണ്ടിന് മേല്‍ കഴിഞ്ഞു. എന്നാല്‍ ദീര്‍ഘദര്‍ശിയായ ഭാരതപുത്രന്‍റെ നോവുകള്‍ ഇപ്പോഴും അതേപടി നിലനില്‍ക്കുന്നു. ഇപ്പോഴും നാം തയ്യാറാവേണ്ട്ത് ഒരു പുനര്‍ജനനത്തിനു തന്നെ. ബംഗാള്‍ വിഭജനവും അതെ തുടര്‍ന്നുണ്ടായ പരിവര്‍ത്തനങ്ങളും, സ്വസംസ്കൃതി വിട്ട സമൂഹത്തിന്‍റെ വ്യഗ്രതയും, അതുണ്ടാക്കുവാന്‍ പോകുന്ന ഭവിഷത്തും വിഷയമാക്കി അദ്ദേഹം 1907 ജൂണ്‍ 19 ന് കര്‍മ്മയോഗി എന്നാ ഇംഗ്ലീഷ് വാരികയുടെ ആദ്യ ലക്കത്തില്‍ എഴുതിയത് :-"എല്ലാവര്‍ക്കും അവരവരുടെ നാടിനോട്, അതിന്‍റെ സാഹിത്യത്തോടും പാരമ്പര്യത്തോടും, ശീലത്തോടും പെരുമാറ്റ രീതിയോടും ഒക്കെ സ്വാഭാവികമായിത്തന്നെ വൈകാരിക ബന്ധമുണ്ട്. എന്നാല്‍ ഒരു ദേശീയ സംസ്കാരത്തിന്‍റെ അംഗീകൃതമായ വരിഷ്ഠ സ്വഭാവം മനസ്സിലാക്കുക നിമിത്തം ഈ ബന്ധത്തിന് വര്‍ദ്ധിതമായ ഒരു പ്രചോദനശക്തിയുണ്ടാവുന്നിടത്താണ് ദേശാഭിമാനം അര്‍ത്ഥവത്താവുന്നത്. എല്ലാ തകരാറുകളും മനസ്സിലാക്കികൊണ്ട് ബ്രിട്ടീഷുകാര്‍ ഇംഗ്ലണ്ടിനെ സ്നേഹിക്കുന്നുവെങ്കില്‍ നമ്മള്‍ ഇന്ത്യയെ സ്നേഹിക്കുന്ന കാര്യത്തില്‍ എന്തിനു മടിക്കണം ? സമൂഹത്തെ മുഴുവന്‍ തകിടം മറിച്ച വിദേശാധിപത്യത്തിന്‍റെ കാലം വരുന്നതുവരെ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്ന തിന്മ ഏതൊരു നാടിനും അനിവാര്യമായി വരുന്നത്ര നാമമാത്രമായിരുന്നു എന്നോര്‍ക്കുക. സ്വാഭാവികമായും, ഇത്തരമൊരു സംസ്കാരത്തിന്‍റെ വിജയ വൈജയന്തി ലോകമാകെ പാറിക്കുവാനുള്ള ഇച്ഛാബലം നമ്മില്‍ മുന്നിട്ടു നില്‍ക്കെണ്ടാതാണ്. എന്നാല്‍ അതുണ്ടായില്ല - മറിച്ച്‌, ആ സംസ്ക്കാരത്തിന്‍റെ ജനനഭൂവില്‍ പോലും അതിന്‍റെ ഭദ്രത ഉറപ്പു വരുത്തുവാന്‍ നമ്മുക്ക് കഴിയുന്നില്ല. ഒരു വിശ്വാസത്തെ വഞ്ചിക്കലാണ് ഇത്. കൊള്ളരുതായ്മയുടെ നികൃഷ്ടമായ മാതൃക. ഈ അമൂല്യ പാരമ്പര്യത്തോട് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാന്‍ നമ്മുക്ക് കഴിഞ്ഞിട്ടില്ല, മാത്രമല്ല തങ്ങള്‍ക്കു ന്യായമായും അവകാശപെട്ട ഈ പാരമ്പര്യ സുകൃതത്തെ അനുഭവിക്കുന്നതില്‍ നിന്ന് നമ്മളെത്തന്നെയും ഇനി ജനിച്ചിട്ടില്ലാത്ത ഭാവിതലമുറയെയും മാറ്റി നിര്ത്തികൊണ്ടിരിക്കുകയുമാണ് "

യുഗാന്തരങ്ങള്‍ കഴിഞ്ഞിട്ടും ആ താപസിയുടെ കാഴ്ചപാടില്‍ നിന്ന് തുലോം മുന്നോട്ടുപോകുവാന്‍ നമുക്ക് സാധിച്ചിട്ടില്ല, രാഷ്ട്രീയത്തെ കുറിച്ചും, ജാതിസമ്പ്രദായത്തെ കുറിച്ചും, ഇസ്ലാമിക പ്രീണനത്തെ കുറിച്ചുമുള്ള പ്രവചനങ്ങള്‍ കാലം പതിന്മടങ്ങ്‌ ആവാഹിച്ച് പ്രാവര്‍ത്തികമാക്കുന്ന കാഴ്ചയാണ് കാണുവാന്‍ കഴിയുന്നത്..! സ്വാമി വിവേകാനന്ദനെ പോലെ യുവാക്കളില്‍ തന്നെ ആയിരുന്നു മഹര്‍ഷി അരവിന്ദന്‍റെയും സകല പ്രതീക്ഷകളും

“ യുവാക്കളുടെ ഇന്ത്യയോടാണ് നമുക്ക്‌ പറയുവാനുള്ളത് പുതിയ ലോകത്തിന്‍റെ സംവിധായകര്‍ യുവാക്കളാണ്. മത്സരാധിഷ്ടിതമായ വ്യക്തിത്വവാദവുമായി നടക്കുന്നവരല്ല ഭാവിയെ നിര്‍ണ്ണയിക്കുക. പടിഞ്ഞാറന്‍ കമ്മ്യൂണിസമോ മുതലാളിത്തമോ അല്ല ഇന്ത്യയുടെ ഭാവി ലക്‌ഷ്യം. പക്ഷെ മതശാസനങ്ങളില്‍ കുടുങ്ങിപോവുകയും അതിനാല്‍ ആത്മീയത്കൊണ്ട് ജീവിതത്തെ പരിവര്‍ത്തനം ചെയ്തവര്‍ക്കും ഇവിടെ പ്രസക്തിയില്ല. മനസ്സും ഹൃദയവും സ്വതന്ത്രമാകയാല്‍ കൂടുതല്‍ പൂര്‍ണ്ണമായ സത്യത്തെ സ്വീകരിക്കുവാനും കൂടുതല്‍ മഹത്തായ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാനും തയ്യാറായവര്‍ ആണ് ഭാവിയെപ്പറ്റി നിശ്ചയിക്കേണ്ടത്.! നമ്മെ ഉത്തേജിപ്പിക്കുന്ന ചൈതന്യവിശേഷത്തിലുള്ള ഉത്തമ വിശ്വാസം നിമിത്തമാണ് നമ്മള്‍ മനുഷ്യവര്‍ഗത്തിന്‍റെ നവീകരണത്തിനുവേണ്ടിയുള്ള ഈ മഹത്തായ പരിശ്രമത്തില്‍ പങ്കാളികളാവുന്നത്. വിലയത്തിലെക്ക് ആഴ്ന്നുകൊണ്ടിരിക്കുന്നതിന്‍റെ പരിഭ്രാന്തിയുടെ നടുവിലും പിറന്നുവീഴാന്‍ വേണ്ടി കിണഞ്ഞുത്സാഹിക്കുന്നുണ്ട് അങ്ങനെയൊരു പുതിയ മനുഷ്യവര്‍ഗം ചിരന്തനമായ മാതാവിന്‍റെ ജീര്‍ണപ്രായമെങ്കിലും ഭീമാകാരമായ ബാഹ്യശരീരത്തെ പുതിയ ജീവന്‍ പകര്‍ന്ന് ഉന്മേഷഭരിതമാക്കാന്‍ ഇന്ത്യയുടെ ഭാവിക്ക്‌, വിശാലമായ ഇന്ത്യയുടെ പുനര്‍ജനനത്തിന് സാധിക്കും ".
 ആ മാഹാത്മാവിന്‍റെ ആശക്കൊത്തവണ്ണം ഉയരുവാനും ചിന്തിക്കുവാനും വളര്‍ന്നു വന്ന യുവജനങ്ങള്‍ക്കും സാധിക്കാതെ വന്നിരിക്കുന്നു, ചിരന്തനയായ മാതാവിന്‍റെ പുനര്‍ജനനത്തിന് വേണ്ടി അങ്ങിനെ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ഈ നവ യുഗാന്തറിലൂടെ സാധ്യമാകും എന്ന ശുഭ പ്രതീക്ഷയില്‍......

പ്രകാശ് വെള്ളയൂര്‍ ..

Sunday, September 2, 2012

രാഷ്ട്രീയത്തിലെ ബോഡിലൈനുകള്‍

ഡോണ്‍ ബ്രാഡ്മാന്‍ എന്ന അതികായനോട് നേരെ പൊരുതി ജയിക്കാനാകില്ല എന്ന തിരിച്ചറിവിലാണ് "ബോഡിലൈന്‍" എന്ന ചതിവിന്റെ, ചോരവീഴ്ത്തുന്ന തന്ത്രം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ആവിഷ്കരിക്കുന്നത്. പുരന്ജയമായ് തുടങ്ങി സൌഭദ്രമെന്ന് തോന്നിപ്പിക്കുന്ന പഴയ പുത്തൂരം അടവുപോലെ കളിനിയമത്തിന്റെ പഴുതുകള്‍ ചികഞ്ഞെടുത്ത് കാലാകാലങ്ങളില്‍ ബോഡിലൈനുകള്‍ പുതിയ രൂപങ്ങളില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ഉത്തരേന്ത്യയിലെ ഒരു അവര്‍ണ്ണ സമുദായത്തിലെ ദരിദ്ര കുടുംബത്തില്‍ ജനിച്ച് സ്വപ്രയത്നം കൊണ്ട് ഗുജറാത്തിന്റെ മുഖ്യമന്ത്രിയും അവിടെനിന്ന് ഭാരതത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്കും ചിറകുവിരിക്കുന്ന നരേന്ദ്ര മോഡിയെന്ന മനുഷ്യനെ ജനാധിപത്യത്തിന്റെ കളരിയിലും, കോടതിമുറികളിലും കീഴ്പ്പെടുതാനാകില്ല എന്ന് മനസിലാക്കിയ നാള്‍ മുതല്‍ പ്രതിലോമശക്തികള്‍ അദ്ദേഹത്തിന്റെ രക്തത്തിന് വേണ്ടി പയറ്റാത്ത കുതന്ത്രങ്ങള്‍ ഒന്നുമില്ല. ഏറ്റവുമൊടുവില്‍ നരോദാപാട്യ കൂട്ടക്കൊല കോടതി വിധിക്ക് ശേഷം നടമാടുന്ന കപട പ്രചരണങ്ങളില്‍ എത്തിനില്‍ക്കുന്നു ദേശവിരുദ്ധ ശക്തികളുടെ മോഡിക്കെതിരായ വിഷം ചീറ്റലുകള്‍.

നരോദാപാട്യ വിധിക്ക് ശേഷം വന്ന ദിഗ്വിജയ്‌ സിംഗിന്റെ ഒരു പ്രസ്താവന: മുഖ്യമന്ത്രിയുടെ അനുവാദമില്ലാതെ ഒരു മന്ത്രിയും കലാപകാരികളെ സഹായിക്കില്ല. അതിനാല്‍ മോഡിയും കുറ്റക്കാരന്‍ (http://goo.gl/QOGgA)

സോണിയ-രാഹുല്‍ ഗാന്ധിമാരുടെ അടുക്കളവരാന്തയില്‍ സ്വന്തം നട്ടെല്ല് പണയം വച്ച് അവരുടെ കാലുനക്കി കഴിയുന്ന ദിഗ് വിജയന്മാര്‍ക്ക് മറുപടി പറയുന്നത് തന്നെ അറപ്പുളവാക്കുന്ന കാര്യമാണ്. എങ്കിലും വസ്തുതകളെ നഗ്നമായ് വളചോടിക്കുമ്പോള്‍ പ്രതികരിക്കാതിരുന്നിട്ടു കാര്യമില്ലല്ലോ. ഗോധ്ര നരഹത്യയെ തുടര്‍ന്ന് ഗുജറാത്ത് കലാപം നടക്കുന്നത് 2002 ലാണ്. മായ കോട്നാനി ആദ്യമായ് മത്രിയാകുന്നത് 2005 ലും. അഞ്ച് വര്‍ഷത്തിനിപ്പുറം! നരോദാപാട്യ കോടതിവിധിക്കുശേഷം എഴുതപ്പെട്ട ഓരോ പത്ര വാര്‍ത്തകളിലും, ഓരോ ചാനല്‍ ചര്‍ച്ചയിലും ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഛര്‍ദ്ദിക്കപ്പെടുന്ന കല്ലുവച്ച നുണയാണ് "Mayaben Kodnani, the then Naroda legislator and a minister" എന്ന വാചകം. അവര്‍ അന്ന് മന്ത്രിയായിരുന്നില്ല എന്ന സത്യം അറിയാതതുകൊണ്ടാല്ല ലജ്ജ ലവലേശമില്ലാത്ത മാധ്യമ പ്രവര്‍ത്തകര്‍ നാഴികയില്‍ ഇരുപതുനേരം അതുതന്നെ ഉരുക്കഴിച്ചുകൊണ്ടിരിക്കുന്നത്, മറിച്ച് അവര്‍ക്ക് വ്യക്തമായ അജണ്ടകള്‍ ഉള്ളതുകൊണ്ട് തന്നെയാണ്.

ഇനി മറ്റൊരു കാര്യം ഈ മായ കൊട്നാനിയെ ഇതേ മാധ്യമങ്ങള്‍ കൊണ്ടാടിയ ഒരു സമയമുണ്ടായിരുന്നു. മോഡിയെ പുറത്താക്കുക എന്ന ശപഥം പത്തു വര്‍ഷമായ് എണ്ണയിട്ടു പുതുക്കി സൂക്ഷിക്കുന്ന കേശുഭായി പട്ടേലിന്റെ അനുചര വൃന്ദത്തോട് ചേര്‍ത്ത് മായ കൊട്നാനിയെ വിമോചകയായ് ഇവിടുത്തെ മാധ്യമങ്ങള്‍ അവതരിപ്പിച്ചിരുന്നു (http://goo.gl/GdcnF) അങ്ങനെയെങ്കില്‍ മോടിവിരുധ ചേരിയില്‍ നിന്നാണ് അവര്‍ മന്ത്രിയായത്. ഇപ്പോള്‍ മോഡിക്കെതിരെ ആടിത്തിമിര്‍ക്കുന്ന ചര്‍ച്ചകള്‍ ഒക്കെ "വിമോചകരുടെയും" മോഡി വിരുധരുടെയും നേരെ തിരിയാനും അത് മതി.

"കലാപ സമയത്ത് മന്ത്രിയായിരുന്നു " എന്ന നുണഗോപുരം തലകീഴായ് മറിഞ്ഞാലും ഇരവാദത്തിന്റെ പ്രായോജകര്‍ അടങ്ങിയിരിക്കും എന്ന് തോന്നുന്നില്ല. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം മുസ്ലീം കൂട്ടക്കൊലയ്ക്ക് ശേഷം മുന്‍ എംപിമാരുടെയും മത്രിമാരുടെയും തലയിണയ്ക്കടിയില്‍ നിന്ന് അസ്ഥിപഞ്ചരങ്ങള്‍ കണ്ടെടുത്തപ്പോള്‍ ഇവിടെയാരും ബുദ്ധദേവ്‌ ഭാടാചാര്യയുടെ രക്തത്തിന് വേണ്ടി നിലവിളിച്ചില്ല. പക്ഷെ മോഡിയുടെ കാര്യത്തില്‍ ആ സാമാന്യ യുക്തികള്‍ പോലും ലംഘിച്ച് അസത്യത്തില്‍ ചാലിച്ച ആരോപണങ്ങള്‍ ഉയരുന്നു എന്നുള്ളിടത്താണ് സുസംഘടിതമായ ഒരു രാജ്യവിരുദ്ധ കോക്കസിന്റെ സാന്നിദ്ധ്യം  വ്യക്തമാകുന്നത്.

