Sunday, September 2, 2012

രാഷ്ട്രീയത്തിലെ ബോഡിലൈനുകള്‍

ഡോണ്‍ ബ്രാഡ്മാന്‍ എന്ന അതികായനോട് നേരെ പൊരുതി ജയിക്കാനാകില്ല എന്ന തിരിച്ചറിവിലാണ് "ബോഡിലൈന്‍" എന്ന ചതിവിന്റെ, ചോരവീഴ്ത്തുന്ന തന്ത്രം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ആവിഷ്കരിക്കുന്നത്. പുരന്ജയമായ് തുടങ്ങി സൌഭദ്രമെന്ന് തോന്നിപ്പിക്കുന്ന പഴയ പുത്തൂരം അടവുപോലെ കളിനിയമത്തിന്റെ പഴുതുകള്‍ ചികഞ്ഞെടുത്ത് കാലാകാലങ്ങളില്‍ ബോഡിലൈനുകള്‍ പുതിയ രൂപങ്ങളില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ഉത്തരേന്ത്യയിലെ ഒരു അവര്‍ണ്ണ സമുദായത്തിലെ ദരിദ്ര കുടുംബത്തില്‍ ജനിച്ച് സ്വപ്രയത്നം കൊണ്ട് ഗുജറാത്തിന്റെ മുഖ്യമന്ത്രിയും അവിടെനിന്ന് ഭാരതത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്കും ചിറകുവിരിക്കുന്ന നരേന്ദ്ര മോഡിയെന്ന മനുഷ്യനെ ജനാധിപത്യത്തിന്റെ കളരിയിലും, കോടതിമുറികളിലും കീഴ്പ്പെടുതാനാകില്ല എന്ന് മനസിലാക്കിയ നാള്‍ മുതല്‍ പ്രതിലോമശക്തികള്‍ അദ്ദേഹത്തിന്റെ രക്തത്തിന് വേണ്ടി പയറ്റാത്ത കുതന്ത്രങ്ങള്‍ ഒന്നുമില്ല. ഏറ്റവുമൊടുവില്‍ നരോദാപാട്യ കൂട്ടക്കൊല കോടതി വിധിക്ക് ശേഷം നടമാടുന്ന കപട പ്രചരണങ്ങളില്‍ എത്തിനില്‍ക്കുന്നു ദേശവിരുദ്ധ ശക്തികളുടെ മോഡിക്കെതിരായ വിഷം ചീറ്റലുകള്‍.

നരോദാപാട്യ വിധിക്ക് ശേഷം വന്ന ദിഗ്വിജയ്‌ സിംഗിന്റെ ഒരു പ്രസ്താവന: മുഖ്യമന്ത്രിയുടെ അനുവാദമില്ലാതെ ഒരു മന്ത്രിയും കലാപകാരികളെ സഹായിക്കില്ല. അതിനാല്‍ മോഡിയും കുറ്റക്കാരന്‍ (http://goo.gl/QOGgA)

സോണിയ-രാഹുല്‍ ഗാന്ധിമാരുടെ അടുക്കളവരാന്തയില്‍ സ്വന്തം നട്ടെല്ല് പണയം വച്ച് അവരുടെ കാലുനക്കി കഴിയുന്ന ദിഗ് വിജയന്മാര്‍ക്ക് മറുപടി പറയുന്നത് തന്നെ അറപ്പുളവാക്കുന്ന കാര്യമാണ്. എങ്കിലും വസ്തുതകളെ നഗ്നമായ് വളചോടിക്കുമ്പോള്‍ പ്രതികരിക്കാതിരുന്നിട്ടു കാര്യമില്ലല്ലോ. ഗോധ്ര നരഹത്യയെ