തലക്കഷ്ണം
ഗുജറാത്ത് കലാപത്തെക്കുറിച്ച് എന്ത് പറഞ്ഞാലും അത് ന്യായീകരിക്കലായ് ആരോപിക്കപ്പെടും. അതുകൊണ്ട്: കലാപക്കേസില്‍ മായ കൊട്നാനി അല്ല ആയമ്മയുടെ അപ്പന്‍ കൊട്നാനി കുറ്റക്കാരനാണെന്ന് തെളിഞ്ഞാലും കൊണ്ടുപോയി കഴുവേറ്റിയേക്കണം. "അതുകൊണ്ട് ഞങ്ങളുടെ മതവികാരം വ്രണപ്പെടും" എന്ന് പറഞ്ഞു പ്രതിഷേധിക്കാന്‍ ഇവിടെയാരും വരില്ല.

വിക്രം ആചാരി.

Tuesday, August 21, 2012

അഫ്താബ്‌ ആലമിന്റെ കോടതി

സുപ്രീംകോടതിയിലെ സിറ്റിംഗ്‌ ജഡ്ജിയായ ജസ്റ്റിസ്‌ അഫ്താബ്‌ ആലമിനെക്കുറിച്ച്‌ ഗുജറാത്ത്‌ ഹൈക്കോടതി ജഡ്ജിയും സംസ്ഥാന ലോകായുക്തയും ആയിരുന്ന ജസ്റ്റിസ്‌ എം.എസ്‌.സോണി ചീഫ്‌ ജസ്റ്റിസ്‌ എസ്‌.എച്ച്‌. കപാഡിയക്ക്‌ എഴുതിയ ഒരു കത്ത്‌ ഹിന്ദുത്വവിമര്‍ശനവും ഗുജറാത്തിനോടും നരേന്ദ്രമോഡിയോടുമുള്ള വിരോധവുമാണ്‌ മതേതരത്വം എന്ന്‌ ധരിക്കുന്നവരെ ആത്മപരിശോധന നടത്താന്‍ പ്രേരിപ്പിക്കുന്നതാണ്‌. ‘വര്‍ഗീയ മനഃസ്ഥിതിക്കാരന്‍’ ആയ അഫ്താബ്‌ ആലമിനെ ഗുജറാത്ത്‌ കേസുകള്‍ കേള്‍ക്കുന്ന ബെഞ്ചില്‍നിന്ന്‌ ഒഴിവാക്കണമെന്ന്‌ ജസ്റ്റിസ്‌ സോണി അഭ്യര്‍ത്ഥിച്ചിരിക്കുന്നു.

ലണ്ടനില്‍ 2009 ഒക്ടോബര്‍ 14 ന്‌ ‘മതേതരത്വവും സുപ്രീംകോടതി’യും എന്ന വിഷയത്തില്‍ ജസ്റ്റിസ്‌ അഫ്താബ്‌ ആലം ഒരു പ്രസംഗം നടത്തുകയുണ്ടായി. ഈ വര്‍ഷം ജൂണ്‍ 27 ന്‌ ചീഫ്‌ ജസ്റ്റിസിനയച്ച കത്തില്‍ ഈ പ്രസംഗത്തിന്റെ അച്ചടിച്ച കോപ്പിയില്‍നിന്ന്‌ ജസ്റ്റിസ്‌ സോണി എടുത്തുചേര്‍ത്തിരിക്കുന്ന പ്രസക്ത ഭാഗങ്ങള്‍ ഇവയാണ്‌: “ഇസ്ലാമിക്‌ അക്കാദമി ഓഫ്‌ എജ്യുക്കേഷന്‍ എന്ന ഒരു ന്യൂനപക്ഷ സംഘടന സുപ്രീംകോടതിയില്‍ നല്‍കിയ കേസ്‌ വിപുലമായ ബെഞ്ചിന്‌ വിടുകയുണ്ടായി. ചില ന്യൂനപക്ഷേതര സ്വകാര്യകോളേജുകളും പ്രശ്നത്തില്‍ കക്ഷി ചേര്‍ന്നു. ഉണ്ണികൃഷ്ണന്‍ (കേസ്‌) മാതൃകയിലുള്ള പ്രവേശനം റദ്ദാക്കണമെന്നാണ്‌ അവര്‍ മുഖ്യമായും താല്‍പ്പര്യപ്പെട്ടത്‌. ഒടുവില്‍ ഇസ്ലാമിക്‌ അക്കാദമിയെ പിന്നിലേക്ക്‌ തള്ളുകയും ന്യൂനപക്ഷത്തിന്റേതല്ലാത്ത സ്വകാര്യ കോളേജായ ‘പൈ’ മുന്നിലെത്തുകയും ചെയ്തു. മുന്‍ വിധിന്യായങ്ങളൊന്നും ബാധകമാകാതിരിക്കാന്‍ പതിനൊന്നംഗ ബെഞ്ചാണ്‌ പൈ(ഫൗണ്ടേഷന്‍)യുടെ വാദം കേട്ടത്‌.

പൈ കേസിലാണ്‌ ആദ്യമായി ന്യൂനപക്ഷാവകാശങ്ങളുടെ പ്രശ്നം പ്രത്യേകമായി പരിഗണിക്കാതെ ന്യൂനപക്ഷേതര സ്വകാര്യ കോളേജുകളുടെ കേസുകളുമായി കൂട്ടിക്കുഴച്ചത്‌. പൈ കേസിലെ വിധി മതേതര വാചാടോപങ്ങള്‍ കൊണ്ട്‌ നിറഞ്ഞതാണെങ്കിലും വിധിന്യായത്തിന്റെ അവസാനം മുമ്പത്തെക്കാളും ന്യൂനപക്ഷാവകാശങ്ങള്‍ ഗണ്യമായ തോതില്‍ പരിമിതപ്പെടുത്തിയതായാണ്‌ കാണുന്നത്‌.” (പേജ്‌-19) “ഹജ്ജിന്‌ പോകുന്ന ഓരോ മുസ്ലീമിനും ഭാരത സര്‍ക്കാര്‍ നികുതിപ്പണത്തില്‍നിന്ന്‌ നല്ലൊരു തുക വിമാനയാത്രക്കായി നല്‍കുന്നുണ്ട്‌. 2009-10 ലെ ബജറ്റില്‍ 632 കോടി രൂപയാണ്‌ ഹജ്ജ്‌ സബ്സിഡിയായി സര്‍ക്കാര്‍ അനുവദിച്ചത്‌. ഓരോ പന്ത്രണ്ട്‌ വര്‍ഷം കൂടുമ്പോഴും നാല്‌ തവണ വീതം നടക്കുന്ന കുംഭമേളയില്‍ ഒരൊറ്റ ദിവസം തന്നെ ദശലക്ഷക്കണക്കിന്‌ ഹിന്ദു തീര്‍ത്ഥാടകരാണ്‌ പുണ്യസ്നാനത്തിനായി ഒത്തുചേരുന്നത്‌. ഗംഗാനദി സമതലത്തില്‍ പതിക്കുന്ന ഹരിദ്വാറിലാണ്‌ 2010 ല്‍ അടുത്ത കുംഭമേള നടക്കുന്നത്‌. ഈ മേള സംഘടിപ്പിക്കുന്നതിന്‌ ഉത്തരാഖണ്ഡ്‌ സര്‍ക്കാര്‍ 500 കോടി രൂപയോളം ചെലവാക്കും. കുംഭമേളക്ക്‌ പുറമേ സര്‍ക്കാര്‍ സഹസ്രകോടികള്‍ ചെലവഴിക്കുന്ന ഒരു ഡസനെങ്കിലും തികച്ചും മതപരമായ (ഹിന്ദു) ഉത്സവങ്ങളുണ്ട്‌. ഇങ്ങനെയെല്ലാമായിരുന്നിട്ടും ഭൂരിപക്ഷം ഇന്ത്യക്കാരും സത്യസന്ധമായി വിശ്വസിക്കുന്നത്‌ തങ്ങള്‍ ഒരു മതേതര രാജ്യത്ത്‌ ജീവിക്കുന്നുവെന്നാണ്‌. ഈ ചിന്ത അവര്‍ക്ക്‌ സുഖം പകരുന്നു” (പേജ്‌-13)

“അതേസമയം, തകര്‍ക്കപ്പെട്ട മധ്യകാല മസ്ജിദിന്റെ അവശിഷ്ടങ്ങളില്‍നിന്ന്‌ കോടതി മതേതരത്വത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നു. സാമുദായികാവകാശങ്ങളും വ്യക്തിപരമായ അവകാശങ്ങളും തമ്മിലുള്ള പരസ്പ്പര ബന്ധത്തെ കോടതി പുതിയ വെളിച്ചത്തില്‍ കാണാനും തുടങ്ങിയിരിക്കുന്നു” (പേജ്‌ -18) “ഒടുവില്‍ 2003 നും 2005 നും ഇടയിലുണ്ടായ ഒരു തീരുമാന ത്രയം (്ശഹീഴ്യ ീ‍ള റലരശശ്ി‍െ‍) ഭരണഘടനയുടെ 30-ാ‍ം അനുഛേദപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ മതന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശത്തെ സുപ്രീം കോടതി കണ്ടിരുന്ന രീതി പരിപൂര്‍ണമായി മാറ്റിമറിച്ചിരിക്കുന്നു” (പേജ്‌-18) “ചുരുക്കത്തില്‍, സാമുദായികമായ രാഷ്ട്രീയാവകാശങ്ങള്‍ ഭരണഘടന അനുവദിക്കുന്നില്ലെങ്കിലും സാമുദായികമായ സാമൂഹ്യാവകാശങ്ങള്‍ അംഗീകരിക്കുന്ന നിലപാടാണ്‌ 40-45 വര്‍ഷമായി സുപ്രീംകോടതി എടുത്തുപോന്നിട്ടുള്ളത്‌. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി ഭരണഘടനാപ്രകാരം സാമുദായിക തലത്തില്‍ രാഷ്ട്രീയപരമോ സാമൂഹ്യപരമോ ആയ യാതൊരു അവകാശങ്ങളുമില്ലെന്ന കാഴ്ചപ്പാടിലേയ്ക്ക്‌ കോടതി വന്നിരിക്കുകയാണ്‌.” (പേജ്‌-20) “ഹിന്ദുത്വ വിധികള്‍ എന്ന്‌ പൊതുവെ പരാമര്‍ശിക്കപ്പെടുന്ന നാല്‌ വിധിന്യായങ്ങള്‍ നിര്‍ണായകമായതും അതില്‍ തന്നെ മനോഹര്‍ ജോഷിയുടെ കേസ്‌ വളരെ പ്രധാനപ്പെട്ടതുമാണ്‌. ഇന്ത്യയിലെ സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയില്‍ ആദ്യ ഹിന്ദുരാജ്യം സ്ഥാപിക്കുമെന്നാണ്‌ വിജയിച്ച സ്ഥാനാര്‍ത്ഥിയായ മനോഹര്‍ ജോഷി തെരഞ്ഞെടുപ്പ്‌ പ്രചാരണ പ്രസംഗങ്ങളില്‍ പറഞ്ഞത്‌. ഏഴംഗ ബെഞ്ചിന്റെ ബൊമൈ കേസിലെ വിധിയെക്കുറിച്ച്‌ യാതൊന്നും പരാമര്‍ശിക്കാതെ ഹൈക്കോടതിവിധി തള്ളി അപ്പീലുകാരന്‍ തെരഞ്ഞെടുക്കപ്പെട്ടത്‌ ശരിവെയ്ക്കുകയാണ്‌ (സുപ്രീം)കോടതി ചെയ്തത്‌. മഹാരാഷ്ട്രയില്‍ ആദ്യ ഹിന്ദുരാജ്യം സ്ഥാപിക്കണമെന്ന പ്രസ്താവന നടത്തിയതുകൊണ്ടുമാത്രം അത്‌ അദ്ദേഹത്തിന്റെ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വോട്ടര്‍ഭ്യര്‍ത്ഥനയാവില്ല. ഒരു ആഗ്രഹപ്രകടനം മാത്രമാണത്‌.

“കൂടുതല്‍ മുന്നോട്ടുപോയ കോടതി ‘ഹിന്ദു’, ‘ഹിന്ദുയിസം’, ‘ഹിന്ദുത്വ’ എന്നീ പദങ്ങള്‍ ഒരേ അര്‍ത്ഥത്തില്‍ ഉപയോഗിച്ചശേഷം നിരീക്ഷിക്കുന്നത്‌ “ആ പദപ്രയോഗങ്ങള്‍ ഏതെങ്കിലും കൃത്യമായ നിര്‍വചനത്തിലേയ്ക്ക്‌ നയിക്കുന്നില്ല എന്നാണ്‌. ആ പദപ്രയോഗം ഒരര്‍ത്ഥത്തിലും മതത്തിന്റെ സങ്കുചിത പരിധിയില്‍ ഒതുങ്ങുന്നതല്ല. ഹിന്ദുത്വ എന്ന പദപ്രയോഗത്തിന്‌ ഉപഭൂഖണ്ഡത്തിലെ ജനങ്ങളുടെ ജീവിതരീതിയുമായാണ്‌ കൂടുതല്‍ ബന്ധമെന്നും കോടതി തുടര്‍ന്ന്‌ നിരീക്ഷിക്കുന്നു. മുന്‍ വിധിന്യായങ്ങളില്‍ പറയുന്നതുപോലെ ‘ഹിന്ദുത്വ’, ‘ഹിന്ദുയിസം’ എന്നിവയ്ക്ക്‌ സങ്കുചിത ഹിന്ദുമത മൗലികവാദമെന്ന അര്‍ത്ഥം കല്‍പ്പിക്കാനോ അതിനോട്‌ തുലനപ്പെടുത്താനോ കഴിയില്ല….” “പില്‍ക്കാലത്തെ നിരവധി വിധിന്യായങ്ങളില്‍ മതേതരത്വത്തിന്റെ ഏക സംസ്ക്കാര കാഴ്ചപ്പാട്‌ സ്വീകരിക്കാന്‍ ഈ ഹിന്ദുത്വ വിധിന്യായങ്ങള്‍ കോടതിയെ പ്രചോദിപ്പിച്ചതായി തോന്നുന്നു…” (പേജ്‌- 20) ജസ്റ്റിസ്‌ അഫ്താബ്‌ ആലമിന്റെ ഈ പ്രസംഗത്തില്‍നിന്ന്‌ അഞ്ച്‌ നിഗമനങ്ങളിലാണ്‌ ജസ്റ്റിസ്‌ സോണി എത്തിച്ചേരുന്നത്‌.

ഒന്ന്‌: ന്യൂനപക്ഷ സംഘടനയുടെ കേസിലെ സുപ്രീംകോടതി വിധിയെക്കുറിച്ചുള്ള ജസ്റ്റിസ്‌ ആലമിന്റെ അഭിപ്രായപ്രകടനങ്ങള്‍ സുപ്രീംകോടതിയുടെയും ചീഫ്‌ ജസ്റ്റിസിന്റേയും വിശ്വാസ്യതയെ നേരിട്ട്‌ ചോദ്യം ചെയ്യുന്ന ആരോപണങ്ങളാണ്‌. ന്യൂനപക്ഷ ഇസ്ലാമിക സ്ഥാപനത്തെ തരംതാഴ്ത്താനായി ബോധപൂര്‍വം രൂപീകരിച്ചതാണ്‌ പതിനൊന്നംഗ ബെഞ്ച്‌ എന്ന്‌ അദ്ദേഹം കരുതുന്നതായാണ്‌ അദ്ദേഹത്തിന്റെ പ്രസ്താവനകളില്‍നിന്ന്‌ വ്യക്തമാവുന്നത്‌. ഒരു സിറ്റിംഗ്‌ ജഡ്ജിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന വലിയ പെരുമാററ ദൂഷ്യമാണിത്‌.

രണ്ട്‌: ഹിന്ദുമേളകള്‍ക്കും മറ്റും ചെലവഴിക്കുന്ന ദശലക്ഷക്കണക്കിന്‌ രൂപയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഹജ്ജ്‌ സബ്സിഡി ഒന്നുമല്ലെന്ന്‌ ജസ്റ്റിസ്‌ ആലം കരുതുന്നു. എന്നാല്‍ ലക്ഷക്കണക്കിനാളുകള്‍ എത്തിച്ചേരുന്ന ഹിന്ദു മേളകള്‍ക്കും ഉത്സവങ്ങള്‍ക്കും പണം ചെലവഴിക്കുന്നത്‌ ക്രമസമാധാന പാലനത്തിന്‌ മാത്രമാണെന്നും അജ്മീര്‍ ദര്‍ഗയിലെ ഉറൂസിനും മറ്റും ഇങ്ങനെ പണം ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം ബോധപൂര്‍വം വിസ്മരിക്കുന്നു. ഒരു പ്രത്യേക മതത്തിന്‌ അനുകൂലമായ വര്‍ഗീയ മനഃസ്ഥിതിക്ക്‌ തെളിവാണത്‌.

മൂന്ന്‌: “ഇങ്ങനെയെല്ലാമായിരുന്നിട്ടും ഭൂരിപക്ഷം ഇന്ത്യക്കാരും സത്യസന്ധമായി വിശ്വസിക്കുന്നത്‌ തങ്ങള്‍ ജീവിക്കുന്നത്‌ ഒരു മതേതരരാജ്യത്താണ്‌” എന്ന നിന്ദാഗര്‍ഭമായ പ്രസ്താവനയിലൂടെ ഇന്ത്യ ഒരു മതേതര രാജ്യമല്ലെന്ന ദൃഢവിശ്വാസമാണ്‌ ജസ്റ്റിസ്‌ ആലം പ്രകടിപ്പിക്കുന്നത്‌. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക്‌ എതിരാണ്‌ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍.
നാല്‌: നിരവധി സുപ്രീംകോടതി വിധികളെ ഒന്നിലധികം തവണ, അതും ഒരു വിദേശ രാജ്യത്തുവെച്ച്‌, പരോക്ഷമായി വിമര്‍ശിക്കുന്ന ജസ്റ്റിസ്‌ ആലമിന്റെ നടപടി കോടതിയലക്ഷ്യവും പരമോന്നത നീതിപീഠത്തിന്റെ അന്തസ്സ്‌ കെടുത്തുന്നതുമാണ്‌.

അഞ്ച്‌: ഇന്ത്യയിലെ നിയമങ്ങള്‍ ഹിന്ദുക്കളെയും മുസ്ലീങ്ങളേയും രണ്ട്‌ തരം പൗരന്മാരായാണ്‌ കാണുന്നതെന്നും താന്‍ ന്യൂനപക്ഷാവകാശങ്ങള്‍ക്കുവേണ്ടി കുരിശുയുദ്ധം നടത്തുകയാണെന്നുമുള്ള വികാരമാണ്‌ ജസ്റ്റിസ്‌ ആലമിന്റെ പ്രസംഗത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്‌. സുപ്രീം കോടതിയിലെ ഒരു സിറ്റിംഗ്‌ ജഡ്ജിയെ സംബന്ധിച്ചിടത്തോളം ഇത്‌ അങ്ങേയറ്റം അനുചിതമാണ്‌.
ജസ്റ്റിസ്‌ ആലം ഉള്‍പ്പെടുന്ന ബെഞ്ചിലെത്തിയിട്ടുള്ള ഗുജറാത്ത്‌ സര്‍ക്കാര്‍ കക്ഷിയായ ക്രിമിനല്‍ കേസുകള്‍ മറ്റൊരു ബെഞ്ചിലേക്ക്‌ മാറ്റുകയോ തുടര്‍ന്നുള്ള വാദം കേള്‍ക്കല്‍ നിര്‍ത്തിവെയ്ക്കുകയോ വേണമെന്ന്‌ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസിനയച്ച പത്ത്‌ പേജുള്ള കത്തില്‍ ജസ്റ്റിസ്‌ സോണി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌. ഇതിനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്ന വസ്തുതകള്‍ അങ്ങേയറ്റം അസ്വസ്ഥജനകമാണ്‌.

“ജസ്റ്റിസ്‌ ആലം ഉള്‍പ്പെടുന്ന ബെഞ്ചിലെത്തുന്ന ഗുജറാത്തിനെ രാഷ്ട്രീയമായി പെട്ടെന്ന്‌ ബാധിക്കുന്ന ഏതാണ്ട്‌ എല്ലാ കാര്യങ്ങളിലും അദ്ദേഹം പുറപ്പെടുവിക്കുന്ന എല്ലാ വിധിന്യായങ്ങളിലും ന്യൂനപക്ഷ സമുദായത്തോടുള്ള അനുഭാവം അചഞ്ചലമായി ആവര്‍ത്തിക്കുന്നുവെന്ന്‌ സ്പഷ്ടമാണ്‌. കോടതിയില്‍ അദ്ദേഹം നടത്തുന്ന വിലയിടിക്കുന്ന പ്രസ്താവനകള്‍ ഈ പ്രകടമായ പക്ഷപാതം വെളിപ്പെടുത്തുന്നു.” “ഹിന്ദി സിനിമകള്‍ക്ക്‌ പാട്ടെഴുതുന്ന ജാവേദ്‌ അക്തര്‍ ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച്‌ സുപ്രീംകോടതിയില്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചു. 2000-06 കാലയളവില്‍ ഗുജറാത്തില്‍ ഉണ്ടായെന്ന്‌ ആരോപിക്കപ്പെടുന്ന വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള കേസുകളുടെ അന്വേഷണം നിരീക്ഷിക്കാന്‍ ജസ്റ്റിസ്‌ ആലം, ജസ്റ്റിസ്‌ എച്ച്‌.എസ്‌.ബേഡിയെ 2012 മാര്‍ച്ച്‌ ഒന്നിന്‌ നിയോഗിച്ചു. ജസ്റ്റിസ്‌ എം.ബി.ഷാ നിരസിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്‌. ജാവേദ്‌ അക്തര്‍ മുംബൈക്കാരനാണ്‌. അവിടെ നിരവധി ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്‌. (ഇതിലെ ഇരകളേറെയും മുസ്ലീങ്ങളായിരുന്നിട്ടും പരാതിയില്ല). ജാവേദിന്റെ സാമൂഹ്യപ്രവര്‍ത്തനത്തിന്‌ ഗുജറാത്തുമായി യാതൊരുബന്ധവുമില്ല. അതിനാല്‍ ഗുജറാത്തില്‍ ഏതെങ്കിലും തെറ്റുകളുണ്ടെങ്കില്‍ തന്നെ അത്‌ ഉന്നയിക്കാന്‍ അദ്ദേഹത്തിന്‌ അര്‍ഹതയില്ലെന്നാണ്‌ ഞാന്‍ കരുതുന്നത്‌. എന്നിട്ടും ജാവേദിന്റെ പൊതുതാല്‍പ്പര്യ ഹര്‍ജി സ്വീകരിച്ച്‌ അസാധാരണമായ ഉത്തരവ്‌ പുറപ്പെടുവിച്ചു.”

“ഗുജറാത്ത്‌ സര്‍ക്കാരും ടീസ്റ്റ എ.സെതല്‍വാദും തമ്മിലുള്ള കേസുമായി ബന്ധപ്പെട്ട ഒരു പ്രത്യേകാനുമതി ഹര്‍ജി 2012 ഫെബ്രുവരി 21 ന്‌ ജസ്റ്റിസ്‌ അഫ്താഫ്‌ ആലമിന്റെ ബെഞ്ചിലെത്തി. പ്രശ്നം എന്താണെന്ന്‌ കേള്‍ക്കുകപോലും ചെയ്യാതെ ജസ്റ്റിസ്‌ ആലം ഇങ്ങനെ അഭിപ്രായപ്പെട്ടതായാണ്‌ വാര്‍ത്തകള്‍ വന്നത്‌. “ഇത്‌ പരാതിക്കാരിയെ (സെതല്‍വാദ്‌) ഇരയാക്കുന്ന നൂറ്‌ ശതമാനവും വ്യാജമായ കേസാണ്‌. ഇത്തരം കേസ്‌ ഗുജറാത്തിന്‌ ഒരു തരത്തിലും ഗുണം ചെയ്യില്ല. ഇത്തരം കേസുമായി മുന്നോട്ടു പോകരുതെന്ന്‌ നിങ്ങളുടെ കക്ഷിയെ ഉപദേശിക്കണം. സര്‍ക്കാരിനോട്‌ ഇത്‌ പറയാനുള്ള ഉത്തരവാദിത്തം നിങ്ങള്‍ കാണിക്കണം” എന്നാണ്‌ ഗുജറാത്തിന്റെ മുതിര്‍ന്ന അഭിഭാഷകനായ പ്രദീപ്‌ ഘോഷിനോട്‌ ജസ്റ്റിസ്‌ ആലം പറഞ്ഞത്‌.

ജസ്റ്റിസ്‌ ആലമിനെ ക്ഷുഭിതനാക്കിയ കേസിന്റെ സ്ഥിതി ഇതായിരുന്നു. “ഈ കേസില്‍ ഒമ്പത്‌ പേരെ അറസ്റ്റ്‌ ചെയ്ത്‌ ജയിലിലടച്ചിട്ടുള്ളതാണ്‌. കുറ്റാരോപിതരായ അഞ്ച്‌ പേര്‍ സിആര്‍പിസി 164 പ്രകാരം മജിസ്ട്രേറ്റിന്‌ മുന്നില്‍ ടീസ്റ്റ സെതല്‍വാദിനെതിരെ മൊഴി നല്‍കിയിരുന്നു. മുതിര്‍ന്ന അഭിഭാഷകനും സാക്ഷിയുമായ രാഹുല്‍ സിംഗും ടീസ്റ്റക്കെതിരെ മൊഴി നല്‍കുകയുണ്ടായി. എന്നിട്ടും ഗുജറാത്ത്‌ സര്‍ക്കാരിനെ അധിക്ഷേപിക്കാനാണ്‌ ജസ്റ്റിസ്‌ ആലം മുതിര്‍ന്നത.്‌” ഇക്കാര്യം ചൂണ്ടിക്കാട്ടിയശേഷം “എന്തുകൊണ്ട്‌, എങ്ങനെ, കോടതിയില്‍ ഹാജരാക്കപ്പെട്ട എന്ത്‌ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ ബന്ധപ്പെട്ടവരുടെ വാദം കേള്‍ക്കാതെ ജസ്റ്റിസ്‌ ആലം ഇത്തരമൊരു തീര്‍പ്പില്‍ എത്തിച്ചേര്‍ന്നത്‌” എന്നാണ്‌ ജസ്റ്റിസ്‌ സോണി ചോദിക്കുന്നത്‌.
“വാര്‍ത്തകളനുസരിച്ച്‌, സൊറാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസിലും അന്വേഷണം പൂര്‍ത്തിയാക്കിയ സിബിഐ കുറ്റപത്രവും അനുബന്ധ കുറ്റപത്രവും നല്‍കിയിട്ടും, തുടര്‍ന്നുള്ള നിരീക്ഷണം അനുവദനീയമല്ലെന്ന സഹജഡ്ജിയുടെ അസന്ദിഗ്ദ്ധമായ അഭിപ്രായത്തെ അവഗണിച്ചും വാദം പൂര്‍ത്തിയാക്കാതെ ജസ്റ്റിസ്‌ ആലം ഹര്‍ജി പരിഗണിക്കുന്നത്‌ നീട്ടിവെച്ചിരിക്കുകയാണ്‌” എന്നും ജസ്റ്റിസ്‌ സോണി സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസിനയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. “തെറ്റുകള്‍ വകവെക്കാതെ ന്യൂനപക്ഷ സമുദായത്തിനൊപ്പം നിലയുറപ്പിച്ച്‌ ഗുജറാത്തിനെ വേട്ടയാടുകയാണ്‌ ജസ്റ്റിസ്‌ ആലം എന്നും ഈ ആശങ്ക നീതിയുടെ ഹൃദയം പിളര്‍ക്കുന്നതാണെന്നും” ജസ്റ്റിസ്‌ സോണി പറയുന്നു.
മുരളി പാറപ്പുറം

Monday, August 20, 2012

വിശ്വ വിജയി

1863-ജനുവരി 12നാണ്‌ ‘വിവേകാനന്ദന്‍’ എന്നു വിശ്വപ്രസിദ്ധനായ നരേന്ദ്രന്റെ ജനനം. പിതാവ്‌ വിശ്വനാഥന്‍, മാതാവ്‌ ഭുവനേശ്വരി. എട്ടാമത്തെ വയസില്‍ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ മെട്രോ പൊളിറ്റന്‍ വിദ്യാലയത്തില്‍ ചേര്‍ന്നു. അന്ന്‌ മുതല്‍ കല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജിലും മധ്യഭാരതത്തിലെ റായ്പൂരിലും ഇംഗ്ലണ്ടിലുമൊക്കെയായി തന്റെ വിദ്യാഭ്യാസത്തിന്‌ അടിത്തറയിട്ടു. ബിഎ പഠനത്തിനുശേഷം ബൗബസാര്‍ ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററായും കുറേക്കാലം പ്രവര്‍ത്തിച്ചു. പാഠപുസ്തകങ്ങള്‍ മാത്രം പഠിച്ച്‌ തൃപ്തിപ്പെടുന്ന കൂട്ടത്തിലല്ലായിരുന്നു നരേന്ദ്രന്‍. ഭാവിയില്‍ താന്‍ എത്തിച്ചേരുവാന്‍ പോകുന്ന ആത്മീയ ഭൂമികയിലെ അറിവുകള്‍ തേടുന്ന യാത്ര അവിടെനിന്നും ആരംഭിക്കുകയായിരുന്നു. ബംഗാളിലെ യുവചിന്തകരെ ആകര്‍ഷിച്ച സ്പെന്‍സര്‍, മില്‍, ഹാരിസണ്‍ തുടങ്ങിയ എഴുത്തുകാരുടെ പരിവര്‍ത്തന പ്രചോദകങ്ങളായ കൃതികള്‍ നരേന്ദ്രന്റെ ആശയപ്രപഞ്ചത്തേയും വികസിതമാക്കുകയുണ്ടായി.
നരേന്ദ്രന്‍ ജനറല്‍ അസംബ്ലി കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ്‌ 1881 നവംബറില്‍ തന്റെ ഗുരുവായ രാമകൃഷ്ണ പരമഹംസനെ കണ്ടത്‌. എല്ലാ മതങ്ങളും തുല്യമാണെന്നും സത്യമാണെന്നുമുള്ള സര്‍വദേശീയ മതസങ്കല്‍പ്പത്തില്‍ വിശ്വസിച്ച രാമകൃഷ്ണനെ നരേന്ദ്രനെപ്പോലുള്ള മനുഷ്യസ്നേഹി ആദ്യദര്‍ശനത്തില്‍തന്നെ ആകര്‍ഷിച്ചതില്‍ അത്ഭുതമൊന്നുമില്ല. ശ്രീരാമകൃഷ്ണദേവനെക്കുറിച്ച്‌ വിവേകാനന്ദസ്വാമികള്‍ ഇങ്ങനെ പറയുന്നു, “ശ്രീരാമകൃഷ്ണദേവന്റെ ജീവിതത്തില്‍നിന്നും താപസന്മാര്‍ സമുദായത്തിന്‌ പുറത്ത്‌ ഏകാന്തതയില്‍ അനുശീലിച്ചിരുന്ന വേദാന്തദര്‍ശനം നാട്ടിലും വീട്ടിലും അഭ്യസിക്കാമെന്നും നമ്മുടെ ദൈനംദിന ജീവിതത്തിലെ ഓരോ കൃത്യത്തിലും അത്‌ പ്രായോഗികമാക്കാമെന്നും എനിക്ക്‌ മനസ്സിലായി.

ഈശ്വരന്‍ സര്‍വാന്തര്യാമിയും സര്‍വാതിശായിയുമാകുന്നു. വിവിധ ജീവജാലങ്ങളായാലും നമ്മുടെ പ്രേമാദരപ്രീതി പാത്രങ്ങളായും വിളങ്ങുന്നത്‌ ആ പരംപൊരുള്‍തന്നെ, അതേസമയം ആ സര്‍വേശ്വരന്‍ ഇവയ്ക്കെല്ലാം അതീതനുമാകുന്നു. ഇപ്രകാരം നരനില്‍ നാരായണനെ ദര്‍ശിച്ചാല്‍ ദര്‍പ്പത്തിന്‌ സ്ഥാനമെവിടെ? ഈ ദര്‍ശനം ലഭിച്ചാല്‍ മനുഷ്യന്‌ മറ്റൊരുവനോട്‌ അസൂയയോ അനുകമ്പയോ ഉണ്ടാവുകയില്ല. ജീവനെ ശിവനായി കണ്ട്‌ സേവിച്ചാല്‍ തദ്വാരഹൃദയം സംശുദ്ധമാകുന്നു. ആ സാധകന്‍ വിളംബംവിനാ താന്‍ ആ സച്ചിതാനന്ദസ്വരൂപത്തിന്റെ അംശമാണെന്ന വസ്തുതയാല്‍ ദൃഢബോധനാകുകയും ചെയ്യുന്നു”. ഇരുളടയുന്ന മനസ്സും മാനസികപശ്ചാത്തലവുമായി തപ്പിത്തടിഞ്ഞിരുന്ന ഭാരതീയരുടെ മുന്നില്‍ പുതിയ കാഴ്ചപ്പാടുകളുടെ നിറദീപം പ്രകാശിപ്പിച്ചുകൊണ്ടാണ്‌ സ്വാമി പ്രത്യക്ഷനായത്‌. ഉണര്‍വേകുന്ന നവദര്‍ശനത്തിന്റെ സന്ദേശങ്ങള്‍ ജനമനസ്സുകളില്‍ മിന്നല്‍ പിണര്‍ തീര്‍ത്തപ്പോള്‍ ജനങ്ങളുടെ ഹൃദയത്തില്‍ അവ പ്രകാശപൂരിതമായപ്പോള്‍ പശ്ചാത്യലോകംപോലും വിവേകാനന്ദനെ തിരിച്ചറിയുകയും ആദരിക്കുകയും ചെയ്തുതുടങ്ങി.

എങ്കിലും നരേന്ദ്രനില്‍നിന്നും വിവേകാനന്ദനിലേക്കുള്ള മാറ്റത്തിന്‌ കാരണഭൂതമായത്‌ മേറ്റ്ന്തിനേക്കാളും വിലയേറിയ ‘ശ്രീരാമകൃഷ്ണ പരമഹംസദേവന്റെ’ വിവേകാനന്ദുമായുള്ള പാരസ്പര്യവും സ്നേഹവുമായിരുന്നു. ഒരുവന്റെ സകലപ്രവൃത്തികളും ഈശ്വരന്റെ പ്രത്യക്ഷമൂര്‍ത്തിയായ മനുഷ്യന്റെ സേവനത്തിനായി വിനിയോഗിക്കണമെന്നും ഇത്‌ അവന്റെ ലക്ഷ്യത്തിലേക്കുള്ള പുരോഗതിയെ ത്വരിതപ്പെടുത്തുമെന്നും രാമകൃഷ്ണ പരമഹംസന്റെ സാമീപ്യത്തില്‍നിന്നും വിവേകാനന്ദസ്വാമി മനസ്സിലാക്കി. 1885 മധ്യത്തോടുകൂടി ശ്രീരാമകൃഷ്ണന്‌ കണ്ഠരോഗം പിടിപെട്ടു. രോഗം മൂര്‍ച്ചിച്ച്‌ 1886 ആഗസ്റ്റ്‌ 16 വെളുപ്പിന്‌ ആ മഹാത്മാവ്‌ സമാധിയായി. തന്റെ എല്ലാമെല്ലാമായ ആചാര്യന്‍ മഹാസമാധിയായതോടുകൂടി നരേന്ദ്രന്‍ ഗുരുധര്‍മം ലോകമാകെ പ്രചരിപ്പിക്കുവാനുള്ള പ്രായോഗികമാര്‍ഗങ്ങള്‍ അന്വേഷിച്ചുതുടങ്ങി.

ഏകദേശം 1887 മുതല്‍ 1893 വരെയാണ്‌ വിവേകാനന്ദന്റെ ഭാരതപര്യടനം. കാശി, അയോധ്യ, ആഗ്ര, വൃന്ദാവനം, ഗോവര്‍ധനം, ഹരിദ്വാരം, തൃശൂര്‍, തിരുവനന്തപുരം, രാമേശ്വരം, കന്യാകുമാരി, മദിരാശി… തുടങ്ങി ഭാരതത്തിലെ എല്ലാ പ്രമുഖ സ്ഥലങ്ങളും അദ്ദേഹം കാണുകയുണ്ടായി. ഭാരതത്തിന്റെ വ്വധ്യ-വൈചിത്ര്യ-വൈരുധ്യ സ്വഭാവത്തെ യഥാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ വിവേകാനന്ദന്‌ സാധിച്ചത്‌ വിപുലമായ ഭാരത പര്യടനത്തിലൂടെയാണ്‌. വിവിധ മതസമ്പ്രദായങ്ങളെയും തത്വചിന്തകളെയും പഠിക്കുകയും അവയിലൂടെ തന്റെ നിരീക്ഷണത്തിന്‌ വിധേയമായ ഭാരതത്തിലെ വിവിധ ജനതകളുടെ മൗലികമഹത്വം ആരാഞ്ഞ്‌ കണ്ടുപിടിക്കുകയും സ്വാമി ചെയ്തുപോന്നു.

അമേരിക്കയിലെ ചിക്കാഗോവില്‍വച്ച്‌ നടന്ന മതമഹാസമ്മേളനത്തിന്‌ അധിപ്രധാനമായൊരു സ്ഥാനമുണ്ട്‌ മത ചരിത്രത്തില്‍. 1893 സപ്തംബര്‍ 11 മുതല്‍ 27 വരെയുള്ള 17 ദിവസങ്ങളായിട്ടാണ്‌ ആ മഹാസമ്മേളനം നടന്നത്‌. “അമേരിക്കയിലെ സഹോദരീസഹോദരന്മാരെ” എന്ന അഭിസംബോധനയോടുകൂടി തുടങ്ങിയ വിവേകാനന്ദന്റെ പ്രസംഗത്തിന്റെ ആരംഭത്തില്‍തന്നെ ആ മഹാസമ്മേളന വേദിയാകെ കരഘോഷം മുഴക്കി സ്വാമിജിയെ വരവേറ്റു. ലോകത്തിലെ സകല ജനതയ്ക്കും ഏറ്റവും പുരാതനമായ വൈദിക സന്യാസ സമ്പ്രദായത്തിന്റെ പേരില്‍ ധന്യവാദം അരുളികൊണ്ട്‌ ഹിന്ദുമതത്തെ മതങ്ങളുടെ മാതാവെന്നും ലോകത്തെ സഹിഷ്ണുതയും സര്‍വധര്‍മ സമാദരവും പഠിപ്പിച്ച മതമെന്നും പരിചയപ്പെടുത്തിയാണ്‌ വിശ്വവിഖ്യാതമായ ആ പ്രസംഗം ആരംഭിച്ചത്‌.

ആധുനിക ഭാരതീയ നവോത്ഥാന പ്രസ്ഥാനത്തിന്റെ മതതുല്യതാ വാദം എന്ന മഹത്തായ ആശയമാണ്‌ ലോകത്തിനാകെ അനുകരണീയമായ ആശയമായി മതസമ്മേളന പ്രഭാഷണങ്ങളിലൂടെ സ്വാമി വിവേകാനന്ദന്‍ മുന്നോട്ടുവെച്ചത്‌. ദി ന്യൂയോര്‍ക്ക്‌ ഹെറാള്‍ഡ്‌, ദി ബോസ്റ്റണ്‍ ഇൌ‍വനിംഗ്‌ ട്രാന്‍സ്പോര്‍ട്ട്‌, ദി റൂതര്‍ഫോര്‍ഡ്‌ അമേരിക്കന്‍, ദി പ്രസ്‌ ഓഫ്‌ അമേരിക്ക തുടങ്ങിയ എല്ലാ വിദേശ പത്രങ്ങളും സ്വാമിയുടെ പ്രസംഗങ്ങളെ ഉയര്‍ത്തിക്കാട്ടാന്‍ മത്സരിച്ചു.

“നമ്മുടെ നാട്ടുകാര്‍ ഋഷികളുടെ ആദര്‍ശത്തില്‍നിന്നും പാശ്ചാത്യരുടെ ഭൗതികജീവിതത്തിലേക്ക്‌ തിരിഞ്ഞുപോയത്‌ കണ്ട്‌ ഞാന്‍ ദുഃഖിക്കുന്നു. ആളുകള്‍ ഒട്ടേറെ പാശ്ചാത്യ ഭൗതിക പരിഷ്ക്കാരികളായി മാറുന്നു. പാശ്ചാത്യ ഭൗതിക സംസ്ക്കാരത്തെ തീക്ഷണതയോടെ ശകാരിച്ച സ്വാമിജി അടിമത്വത്തിന്റെ മുമ്പില്‍ തലകുനിക്കുന്ന ഭാരതത്തിലെ ജനങ്ങള്‍ക്കുനേരെ സിംഹഗര്‍ജനം മുഴക്കി. “നിങ്ങള്‍ നിങ്ങളില്‍തന്നെ വിശ്വസിക്കുവിന്‍. സിരകള്‍ക്ക്‌ കരുത്തേകുക. ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്‍ സിരാതന്തുക്കളുമാണ്‌ നമുക്ക്‌ വേണ്ടത്‌. നാം വേണ്ടത്ര കരഞ്ഞിരിക്കുന്നു. ഇനി കരച്ചില്‍ വേണ്ട… തന്‍കാലില്‍ നില്‍ക്കുക. ആണുങ്ങളാവുക”.

ഭാരതത്തിന്റെ ജീവശക്തി മതത്തിലാണ്‌. പൂര്‍വികരില്‍നിന്നും കൈവന്നിട്ടുള്ള വമ്പിച്ച ഈ സമ്പാദ്യം നാം മറക്കാത്തിടത്തോളംകാലം ഭൂമിയിലൊരു ശക്തിക്കും ഭാരതത്തെ നശിപ്പിക്കാനാവില്ലായെന്ന്‌ വിവേകാനന്ദന്‍ വിശ്വസിച്ചു. മതം ഒരു വളര്‍ച്ചയാണെന്നും ഓരോരുത്തരും അത്‌ സ്വയം അനുഭവപ്പെടുത്തേണ്ടിയിരിക്കുന്നുവെന്നും സ്വാമിജി ഉപദേശിക്കുന്നു. ഈശ്വരനും അങ്ങനെതന്നെ അനുഭവപ്പെടാത്തതൊന്നും യഥാര്‍ത്ഥമോ ശരിയായ ഈശ്വരനോ അല്ലെന്നാണ്‌ വിവേകാനന്ദന്റെ പക്ഷം. ഈ ആശയം അദ്ദേഹം തുറന്ന്‌ പ്രഖ്യാപിക്കുകയുണ്ടായി. “അനുഭവപ്പെടുന്നതുവരെ മതത്തെക്കുറിച്ച്‌ സംസാരിച്ചിട്ട്‌ വലിയ കാര്യമില്ല. ഈശ്വരന്റെ പേരില്‍ ഇത്രയധികം കലക്കവും കലഹവും യുദ്ധവുമുണ്ടാകാന്‍ കാരണമെന്ത്‌? മറ്റേതിലുമധികം രക്തപ്രവാഹം ഈശ്വരനെ ചൊല്ലിയാണ്‌ ഉണ്ടായിട്ടുള്ളതും. ഈശ്വരനുണ്ടെങ്കില്‍ കാണണം, ഈശ്വരനെ കാണാതെ ഈശ്വരനുണ്ടെന്ന്‌ പറയാന്‍ അധികാരമെന്ത്‌, ആത്മാവുണ്ടെങ്കില്‍ അനുഭവപ്പെടണം-അല്ലെങ്കില്‍ വിശ്വസിക്കാതെയിരിക്കണം. ഒരു തുറന്ന നാസ്തികനായിരിക്കുന്നതാണ്‌ കപടഭക്തനായിരിക്കുന്നതിലും നല്ലത്‌.” ഇതായിരുന്നു വിവേകാനന്ദസ്വാമികളുടെ ഈശ്വരസങ്കല്‍പ്പം. വേദാന്തം തീര്‍ച്ചയായും പ്രാചീനമായ ഉപനിഷത്തുകളില്‍ വേരുറച്ചതായിരുന്നു. “സര്‍വം ഖല്വിദം ബ്രഹ്മ” “അഹം ബ്രഹ്മാസ്മി” “തത്ത്വമസി” എന്നീ ഉപനിഷത്ത്‌ വാക്യങ്ങളെ കോര്‍ത്തിണക്കിയ സര്‍വമതദര്‍ശനമായിരുന്നു അത്‌.

സകല ചരാചരങ്ങളേയും സൃഷ്ടിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ഒരേയൊരു ഈശ്വരനെന്ന സങ്കല്‍പ്പത്തെ പ്രതിനിധാനം ചെയ്യുന്ന ബ്രഹ്മസങ്കല്‍പ്പം സകലചരാചരങ്ങളിലും ആ ചൈതന്യം കുടികൊള്ളുന്നു എന്നുകൂടി വിഭാവനം ചെയ്തുകൊണ്ടുള്ള ഒരു സര്‍വസമത്വദര്‍ശനമാണ്‌ വിവേകാനന്ദസ്വാമി സ്വജീവിതത്തിലൂടെ പകരുന്നത്‌. വിദേശാധിപത്യത്തില്‍ ആത്മാഭിമാനം പണയപ്പെട്ടുപോയ ഭാരതീയരുടെ മനസ്സിലും ബുദ്ധിയിലും ത്യാഗോജ്ജ്വലങ്ങളായ ഭാരതത്തിന്റെ പുരാതന ചരിത്രസ്മരണകളുണര്‍ത്തിച്ച്‌ നമ്മുടെ പൈതൃകത്തിലും സംസ്ക്കാരത്തിലും വിശ്വാസമര്‍പ്പിച്ച്‌ സ്വാഭിമാനികളായി വളര്‍ന്നുവരാന്‍ ഭാരതജനതയെ സ്വാമിജി ആഹ്വാനം ചെയ്തുകൊണ്ടേയിരുന്നു.

കല്‍ക്കത്തയില്‍ ജനിച്ച്‌ അവിടെയുള്ള സാമൂഹ്യ-സാംസ്ക്കാരികരംഗത്ത്‌ പ്രശസ്തി നേടി, സന്യാസം വരിച്ച്‌ ഇന്ത്യയുടെ ഭൗതികവും ആദ്ധ്യാത്മികവുമായ സ്വാതന്ത്ര്യം തന്റെ ജീവിതലക്ഷ്യമായി സ്വീകരിച്ച്‌ അത്‌ നേടിയെടുക്കാന്‍ തന്നാല്‍ കഴിയുന്നതിന്റെ പരമാവധി കഠിനമായി, ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ബംഗാളിയായ, ഇന്ത്യക്കാരനായ, വിശ്വപൗരനായ, സ്വാമി വിവേകാനന്ദന്‍ മാനുഷികമായ മാനദണ്ഡംകൊണ്ട്‌ അളന്നാല്‍ അസാധാരണ പുരുഷന്‍ തന്നെയാണ്‌. താന്‍ തന്നെ സ്ഥാപിച്ച രാമകൃഷ്ണമിഷന്റെ ആസ്ഥാനമായ ബേലൂര്‍ മഠത്തില്‍ വച്ച്‌ 1902 ജൂലൈ 4 ന്‌ കേവലം 39-ാ‍മത്തെ വയസില്‍ മഹാസമാധിയായി. 39 വര്‍ഷത്തെ സംഭവബഹുലമായ തന്റെ ജീവിതത്തിലൂടെ ഒരു രാഷ്ട്രത്തെ അതിന്റെ പ്രൗഢഗംഭീരമായ ഉയര്‍ച്ചയിലേക്ക്‌ നയിക്കാന്‍ ആശ്രാന്തം പരിശ്രമിച്ച ആ മഹാ തപസ്വിയുടെ ജീവിതം ആര്‍ക്കും ആവേശദായകം തന്നെയാണ്‌.

സന്തോഷ്‌ ചുണ്ടില്ലാമറ്റം

ഭാരതീയ കമ്മ്യൂണിസത്തിലേയ്ക്ക്‌

തിരുവനന്തപുരത്ത്‌ തൈക്കാട്ടെ എംഎന്‍ സ്മാരകത്തിന്‌ അടുത്താണ്‌ വളരെയേറെക്കാലം ഞാന്‍ താമസിച്ചിരുന്നത്‌. അക്കാലത്ത്‌ സിപിഐയുടെ സംസ്ഥാന കൗണ്‍സില്‍ ആസ്ഥാനത്തിന്‌ എംഎന്‍ സ്മാരകം എന്ന്‌ പേരിട്ടിരുന്നില്ല. വിദ്യാര്‍ത്ഥി ആയിരിക്കെ ‘നവയുഗം’, ‘പേട്രിയറ്റ്‌’, ‘ന്യൂ ഏയ്ജ്‌’, ലിങ്ക്‌ ‘മെയിന്‍സ്ട്രീം’ തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ വായിക്കാനായി സിപിഐ ആഫീസില്‍ പോവുക എന്റെ പതിവായിരുന്നു. അവിടെ വന്നുപോവുന്ന നേതാക്കളെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. കേരള രാഷ്ട്രീയത്തിലെ അതികായന്മാരായിരുന്ന എംഎനും ടിവിയും പികെവിയും പി.രവീന്ദ്രനും എസ്‌. കുമാരനുമൊക്കെ ഉണ്ടായിരുന്നു അവരുടെ കൂട്ടത്തില്‍. സിപിഎമ്മിനോടെന്നതിനേക്കാള്‍ സിപിഐയോട്‌ രാഷ്ട്രീയമായി വിയോജിപ്പായിരുന്നു അക്കാലത്ത്‌ എനിക്ക്‌. അടിയന്തരാവസ്ഥക്കാലത്തെ സിപിഐയുടെ നിലപാടാണ്‌ അതിന്‌ പ്രധാന കാരണം. പക്ഷെ അന്ന്‌ തൊട്ടേ സിപിഐ നേതാക്കളില്‍ മിക്കവരുടേയും ബുദ്ധിവൈഭവവും ജീവിതശൈലിയും എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ ശേഷം ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ സാധാരണക്കാരോടൊപ്പം സി.അച്യുതമേനോന്‍ തീവണ്ടിയാത്ര ചെയ്യുന്നത്‌ പലതവണ ഞാന്‍ ആരാധനയോടെ കണ്ടിട്ടുണ്ട്‌.

മുഖ്യമന്ത്രി ആയിരുന്ന മറ്റൊരു സിപിഐ നേതാവ്‌ പി.കെ.വാസുദേവന്‍ നായര്‍ ജഗതിയില്‍നിന്ന്‌ തൈക്കാട്ടെ എംഎന്‍ സ്മാരകത്തിലേക്ക്‌ മുണ്ടും മടക്കിയുടുത്ത്‌ സാധാരണക്കാരനെപ്പോലെ ഒറ്റയ്ക്ക്‌ നടന്ന്‌ വരുന്നതും പതിവായി ഞാന്‍ കാണാറുണ്ടായിരുന്നു. നേതൃത്വത്തില്‍ ഔന്നത്യവും ജീവിത രീതിയില്‍ ലാളിത്യവുമായിരുന്നു പൊതുവെ സിപിഐ നേതാക്കളുടെ മുഖമുദ്ര. ഇന്ന്‌ സിപിഐയിലും, മേറ്റ്ല്ലാ പാര്‍ട്ടികളിലുമെന്നപോലെ, അത്തരക്കാര്‍ അതിവേഗം അന്യം നില്‍ക്കുകയാണ്‌. അപവാദങ്ങളില്ലെന്നല്ല. അതിലൊന്നാണ്‌ സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.

പന്ന്യനെ പണ്ടേ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ നീട്ടി വളര്‍ത്തിയ തലമുടി അടിയന്തരാവസ്ഥയോടുള്ള പ്രതീകാത്മകമായ പ്രതിഷേധമാണെന്നത്‌, പക്ഷെ പാര്‍ട്ടിയുടെ അടിയന്തരാവസ്ഥക്കാലത്തെ നിലപാടിന്റെ പശ്ചാത്തലത്തില്‍ എനിക്കിനിയും പിടികിട്ടുന്നില്ല. ഏതാനും ആഴ്ചകള്‍ മുമ്പ്‌ പന്ന്യന്‍ രവീന്ദ്രന്‍ കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്തുവെന്നത്‌ വലിയ വാര്‍ത്തയായി. പന്ന്യന്‍ പണ്ടും ഇങ്ങനെയാണ്‌. എംപി ആയിരിക്കേ തൈക്കാട്ട്‌ മോഡല്‍ സ്കൂള്‍ ജംഗ്ഷനിലെ ഒരു ഓലമേഞ്ഞ ചായക്കടയില്‍നിന്ന്‌ പതിവായി അദ്ദേഹം പ്രഭാതഭക്ഷണം കഴിക്കുമായിരുന്നു. പാര്‍ട്ടി സെക്രട്ടറി ആയിട്ടും അദ്ദേഹത്തിന്‌ മറ്റ്‌ മിക്ക രാഷ്ട്രീയ നേതാക്കളേയും പോലെ കുറഞ്ഞ പക്ഷം ഒരു ഇന്നോവാ കാറും എയര്‍കണ്ടീഷന്‍ ചെയ്ത ഓഫീസ്‌ മുറിയും പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണവും വേണമെന്ന്‌ നിര്‍ബന്ധമില്ലാത്തത്‌ ആശ്വാസകരമാണ്‌. അതിലേറെ അനുകരണീയവും.

സിപിഐയിലെ തന്റെ പിന്‍ഗാമികളെപ്പോലെ മഹാമസ്തിഷ്ക്കത്തിനുടമയല്ല പന്ന്യന്‍. തന്ത്ര വിദഗ്ദ്ധനോ സൈദ്ധാന്തികവിശാരദനോ ഒന്നുമല്ല അദ്ദേഹം. എന്നാല്‍ ഇന്ന്‌ ഈ പംക്തിയില്‍ പന്ന്യനെ പരാമര്‍ശിക്കുന്നതിന്‌ പ്രേരകമായത്‌ കഴിഞ്ഞ ഞായറാഴ്ചയിലെ അദ്ദേഹത്തിന്റെ ഗുരുവായൂര്‍ പ്രസംഗമാണ്‌. കേരളം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതായിരുന്ന പന്ന്യന്റെ പ്രസംഗം മാധ്യമ ശ്രദ്ധ ആകര്‍ഷിക്കാതെ പോയി. ആരോഗ്യകരമായ സംവാദത്തിലല്ലോ വിനാശകരമായ വിവാദങ്ങളിലാണല്ലൊ മാധ്യമങ്ങള്‍ക്ക്‌ പൊതുവെ താല്‍പ്പര്യം. ഗുരുവായൂരില്‍ കെ.ദാമോദരന്‍ ജന്മശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി. ഭാരതീയ പൈതൃകവും പാരമ്പര്യവും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും കമ്മ്യൂണിസ്റ്റുകാരും ഉള്‍ക്കൊള്ളണമെന്ന ആഹ്വാനമായിരുന്നു അവിടെ അദ്ദേഹം നല്‍കിയത്‌. രാമായണത്തിന്റേയും മഹാഭാരതത്തിന്റേയും സന്ദേശവും ഋഷിവര്യന്മാരുടെ ദര്‍ശനങ്ങളും ഉള്‍ക്കൊള്ളാതെ ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ പ്രവര്‍ത്തിക്കാനാവില്ലെന്ന്‌ അദ്ദേഹം അസന്നിഗ്ധമായി അഭിപ്രായപ്പെട്ടു. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കേരളത്തിലെ സ്ഥാപക നേതാക്കളിലൊരാളായ കെ.ദാമോദരന്റെ ചിന്താധാരയ്ക്ക്‌ അടിവരയിട്ടുകൊണ്ട്‌ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞത്‌ ഭാരതത്തിന്റെ നാനത്വവും വേദോപനിഷത്തുകളും അടങ്ങുന്ന പൈതൃകത്തെ മാറ്റിനിര്‍ത്തിക്കൊണ്ട്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ഇവിടെ വേര്‌ പിടിക്കാനാവില്ലെന്നാണ്‌. ഭാരതീയ മൂല്യങ്ങളേയും വിശ്വാസപ്രമാണങ്ങളേയും അടച്ചാക്ഷേപിച്ച്‌ മുന്നോട്ട്‌ പോവാനാവില്ലെന്ന്‌ പാര്‍ട്ടി സെക്രട്ടറി സഖാക്കളെ ഓര്‍മ്മിപ്പിച്ചു.

വൈകിയാണെങ്കില്‍ കൂടി പന്ന്യന്റെ ഈ തിരിച്ചറിവ്‌ പാര്‍ട്ടിക്ക്‌ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളും കമ്മ്യൂണിസ്റ്റുകാരും ഭാരതീയത ഉള്‍ക്കൊള്ളേണ്ടത്‌, അഥവാ ഭാരതവല്‍ക്കരിക്കപ്പെടേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. അതിനെ കാവിവല്‍ക്കരണമെന്ന്‌ കളിയാക്കുന്നവര്‍ പാര്‍ട്ടിക്കകത്തും പുറത്തും ഉണ്ടാവാം. അവര്‍ കാലത്തിന്റെ ചുവരെഴുത്ത്‌ കാണാത്തവരാണ്‌. കാവിയോടും കാവി പ്രതിനിധാനം ചെയ്യുന്നതിനോടും കലഹിക്കുന്നവരായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍. അതുകൊണ്ട്‌ തന്നെ അവരില്‍ ചിലര്‍ രാമായണവും മഹാഭാരതവും ചുട്ടു കരിക്കുന്നതിന്‌ പണ്ട്‌ കൂട്ടുനിന്നു.
ഭാരതയീതയോടും ഭാരതീയമായ എന്തിനോടും ഒരു വല്ലാത്ത ‘അലര്‍ജി’ തന്നെ പുലര്‍ത്തിയിരുന്നു പല സിപിഐ നേതാക്കളും. കാവിവസ്ത്രം ഉപേക്ഷിച്ച്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെത്തിയവരാണ്‌ പന്ന്യന്റെ പാര്‍ട്ടിയുടെ കഴിഞ്ഞകാല സംസ്ഥാന സെക്രട്ടറിമാരായ എന്‍.ഇ.ബലറാമും വെളിയം ഭാര്‍ഗ്ഗവനും. അവര്‍ക്ക്‌ കാവി സംബന്ധമായതൊക്കെ പുച്ഛമായിരുന്നു. പക്ഷെ ഗുരുവായൂര്‍ പ്രസംഗത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ അറിയിച്ചത്‌ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക്‌ അനുസൃതമായി നയപരിപാടികളില്‍ മാറ്റം വരുത്താന്‍ സിപിഐയുടെ ഇക്കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്‌ തീരുമാനിച്ചുവെന്നാണ്‌. പന്ന്യന്‌ മുമ്പ്‌ പാര്‍ട്ടി സെക്രട്ടറിയായിരുന്ന സി.കെ.ചന്ദ്രപ്പനും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ പുനരാവിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക്‌ വിരല്‍ ചൂണ്ടിയിരുന്നു.
മരിക്കുന്നതിന്‌ ഏതാനും മാസം മുമ്പ്‌ പ്രസിദ്ധീകരിച്ച ഒരഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്‌ ഇന്ത്യയേയും ഇന്ത്യയുടെ ആത്മാവിനേയും മനസ്സിലാക്കുന്നതില്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ പരാജയപ്പെട്ടു പോയിയെന്നാണ്‌.

വളരെ മുമ്പേ ഈ തിരിച്ചറിവുണ്ടാവുകയും അത്‌ വിളിച്ചു പറയുകയും ചെയ്ത പ്രതിഭയാണ്‌ ആദ്യ കമ്മ്യൂണിസ്റ്റുകളിലൊരാളായ കെ.ദാമോദരന്‍. ഇന്ത്യയെ കണ്ടെത്താനായി അദ്ദേഹം ഒട്ടേറെ വായിച്ചു, ചിന്തിച്ചു, ഗവേഷണം ചെയ്തു. അതിന്‌ സഹായകമായ ഗ്രന്ഥരചന നടത്തി. ‘ഇന്ത്യയുടെ ആത്മാവ്‌’ ‘ധാര്‍മിക മൂല്യങ്ങള്‍’, ‘ഭാരതീയ ചിന്ത’ എന്നിവ മലയാളത്തിലും ‘ഇന്ത്യന്‍ തോട്ട്‌’, ‘മാന്‍ ആന്റ്‌ സൊസൈറ്റി ഇന്‍ ഇന്ത്യന്‍ ഫിലോസഫി’ ‘മാര്‍ക്സ്‌, ഹെഗല്‍ ആന്റ്‌ ശങ്കര’ എന്നിവ ഇംഗ്ലീഷിലും കെ.ദാമോദരന്‍ എഴുതിയത്‌ സഖാക്കള്‍ക്ക്‌ യഥാര്‍ത്ഥ ഇന്ത്യയെ പരിചയപ്പെടുത്താനായിരുന്നു. പക്ഷെ അത്‌ ചെവിക്കൊളളാനും ഉള്‍ക്കൊള്ളാനും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്കായില്ല. അതൊരു ഹിമാലയന്‍ മണ്ടത്തരമായിപ്പോയെന്നും കനത്ത വിലയാണ്‌ അതിന്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക്‌ നല്‍കേണ്ടി വന്നതെന്നും കാലം തെളിയിച്ചു. യാദൃച്ഛികമെങ്കിലും കെ.ദാമോദരന്റെ ജന്മശതാബ്ദിവര്‍ഷത്തില്‍ ഇന്ത്യയുടെ മഹത്തായ പൈതൃകത്തേയും പാരമ്പര്യത്തേയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകതയ്ക്ക്‌ അടിവരയിടുന്ന രീതിയിലുള്ള സംവാദത്തിന്‌ സിപിഐയും അതിന്റെ സംസ്ഥാന സെക്രട്ടറിയും തുടക്കം കുറിച്ചിരിക്കുന്നുവെന്നത്‌ അഭിനന്ദനാര്‍ഹമാണ്‌.

എന്നാല്‍ ഇത്തരം സംവാദങ്ങളില്‍ ഇന്ന്‌ സംസ്ഥാനത്ത്‌ മിക്കവര്‍ക്കും താല്‍പ്പര്യമില്ലെന്നതും അതിന്‌ സമയമില്ലെന്നതും ഒരു ദുഃഖസത്യമാണ്‌. സംവാദതല്‍പ്പരരായിരുന്ന ഇഎംഎസ്‌, ഉണ്ണിരാജ, എം.എസ്‌.ദേവദാസ്‌, എന്‍.ഇ.ബലറാം, പി.ആര്‍.നമ്പ്യാര്‍ എന്നിവരുടെ വംശം ഇന്ന്‌ ഇരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളിലും അന്യം നിന്നു. സഖാക്കള്‍ക്കിടയില്‍ പി.ഗോവിന്ദപിള്ളയെ പോലെയും സംഘപരിവാറിലെ പി.പരമേശ്വരനെപ്പോലെയുമുള്ളവര്‍ വളരെ വിരളമാണ്‌ ഇന്ന്‌ നമ്മുടെ സമൂഹത്തില്‍. സംഘട്ടനത്തിന്റേയും സംഘര്‍ഷത്തിന്റെയുമല്ല സംവാദത്തിന്റെയും സമന്വയത്തിന്റെയും സംസ്ക്കാരമാണ്‌ കെ.ദാമോദരന്‍ ഉയര്‍ത്തിപ്പിടിച്ചത്‌. പി.കൃഷ്ണപിള്ളയോടൊപ്പം കെ.ദാമോദരനും ഉണ്ടായിരുന്നു കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ അതിന്റെ ആദ്യ ആലോചനായോഗം മുതല്‍. സ്റ്റാലിന്റെ കാലത്ത്‌ തന്നെ സ്റ്റാലിനിസത്തെ തള്ളിപ്പറഞ്ഞ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റും ദാമോദരന്‍ തന്നെ. കെ.ദാമോദരന്റെ ജന്മശതാബ്ദി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി മാത്രം ആഘോഷിക്കേണ്ടതല്ല. അദ്ദേഹം കേരളത്തിന്റെ പൊതുസ്വത്തായിരുന്നു. അതുകൊണ്ട്‌ കേരളത്തിന്റെ ആഘോഷമാവണം കെ.ദാമോദരന്റെ ജന്മശതാബ്ദി.

ഹരി എസ്‌. കര്‍ത്താ

അവിചാരിതമായ ഓര്‍മ്മപുതുക്കല്‍

കണ്ണൂര്‍ വിഭാഗ്‌ സംഘചാലക്‌ ഡി. ചന്ദ്രശേഖരന്റെ 80-ാ‍ം പിറന്നാളിനോടനുബന്ധിച്ച്‌ തലശ്ശേരി കാര്യാലയത്തില്‍ നടന്ന ആദരണപരിപാടിയെപ്പറ്റി ഈ പംക്തിയില്‍ വിവരിച്ചിരുന്നുവല്ലോ. അതില്‍ പങ്കെടുക്കാന്‍ തലശ്ശേരി തിരുവങ്ങാട്ട്‌ ശ്രീരാമസ്വാമി ക്ഷേത്രത്തിനടുത്തുള്ള അദ്ദേഹത്തിന്റെ വസതിയിലേക്കാണ്‌ അവിടത്തെ സ്വയംസേവകര്‍ എന്നെ കൂട്ടിക്കൊണ്ടുപോയത്‌. അവിടെ അവശനിലയിലുള്ള ഒരു വൃദ്ധന്‍ ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ നാലഞ്ചുപേര്‍ വരാന്തയിലേക്ക്‌ കയറിയപ്പോള്‍ അദ്ദേഹം എന്നെ കുറച്ചുനേരം സൂക്ഷിച്ചുനോക്കുകയും ഏതാനും നിമിഷങ്ങള്‍ക്കുശേഷം പേര്‍ വിളിക്കുകയും ചെയ്തു. ശബ്ദംകേട്ടപ്പോള്‍ ആളെ മനസ്സിലായി. തലശ്ശേരിയില്‍ പ്രചാരകനായി എത്തിയതിനുശേഷം തിരുവനന്തപുരത്തുനിന്നും സ്ഥലംമാറി വന്ന ടി.കെ. ദാമോദരന്‍.

ഒട്ടേറെ ഓര്‍മ്മകള്‍ ആ നിമിഷം മനസ്സിലൂടെ കടന്നുപോയി. കേരള സംസ്ഥാന രൂപീകരണത്തിനു മുമ്പ്‌ മലബാര്‍ മദ്രാസ്‌ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നല്ലൊ. 1956 ല്‍ നവംബറില്‍ സംസ്ഥാന പുനഃസംഘടനക്ക്‌ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ നിയുക്തമായ ഫസല്‍ അലി കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഒരു വര്‍ഷമാണ്‌ റിപ്പോര്‍ട്ടിന്‍ പ്രകാരമുള്ള പുനസ്സംഘടിത സംസ്ഥാനങ്ങള്‍ ആരംഭിക്കാന്‍ നല്‍കപ്പെട്ടിരുന്ന സമയം. ആ സമയത്തിനിടയില്‍, ഓരോ സംസ്ഥാനത്തേക്കും മറ്റ്‌ സംസ്ഥാനങ്ങളില്‍നിന്ന്‌ ചേര്‍ക്കപ്പെടേണ്ട ജീവനക്കാരെയും രേഖകളെയും മാറ്റുക എന്ന അതിസങ്കീര്‍ണവും സുപ്രധാനവുമായ കാര്യങ്ങള്‍ തീര്‍ക്കേണ്ടിയിരുന്നു. ജീവനക്കാര്‍ക്ക്‌ ഏത്‌ സംസ്ഥാനത്ത്‌ ജോലിചെയ്യണമെന്ന്‌ തീരുമാനിക്കാന്‍ അവസരം നല്‍കപ്പെട്ടു. മലബാറില്‍നിന്ന്‌ മദ്രാസ്‌ സെക്രട്ടറിയേറ്റിലും മറ്റ്‌ ജീവനക്കാരായിരുന്നവരെ തിരുവനന്തപുരത്തേക്കും തെക്കന്‍ തിരുവിതാംകൂറില്‍നിന്ന്‌ തിരുവനന്തപുരത്ത്‌ ജോലിചെയ്തിരുന്നവരെ മദ്രാസിലേക്കും രേഖകള്‍ സഹിതം മാറ്റുവാന്‍ വിപുലമായ സജ്ജീകരണങ്ങളാണ്‌ ചെയ്യപ്പെട്ടത്‌. അതിനായി മദ്രാസില്‍നിന്നും ഒരു പ്രത്യേക തീവണ്ടി തിരുവനന്തപുരത്തേക്ക്‌ ഓടിച്ചു. അതില്‍ വിവിധ ഓഫീസുകളിലെ ഫയലുകളും ഉദ്യോഗസ്ഥരുമെല്ലാ ഉണ്ടായിരുന്നു. തിരുവനന്തപുരത്തുനിന്നും ആ വണ്ടി മടങ്ങിയത്‌, തെക്കന്‍ തിരുവിതാംകൂറിലെയും ചെങ്കോട്ടയിലെയും സെക്രട്ടറിയേറ്റ്‌ ജീവനക്കാരുമായാണ്‌. അങ്ങനെ തിരുവനന്തപുരത്തെത്തിയ തലശ്ശേരിക്കാരനായ സ്വയംസേവകനായിരുന്നു ടി.കെ. ദാമോദരന്‍. എ.കെ. ലക്ഷ്മണന്‍, എന്‍. വിജയന്‍, ശിവരാജന്‍ തുടങ്ങിയവരും അക്കൂട്ടത്തില്‍പ്പെടും. അവര്‍ക്ക്‌ പ്രാരംഭത്തില്‍ തിരുവനന്തപുരത്ത്‌ വളരെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവന്നിരുന്നു. പക്ഷേ അവിടത്തെ സംഘപ്രവര്‍ത്തനത്തിന്‌ അവര്‍ വലിയ കരുത്തായിത്തീര്‍ന്നു. വിജയനൊഴികെ ലക്ഷ്മണനും ദാമോദരനും ശിവരാജനും ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ തലശ്ശേരിക്ക്‌ സ്ഥലംമാറ്റം വാങ്ങിപ്പോന്നു. അവരെ പരിചയപ്പെടുന്നത്‌ ആ അവസരത്തിലാണ്‌. വിജയന്‍ ലീവില്‍ വന്ന അവസരത്തിലാണ്‌ പരിചയപ്പെട്ടത്‌. സെക്രട്ടറിയേറ്റില്‍ തൊഴില്‍വകുപ്പിലും ലോട്ടറി വകുപ്പിലും വളരെക്കാലം ജോലിചെയ്തശേഷമാണദ്ദേഹം വിരമിച്ചത്‌. രാഷ്ട്രീയതലത്തിലും ഔദ്യോഗികതലത്തിലുമുള്ള ഒരു പ്രലോഭനവും ഭീഷണിയും കാര്യവ്യഗ്രതയും സംഘപ്രവര്‍ത്തനത്തില്‍നിന്ന്‌ അദ്ദേഹത്തെ വിമുഖനാക്കിയില്ല. അവിടെത്തന്നെ സ്വന്തം വീടുവെച്ചു. സംഘചാലകന്റെ വരെയുള്ള വിവിധ ചുമതലകള്‍ വഹിച്ചു. സേവനവിമുക്തനായശേഷം എ.വി. ഭാസ്കര്‍ജിയുടെ ക്ഷണം സ്വീകരിച്ച്‌ പാലക്കാട്ട്‌ വ്യാസവിദ്യാപീഠത്തിന്റെയും ഭാരതീയ വിദ്യാനികേതന്റെയും ചുമതലകള്‍ ഏറ്റെടുത്ത്‌, ആ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക്‌ വഹിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ തിരുവനന്തപുരത്തേക്ക്‌ മടങ്ങിയെങ്കിലും ഭാരതീയ വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പരമേശ്വര്‍ജിയെ സഹായിക്കുകയാണിപ്പോള്‍.എം.കെ. ലക്ഷ്മണനാകട്ടെ ചന്ദ്രേട്ടന്‍ സംഘത്തില്‍ വന്ന കാലത്തുതന്നെ ശാഖയില്‍ വന്നുതുടങ്ങി. 1946 ലോ മറ്റോ സംഘശിക്ഷാവര്‍ഗില്‍ പരിശീലനം നേടി. മരാമത്ത്‌ വകുപ്പില്‍ ജോലിചെയ്തുവന്നു. പ്രവര്‍ത്തനത്തില്‍ സജീവമല്ലാതായി. ശിവരാജനും ക്രമേണ സജീവ പ്രവര്‍ത്തനത്തില്‍നിന്നു പിന്‍വലിച്ചു. പ്രത്യേകാവസരങ്ങളില്‍ ഇവരെല്ലാം വരാറുണ്ടായിരുന്നുതാനും.

ടി.കെ. ദാമോദരന്റെ പേരു പറഞ്ഞുകൊണ്ടാണല്ലോ ആരംഭിച്ചത്‌. അദ്ദേഹത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ അളവറ്റ നര്‍മബോധമാണാദ്യം മനസ്സില്‍ വരിക. കൂടെയിരുന്നാല്‍ നേരം പോകുന്നതറിയില്ല. ഇന്ന്‌ മിമിക്രി വലിയ കലയാണല്ലൊ. പ്രഗല്‍ഭ ചലച്ചിത്രതാരങ്ങള്‍ പലരും മിമിക്രി രംഗത്തുനിന്ന്‌ വന്നവരാണ്‌. ദാമോദരന്റെ മിമിക്രി പ്രദര്‍ശനത്തിനുവേണ്ടിയായിരുന്നില്ല. അസൂയാവഹമായ ശബ്ദവൈചിത്ര്യം സൃഷ്ടിക്കാനദ്ദേഹത്തിന്‌ കഴിയുമായിരുന്നു. പത്തുപന്ത്രണ്ട്‌ നായ്ക്കള്‍ ഒരുമിച്ച്‌ കടികൂടി ബഹളംവെക്കുന്നത്‌ അദ്ദേഹം അനുകരിച്ച്‌ കേട്ട്‌ ആളുകള്‍ ഓടിക്കൂടിയ അനുഭവമുണ്ട്‌. കൂടെ നടക്കുന്ന ആളുടെ കാലില്‍ നായ കടിച്ചതായി തോന്നത്തക്ക വിധത്തില്‍ ശബ്ദംകൊണ്ട്‌ പ്രതീതിയുണ്ടാക്കുവാന്‍ കഴിഞ്ഞിരുന്നു. യാതൊന്നുമറിയാത്ത മട്ടില്‍ നിരങ്കുശനായി നടക്കുകയും ചെയ്യും.

അദ്ദേഹത്തിന്റെ ഒരു വിനോദമായിരുന്നു പ്രാവുവളര്‍ത്തല്‍. അദ്ദേഹത്തിന്റെ അച്ഛനും അനുജനുമൊക്കെ അതില്‍ ഭ്രമമുള്ളവരായിരുന്നു. പ്രാവുവളര്‍ത്തലും പറപ്പിക്കല്‍ മത്സരവും തലശ്ശേരിയില്‍ അക്കാലത്ത്‌ (50 വര്‍ഷം മുമ്പ്‌) വലിയ പ്രചാരമുള്ള വിനോദങ്ങളായിരുന്നു. പ്രാവിന്‍മുട്ടകള്‍ അടവെച്ച്‌ വിരിയിച്ച്‌ വളര്‍ത്തി പരിശീലിപ്പിക്കുന്ന റാക്കുകള്‍ അവരുടെ ചെറിയ കച്ചവടസ്ഥലത്തുണ്ടായിരുന്നു. പരിശീലിപ്പിക്കുന്നതിനിടെ പ്രാവുകളുടെ പോക്കും പ്രകൃതവുമൊക്കെ നിയന്ത്രിക്കുന്ന ശബ്ദങ്ങളും മറ്റു സങ്കേതങ്ങളും അവര്‍ പ്രയോഗിച്ചു. പ്രാവുകള്‍ക്ക്‌ പേരുമുണ്ടായിരുന്നു. മണിക്കൂറുകള്‍ പ്രാവുകളെ നിരീക്ഷിച്ച്‌ ആഹാരം പോലും കഴിക്കാതെ അവര്‍ നടക്കുമായിരുന്നു. തിരുവനന്തപുരത്തും പ്രാവുപറത്തല്‍ മത്സരം ഉണ്ടായിരുന്നു. ദാമോദരന്‍ പ്രാവുകളെ അവിടെ കൊണ്ടുപോയി മത്സരത്തില്‍ വിജയിക്കുമായിരുന്നു. തലശ്ശേരിയിലെ പ്രശസ്തമായ ബേക്കറി നിര്‍മ്മാണ കുടുംബമായ മാമ്പിള്ളിക്കാര്‍ക്ക്‌ തിരുവനന്തപുരത്ത്‌ പുളിമൂട്ടില്‍ ശാന്താ ബേക്കറിയുണ്ടായിരുന്നു. ദാമോദരന്റെ ഒരു സഹപാഠിയാണ്‌ അത്‌ നടത്തിയിരുന്നത്‌. ആ സൗഹൃദം പ്രാവുമത്സരത്തിലും പ്രയോജനപ്പെടുത്തി.

അദ്ദേഹത്തിന്റെ അച്ഛന്‍ രണ്ടാം ലോകമഹായുദ്ധത്തിനുമുമ്പ്‌ വലിയ കൈത്തറിവസ്ത്രവ്യാപാരിയായിരുന്നു. അവരുടെ വസ്ത്രങ്ങള്‍ക്ക്‌ വന്‍ വിദേശമാര്‍ക്കറ്റും ലഭിച്ചിരുന്നു. യുദ്ധകാലത്ത്‌ അത്‌ തീര്‍ത്തും തകര്‍ച്ചയിലായി ആ കുടുംബം ഏതാണ്ട്‌ ദാരിദ്ര്യത്തിലായി എന്നു പറയാം. ദാമോദരന്‌ വളരെ ഉന്നതതല ബന്ധങ്ങളുണ്ടായിരുന്നു. അവ സ്വാര്‍ത്ഥമായ കാര്യങ്ങള്‍ക്ക്‌ ഉപയോഗിച്ചില്ല. അദ്ദേഹത്തെ ചന്ദ്രേട്ടന്റെ വീട്ടില്‍വെച്ച്‌ കണ്ടത്‌ അത്യന്തം അവശനായിട്ടാണ്‌. ഡാ. കെ.എം. രാകൃഷ്ണനെ (മുന്‍ പ്രാന്തസംഘചാലക്‌ ഗോപാലന്‍ അടിയോടിയുടെ മകന്‍) കണ്ട്‌ ഉപദേശം തേടി ചന്ദ്രേട്ടനെയും സന്ദര്‍ശിച്ച്‌ മടങ്ങാനിരിക്കുമ്പോഴാണ്‌ ഞാന്‍ കയറിച്ചെന്നത്‌. അപ്പോഴത്തെ അദ്ദേഹത്തിന്റെ വികാരങ്ങള്‍ വാക്കുകള്‍ക്ക്‌ വഴങ്ങുന്നവയായിരുന്നില്ല. അദ്ദേഹം കണ്ണൂരിനടുത്ത തോട്ടടയിലാണ്‌ താമസം. യാദൃച്ഛികമായ ആ കൂടിക്കാഴ്ച വളരെ വികാരനിര്‍ഭരമായി. അദ്ദേഹത്തിനും വയസ്‌ 80 കഴിഞ്ഞിരിക്കും. 80 കഴിഞ്ഞ പലരേയും അന്നത്തെ പരിപാടിയില്‍ കാണാനും പരിചയം പുതുക്കാനും കഴിഞ്ഞത്‌ വലിയ ഭാഗ്യമായി.

പി. നാരായണന്‍

ചരിത്രകാരനല്ലാത്ത എം ജി എസ്

ചരിത്രത്തിന്റെ അജ്ഞേയ കോണുകളില്‍ ഗവേഷണ ബുദ്ധിയോടെ വിഹരിച്ച്‌ തെളിമയാര്‍ന്ന നിഗമനങ്ങള്‍ അവതരിപ്പിക്കുന്ന വിഖ്യാത ചരിത്രകാരനെന്ന നിലയില്‍ ഡോ. എം.ജി.എസ്‌. നാരായണന്‍ നമുക്ക്‌ സുപരിചിതനാണ്‌. ചേരകാല പ്രാചീന ചരിത്രപഠനത്തിലൂടെ തന്റെ ഗുരു ഇളംകുളത്തെ തിരുത്തിയ യുവഗവേഷകന്‍ പിന്നീട്‌ കടന്നുപോന്ന വഴികളിലെല്ലാം പുതുപാതകള്‍ തന്നെയാണ്‌ തേടിയത്‌. അയോധ്യയിലെ തര്‍ക്കമന്ദിരത്തെക്കുറിച്ച്‌, പട്ടണം ഗവേഷണങ്ങളെക്കുറിച്ച്‌, മലയാളഭാഷയ്ക്ക്‌ ക്ലാസിക്കല്‍ പദവി നല്‍കുന്നതിനെക്കുറിച്ച്‌, മാര്‍ക്സിസത്തെക്കുറിച്ച്‌ വീക്ഷണവ്യതിരിക്തതകൊണ്ട്‌ ശ്രദ്ധേയനായി ഡോ. എം.ജി.എസ്‌. നാരായണന്‍. നാളെ (ആഗസ്റ്റ്‌ 20ന്‌) 80 തികയുന്ന രേവതി നക്ഷത്രക്കാരനായ ഈ ചരിത്രകാരന്‌ പക്ഷേ, പിറന്നാള്‍ ആഘോഷങ്ങളില്ല. അവിടെയും പതിവുകള്‍ തെറ്റിക്കുകയാണ്‌ ഈ ചരിത്രകാരന്‍. സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ കീഴില്‍ തൃപ്പൂണിത്തുറയിലെ സെന്റര്‍ ഫോര്‍ ഹെറിറ്റേജ്‌ സ്റ്റഡീസിന്റെ ചുമതല വഹിക്കുന്ന എം.ജി.എസ്‌ അതിന്റെ ആസ്ഥാനമായ തൃപ്പൂണിത്തുറ ഹില്‍പാലസില്‍ വെച്ച്‌ തന്റെ വ്യക്തിജീവിതത്തിലെ അറിയപ്പെടാത്ത ഏടുകള്‍ ജന്മഭൂമി വായനക്കാര്‍ക്കുവേണ്ടി പങ്കു വെച്ചു.

ബാല്യം വിദ്യാഭ്യാസം
ബേപ്പൂര്‍ ആസ്ഥാനമായുള്ള പരപ്പനാട്‌ രാജവംശത്തിന്റെ കീഴിലുള്ള 4 കാര്യസ്ഥരില്‍ ഒരു താവഴിയിലാണ്‌ ജനനം. വള്ളിക്കുന്ന്‌ നിറംകൈതക്കോട്ടയായിരുന്നു ഈ രാജവംശത്തിന്റെ പരദേവത. ബേപ്പൂര്‍ കൂടാതെ ഇന്നത്തെ പരപ്പനങ്ങാടി നെടുവയിലും ഈ രാജവംശത്തിന്‌ ആസ്ഥാനമുണ്ടായിരുന്നു. ഈ രാജവംശം പിന്നീട്‌ ഹരിപ്പാട്‌, മാവേലിക്കര, ചങ്ങനാശ്ശേരി, കിളിമാനൂര്‍ എന്നിവിടങ്ങളിലേക്ക്‌ ചേക്കേറിയതായി കാണാം. ഹൈദരാലിയുടെ പടയോട്ടക്കാലത്താണ്‌ ഈ ഭയന്നോട്ടം ഉണ്ടായത്‌. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ രവിവര്‍മ്മ എന്നിവരൊക്കെ ഈ പാരമ്പര്യത്തില്‍ നിന്നാണ്‌.
പരപ്പനങ്ങാടിയില്‍ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട്‌ പൊന്നാനി എ അച്ചുതവാരിയര്‍ സ്മാരക ഹൈസ്കൂളില്‍ ചേര്‍ന്നു. കേളപ്പജി അന്നവിടെ അധ്യാപകനായിരുന്നു. പ്രമുഖ പത്രപ്രവര്‍ത്തകനായിരുന്ന, ഈയിടെ അന്തരിച്ച വേണുക്കുറുപ്പ്‌, അന്നവിടെ ഉണ്ടായിരുന്നു. സ്കൂളിന്റെ എതിര്‍വശത്തുള്ള കൃഷ്ണപ്പണിക്കര്‍ വായനശാല അക്കാലത്തെ സാഹിത്യക്കളരിയായിരുന്നു. അക്കിത്തം, പി.സി. കുട്ടികൃഷ്ണന്‍, കടവനാട്‌ കുട്ടികൃഷ്ണന്‍, വേണുക്കുറുപ്പിന്റെ അമ്മാവന്‍ ഗോപാലക്കുറുപ്പ്‌ എന്നിവരൊക്കെ സാഹിത്യക്കളരിയിലെ പതിവുകാര്‍. എന്റെ സാഹിത്യവാസനയെ പരിപോഷിപ്പിച്ച നാളുകളായിരുന്നു അത്‌. അന്ന്‌ വക്കീല്‍ ഗുമസ്തനായി ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ പൊന്നാനിയില്‍ അറിയപ്പെട്ട വ്യക്തിത്വമായിരുന്നു. സ്കൂളില്‍ കവിതയില്‍ ഒന്നാം സ്ഥാനം കിട്ടിയപ്പോഴാണ്‌ ഇടശ്ശേരി യാദൃച്ഛികമായി വീട്ടില്‍ എത്തുന്നതും പരിചയപ്പെടുന്നതും. വീട്ടില്‍ അച്ഛന്റെ പെങ്ങളെ വിളിച്ച്‌ ‘ഇവനെ സൂക്ഷിക്കണം, ഇവന്‌ കുറേശ്ശെ കവിതയെഴുത്തുണ്ടെന്ന്‌’ പറഞ്ഞപ്പോഴാണ്‌ കവിത പരിശോധിച്ചത്‌ ഇടശ്ശേരിയാണെന്ന്‌ മനസിലായത്‌. കവിതയിലും പ്രസംഗത്തിലും പ്രബന്ധരചനയിലും ചിത്രരചനയിലും കമ്പം കയറിയ നാളുകളായിരുന്നു അന്നൊക്കെ.

അമ്മയുടെ അകാലത്തിലുള്ള മരണം, അച്ഛന്റെ രണ്ടാം വിവാഹം, മരുമക്കത്തായത്തിന്റെ പതിവുകള്‍ ഇന്റര്‍മീഡിയേറ്റിന്‌ കോഴിക്കോട്‌ ചേര്‍ന്നത്‌ ഒക്കെയായപ്പോള്‍ താമസം അമ്മ വീടായ പരപ്പനങ്ങാടിയിലേക്ക്‌ മാറ്റി. തറവാടിന്റെ ഐശ്വര്യം ക്ഷയിച്ചു തുടങ്ങിയ കാലമായിരുന്നു അത്‌. പരപ്പനങ്ങാടിയില്‍ അന്നത്തെ വലിയ ഉദ്യോഗമായി കരുതിയിരുന്നത്‌ വക്കീല്‍ ജോലിയായിരുന്നു. അതില്‍ ഭൂരിഭാഗവും തമിഴ്‌ ബ്രാഹ്മണന്മാരായിരുന്നു. നായന്‍മാര്‍ വക്കീല്‍ ഗുമസ്തന്മാരായി കഴിഞ്ഞുകൂടി. കോഴിക്കോട്‌ സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ തുടക്കം അക്കാലത്തായിരുന്നു. അതിന്റെ ഭാഗമായി നടന്ന സാഹിത്യമത്സരങ്ങളില്‍ പങ്കാളിയായി. പ്രബന്ധരചനയില്‍ ഒന്നാമനായും പ്രസംഗത്തില്‍ രണ്ടാമതും എത്തി. തായാട്ട്‌ ശങ്കരനായിരുന്നു പ്രസംഗത്തില്‍ ഒന്നാം സ്ഥാനവും പ്രബന്ധത്തില്‍ രണ്ടാം സ്ഥാനവും നേടിയത്‌. ഫറൂഖ്‌ കോളജില്‍ ബി.എക്ക്‌ ചേര്‍ന്നെങ്കിലും ഒരു വര്‍ഷമാണ്‌ അവിടെ പഠിച്ചത്‌. യാത്ര ട്രെയിനിലായിരുന്നു. കടലുണ്ടിയില്‍ നിന്ന്‌ വി.എം. കൊറാത്തുമുണ്ടാവും. കൊറാത്ത്‌ പഠനം നിര്‍ത്തി ദേശീയ പ്രസ്ഥാനത്തില്‍ സജീവമായി തുടങ്ങിയ കാലമായിരുന്നു അത്‌. പൊന്നാനിയിലെ കൂട്ടുകാര്‍ മുഴുവന്‍ അന്ന്‌ തൃശൂര്‍ കേരളവര്‍മ്മ കോളേജിലായിരുന്നു. വേണുക്കുറുപ്പിന്റെ ക്ഷണവും കൂടിയായപ്പോള്‍ പഠനം സാഹിത്യക്കമ്പക്കാരുടെ കേന്ദ്രമായ കേരളവര്‍മ്മയിലേക്ക്‌. എഴുത്തുകാരനും കവിയുമായ പ്രൊഫ. പി. ശങ്കരന്‍ നമ്പ്യാരായിരുന്നു അന്നത്തെ പ്രിന്‍സിപ്പല്‍. എന്‍.വി. കൃഷ്ണവാരിയര്‍ അധ്യാപകനായിരുന്നു. പുതിയ സുഹൃത്തുക്കളെ കിട്ടിയ കാലം. എപിപി നമ്പൂതിരിയെ പരിചയപ്പെടുന്നത്‌ അവിടെവെച്ചാണ്‌. ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്‌ അവിടെ വെച്ചാണ്‌.

മലയാളസമാജത്തിന്റെ സെക്രട്ടറിയായി കെ.കെ. രാജ എന്ന കവിയുടെ മകന്‍ രാജകുമാരന്‍ മത്സരിക്കുന്നു. അയാള്‍ സെക്രട്ടറിയാവുന്നത്‌ ഏറെപ്പേര്‍ക്കും ഇഷ്ടമില്ലായിരുന്നു. കുറേപ്പേരുണ്ടായിരുന്നു. അവര്‍ എന്നെ സ്ഥാനാര്‍ത്ഥിയാക്കി. എ.പി.പി. നമ്പൂതിരിയാണ്‌ എന്നെ പരിചയപ്പെടുത്തുക. കവിയും എഴുത്തുകാരനും എന്നൊക്കെ പറഞ്ഞ്‌ കുട്ടികള്‍ക്ക്‌ മുമ്പില്‍ പരപ്പനങ്ങാടിക്കാരനായ എന്നെ പരിചയപ്പെടുത്തി. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഏറെപ്പേരും ഈഴവരായ പെണ്‍കുട്ടികളായിരുന്നു. പരപ്പനങ്ങാടി അന്നത്തെ അറിയപ്പെടുന്ന ഈഴവകേന്ദ്രവും. പെണ്‍കുട്ടികള്‍ ഏതാണ്ട്‌ മുഴുവനായും എനിക്ക്‌ വോട്ടു ചെയ്തു. രാജകുമാരന്‍ തോറ്റു, ഞാന്‍ ജയിച്ചു. സാഹിത്യസമാജം ഏറെ സാഹിത്യപ്രവര്‍ത്തനങ്ങളുടെ ഇടമായി. എന്‍.എന്‍. കക്കാടും കഥാകാരി രാജലക്ഷ്മിയുടെ സഹോദരി സരസ്വതിയമ്മയൊക്കെയായിരുന്നു ക്ലാസുകള്‍ എടുത്തത്‌.

മദ്രാസിലെ പഠനം, എം. ഗോവിന്ദനുമായുള്ള ബന്ധവും
താമ്പരത്തെ മദ്രാസ്‌ ക്രിസ്ത്യന്‍ കോളജിലെ എം.എ. പഠനം ജീവിതവീക്ഷണത്തിലും സാഹിത്യ വീക്ഷണത്തിലും ഏറെ അനുഭവപാഠങ്ങള്‍ തന്ന കാലമായിരുന്നു. ഒരു ഐ.എ.എസ്കാരന്‍ ആവുക എന്നതായിരുന്നു എന്നെക്കുറിച്ച്‌ അച്ഛന്റെ സങ്കല്‍പ്പം. ഉന്നതവിജയം നേടിയിട്ടും ഐഎഎസ്‌ എന്റെ പരിഗണനയിലേ ഉണ്ടായിരുന്നില്ല. അതുറക്കെപ്പറയാനുള്ള ധൈര്യമില്ലാത്തതിനാല്‍ ഫീസടച്ചു. രക്ഷപ്പെടാനുള്ള വഴിയായി കണ്ടത്‌ മദ്രാസ്‌ സര്‍ക്കാറിന്റെ കീഴില്‍ എപ്പോഴും ലഭിക്കാവുന്ന 9 എ വണ്‍ എന്ന ക്ലാര്‍ക്ക്‌ ജോലിയില്‍ കയറുക എന്നതായിരുന്നു. 80 രൂപ ശമ്പളം. വലിയ തിരക്കൊന്നുമില്ല. വായനക്ക്‌ ഏറെ സമയം. മദ്രാസില്‍ വച്ച്‌ ജയകേരളം വീക്കിലി, ലോകവാണി എന്ന ഡൈജസ്റ്റ്‌ എന്നിവയിലൊക്കെ കവിതകള്‍ എഴുതുന്നത്‌ പതിവായി. കേരളസമാജത്തിന്റെ പ്രസിദ്ധീകരണമായ ജയകേരളത്തിന്റെ എഡിറ്റര്‍ അപ്പുക്കുട്ടി ഗുപ്തനായിരുന്നു. പ്രചാരത്തില്‍ ഏറെ മുന്നിലായിരുന്നു ജയകേരളം. കേരള സമാജത്തിന്റെ സാഹിതീസഖ്യം എല്ലാ ശനിയാഴ്ചകളിലും കൂടിച്ചേരുന്ന സഹൃദയ സദസ്സായിരുന്നു. കെ.എ. കൊടുങ്ങല്ലൂര്‍, യു.എ. ഖാദര്‍, ഒ.എം. അനുജന്‍, എസ്‌.കെ. നായര്‍, എം. ഗോവിന്ദന്‍, സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ തുടങ്ങിയ പ്രമുഖര്‍ സാഹിതീസഖ്യത്തിലെ പതിവുകാരായിരുന്നു. എം.വി. ദേവനുമായി പരിചയപ്പെടുന്നതും നേരത്തെയുണ്ടായിരുന്ന ചിത്രകലയിലെ താല്‍പ്പര്യം ഒട്ടൊന്ന്‌ വര്‍ധിച്ചതും ഇവിടെ നിന്നുതന്നെ. എം. ഗോവിന്ദന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ജോലി ചെയ്യുകയായിരുന്നു. കേരളപ്പിറവിക്കുശേഷം കേരളത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വന്നപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ കീഴില്‍ ജോലി ചെയ്യാന്‍ വയ്യ എന്ന്‌ പറഞ്ഞ്‌ ജോലി രാജിവെക്കുകയായിരുന്നു അദ്ദേഹം. ആര്‍ട്ടിസ്റ്റ്‌ കെ.സി.എസ്‌ പണിക്കരുടെ മകള്‍ ഡോ. പത്മാവതിയായിരുന്നു ഗോവിന്ദന്റെ ഭാര്യ. പ്രശസ്തയായ ഗൈനക്കോളജിസ്റ്റ്‌. ചെറിയമ്മയുടെ അടുത്ത സുഹൃത്തായിരുന്ന ഡോക്ടര്‍ ടി. പത്മനാഭനും അന്ന്‌ മദ്രാസിലുണ്ടായിരുന്നു.

കോലായ ചര്‍ച്ച ഒരു കോഴിക്കോടന്‍ മാതൃക കോലായ ചര്‍ച്ച വ്യത്യസ്തമായ ഒരു സാഹിത്യാനുഭവമായിരുന്നു. ചിത്രംവരയിലെ കമ്പം കാരണം മദ്രാസിലുള്ളപ്പോള്‍ സ്കൂള്‍ ഓഫ്‌ ആര്‍ട്സില്‍ വര പഠിക്കാന്‍ പോയിരുന്നു. അവിടെ നിന്നാണ്‌ എം.വി. ദേവനെ പരിചയപ്പെടുന്നത്‌. നല്ല അടുപ്പമായി ആ ബന്ധം വളര്‍ന്നു. എ.വി. ഹെസ്കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ ചിത്രരചനയില്‍ സമ്മാനം കിട്ടിയിരുന്നു. അക്കാലത്തു തന്നെ കരുവാട്ടില്ലത്തെ നമ്പൂതിരിക്കുട്ടിയുടെ (ഇന്നത്തെ ആര്‍ട്ടിസ്റ്റ്‌ നമ്പൂതിരി) ചിത്രംവര കണ്ട്‌ അദ്ഭുതപ്പെട്ടുപോയിട്ടുണ്ട്‌. ചിത്രംവര എന്റെ മേഖലയല്ലെന്ന്‌ അന്ന്‌ തന്നെ തിരിച്ചറിഞ്ഞുവെങ്കിലും ഇടയ്ക്കിപ്പോഴും വരക്കുന്നു.

എം.എ. പഠനം കഴിഞ്ഞ്‌ ഗുരുവായൂരപ്പന്‍ കോളജില്‍ ചരിത്രാധ്യാപകനായി ജോലി ചെയ്യുമ്പോഴാണ്‌ കോഴിക്കോട്ടെ സാഹിത്യ സമ്പര്‍ക്കം ശക്തമാവുന്നത്‌. ദേവന്‍ അന്ന്‌ മാതൃഭൂമിയില്‍ എത്തിയിരുന്നു. ആര്‍. രാമചന്ദ്രന്‍, തിക്കോടിയന്‍, പവനന്‍, വി.ടി. ഇന്ദുചൂഡന്റെ കുടുംബം, കോഴിക്കോടന്‍, കക്കാട്‌, വേണുക്കുറുപ്പ്‌, എന്‍.പി. മുഹമ്മദ്‌ തുടങ്ങിയ പ്രമുഖരുമായുള്ള സഹവാസത്തിന്റെ സന്ദര്‍ഭമായി അത്‌ മാറി. രാമചന്ദ്രന്‍ മാസ്റ്ററുടെ തളിയിലെ വീട്ടിലായിരുന്നു കോലായചര്‍ച്ച. സ്ഥിരാധ്യക്ഷന്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ തന്നെ. തികച്ചും അനൗപചാരികമായ ഇടപഴകല്‍. ഇഷ്ടമുള്ള വിഷയങ്ങള്‍ യാതൊരു മറയും മടിയും കൂടാതെ അവതരിപ്പിക്കാം. തുറന്ന ചര്‍ച്ച. എഴുതിവെക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്ന നിബന്ധന. റിപ്പോര്‍ട്ട്‌ ചെയ്യാനിടവന്നാല്‍ പിന്നീട്‌ തുറന്ന ചര്‍ച്ച അസാധ്യമാവും. മുഖം നോക്കാതെ വിമര്‍ശിക്കപ്പെടുന്നതുകൊണ്ട്‌ പേരും പെരുമയും കാത്തുസൂക്ഷിക്കാന്‍ വ്യഗ്രതപ്പെടുന്നവര്‍ അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയില്ല. ഉറൂബും അഴീക്കോടും ഒരു തവണയാണ്‌ വന്നത്‌. കുട്ടികൃഷ്ണമാരാരും വന്നിരുന്നില്ല. ഒരു കോലായചര്‍ച്ച മാരാരെക്കുറിച്ചായിരുന്നു. യാഥാസ്ഥിതിക വേലിക്കെട്ടുകള്‍ക്കപ്പുറത്തേക്ക്‌ കടന്നതായിരുന്നു മാരാരുടെ ജീവിതവീക്ഷണം. ഞാനും എന്‍.പിയും മാരാരുടെ ആരാധകര്‍. നാലാപ്പാടിന്റെ രതിസാമ്രാജ്യത്തിന്‌ ടിപ്പണി എഴുതിയത്‌ മാരാരായിരുന്നു. മാരാരുടെ വ്യത്യസ്ത വീക്ഷണം എങ്ങിനെ രൂപപ്പെട്ടുവെന്നറിയാന്‍ നേരില്‍ കാണാന്‍ തീരുമാനിച്ചു. എല്ലാറ്റിനെയും സംശയദൃഷ്ടിയോടെ നോക്കുന്ന മാരാരെ അഭിമുഖീകരിക്കാന്‍ ഉള്ളില്‍ ഭയമായിരുന്നു. എന്നാല്‍ രതിസാമ്രാജ്യത്തിന്റെ പ്രൂഫ്‌ വായിച്ചതും കുമാര സംഭവത്തിന്റെ എട്ടാം സര്‍ഗ്ഗം ട്യൂഷനെടുത്ത സന്ദര്‍ഭവും ഒരേസമയത്തായതുമൊക്കെ മാരാര്‍ വിശദീകരിച്ചു. അത്‌ മാരാരുടെ ഷഷ്ഠിപൂര്‍ത്തി ഉപഹാരഗ്രന്ഥത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സൂക്ഷ്മമായ അപഗ്രഥനശേഷിയും അവതരണമികവും നേടാന്‍ സഹായിച്ച ‘കോലായ’ അതിന്റെ സ്വാഭാവിക അന്ത്യത്തിലെത്തി. ജോര്‍ജ്‌ ഇരുമ്പയം നേതൃത്വം നല്‍കി പിന്നീട്‌ മറ്റൊരു തരത്തില്‍ അതിനെ പുനരുജ്ജീവിപ്പിച്ചിരുന്നു. ആ ചര്‍ച്ചകള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്‌.

വള്ളത്തോള്‍, പിന്നെ മോഹിനിയാട്ടം കേരള കവിത എന്ന കവികളെപ്പറ്റിയുള്ള പുസ്തകത്തില്‍ വള്ളത്തോളിന്റെ ജീവിതവീക്ഷണം എന്ന ലേഖനം എഴുതാന്‍ സി.ജെ. തോമസും അയ്യപ്പപ്പണിക്കരും എന്നെ ചുമതലപ്പെടുത്തി. വള്ളത്തോളിന്റേത്‌ ഉപരിപ്ലവ ചിന്തയാണെന്നും കരുത്തുറ്റ ഉള്‍ക്കാഴ്ച കുമാരനാശാനാണെന്നുമുള്ള എന്റെ ധാരണ ലേഖനത്തില്‍ എഴുതി. ഏറെ വൈകി വള്ളത്തോളിന്റെ മരണശേഷമാണ്‌ അത്‌ പ്രസിദ്ധീകരിച്ചത്‌. പ്രകാശന വേളയില്‍ അധ്യക്ഷത വഹിച്ച ജി. ശങ്കരക്കുറുപ്പ്‌ പൊട്ടിത്തെറിക്കുകയായിരുന്നു. എനിക്കെതിരെ ഏറെ ആക്ഷേപം ചൊരിഞ്ഞു. വള്ളത്തോളിനെ വീണ്ടും വായിക്കാന്‍ വിമര്‍ശനം പ്രേരണയായി. അത്ഭുതം സൃഷ്ടിച്ച അര്‍ത്ഥവത്തായ കല്‍പനകള്‍ ഉള്ള വള്ളത്തോള്‍ക്കവിതയെ പുതുതായി തിരിച്ചറിയുകയായിരുന്നു പുനര്‍വായനയിലൂടെ.

ദാസി ആട്ടം എന്ന ചീത്തപ്പേരുള്ള മോഹിനിയാട്ടം നിരോധിക്കുകയായിരുന്നു കേരളത്തില്‍. അതിന്റെ പുനരുജീവനത്തിന്‌ കലാമണ്ഡലം മുന്‍കയ്യെടുത്തു. തേവിടിശ്ശി നൃത്തം കേരള നടനമായി മാറി. കേരള സാംസ്കാരിക ചരിത്ര പഠനത്തിന്റെ ഭാഗമായി മോഹിനിയാട്ടത്തെക്കുറിച്ച്‌ പഠിക്കാന്‍ ശ്രമിച്ചിരുന്നു. എം.കെ.കെ. നായര്‍ കലാമണ്ഡലം പ്രസിഡന്റായതോടെ കേരള നൃത്തത്തെക്കുറിച്ച്‌ എന്നോട്‌ എഴുതാന്‍ പറഞ്ഞു. കേരളീയനൃത്തത്തെക്കുറിച്ചുള്ള ആദ്യപഠനമായിരുന്നു അത്‌. കമലാദേവി ചതോപാധ്യായ ലളിതകലാ അക്കാദമി അധ്യക്ഷയായതോടെ മോഹിനിയാട്ടത്തെക്കുറിച്ച്‌ പഠിക്കാന്‍ ഭാരതിശിവജിയെയാണ്‌ ഏല്‍പ്പിച്ചത്‌. ദല്‍ഹി ഇന്റര്‍നാഷണല്‍ സെന്ററിലെ സെമിനാറില്‍ വെച്ച്‌ ഭാരതി ശിവജിയെ പരിചയപ്പെട്ടതോടുകൂടി മോഹിനിയാട്ടത്തെക്കുറിച്ചുള്ള അന്വേഷണം ആഴത്തിലായി. കോഴിക്കോട്‌ സെന്റര്‍ ഫോര്‍ മോഹിനിയാട്ടം ആരംഭിക്കുന്നതും മോഹിനിയാട്ടത്തിന്റെ ചീത്തപ്പേര്‌ മാറ്റിയെടുക്കുന്നതില്‍ അക്കാദമിക സംഭാവന ചെയ്യുന്നതിലുമൊക്കെ മുഴുകാന്‍ കഴിഞ്ഞു. ഭാരതി ശിവജിയാണ്‌ ലാസ്യരസപ്രധാനമായ മോഹിനിയാട്ടത്തെ യഥാര്‍ത്ഥ മുദ്രകളിലൂടെ പുനരാവിഷ്കരിച്ചത്‌. മകള്‍ വിനയ ഭാരതി ശിവജിയുടെ ശിഷ്യയായി നൃത്തരംഗത്ത്‌ ഇന്നും സജീവമാണ്‌.

വിസിയായില്ല, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കാരനുമല്ല കേരളത്തിലെ ചരിത്രകാരന്മാര്‍ പലരും വി.സി.യായിട്ടുണ്ടാകാം. എന്നാല്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ ഗവണ്‍മെന്റ്‌ ഡിപ്പാര്‍ട്ട്മെന്റുകളായാണ്‌ എനിക്ക്‌ തോന്നിയത്‌. അതുകൊണ്ട്‌ രാഷ്ട്രീയക്കാരുടെ ആജ്ഞാനുവര്‍ത്തിയായി വി.സി. പട്ടം തലയില്‍ വെക്കാന്‍ താത്പര്യവും ഉണ്ടായില്ല. പ്രൊഫ. ദുബെ യു.ജി.സി പ്രതിനിധിയായി വി.സി. സെലക്ഷന്‍ കമ്മിറ്റിയില്‍ വന്നപ്പോള്‍ എന്നെ ഏറെ നിര്‍ബന്ധിച്ചിരുന്നു. പക്ഷേ, കമ്മ്യൂണിസ്റ്റുകള്‍ എന്റെ പേര്‌ പരിഗണിക്കില്ലെന്നും അത്‌ മാത്രമല്ല എനിക്ക്‌ താല്‍പ്പര്യമില്ലെന്നും പറഞ്ഞിരുന്നു. അക്കാദമിക പണ്ഡിതന്മാര്‍ ഇത്തരത്തില്‍ മാറിനില്‍ക്കുന്നതാണ്‌ രാഷ്ട്രീയക്കാര്‍ ഈ രംഗം കയ്യടക്കുന്നതെന്നായിരുന്നു ദുബെയുടെ മറുപടി. പ്രതീക്ഷിച്ചത്‌ തന്നെയാണ്‌ സംഭവിച്ചത്‌. യുജിസി പ്രതിനിധിയുടെ നിര്‍ദ്ദേശം തള്ളിക്കൊണ്ടായിരുന്നു അന്ന്‌ വി.സി.യെ നിശ്ചയിച്ചത്‌. കേരളത്തിലെ സര്‍വ്വകലാശാലകള്‍ ഗവ. തൊഴുത്തുകളായി മാറിയിരിക്കുന്നു. സ്വതന്ത്രമായ അക്കാദമിക അന്തരീക്ഷം അവിടെയില്ല.
മാര്‍ക്സിസത്തിന്റെ പല ആശയങ്ങളോടും അനുഭാവമുണ്ടെങ്കിലും ലെനിന്റെ കാലത്ത്‌ തന്നെ മാര്‍ക്സിസം പാര്‍ട്ടിയായി അധഃപതിച്ചുകഴിഞ്ഞുവെന്നാണ്‌ എന്റെ വിലയിരുത്തല്‍. സിപിഎം ആയി ഒരിക്കലും ബന്ധപ്പെട്ടിരുന്നില്ല. അധികാരസമ്പാദനത്തിന്‌ ഏത്‌ മാര്‍ഗ്ഗമുപയോഗിക്കാനും സിപിഎം മടിക്കുന്നില്ല. പഴയ നമ്പൂതിരി ജന്മിത്തത്തിന്റെ നിര്‍ദ്ദാക്ഷിണ്യമായ, നീക്കുപോക്കില്ലാത്ത ശാക്തികകേന്ദ്രം പുനര്‍ജന്മം കൊണ്ടതാണ്‌ ആ പാര്‍ട്ടി.

എം.ബാലകൃഷ്ണന്‍

Twitter Delicious Facebook Digg Stumbleupon Favorites More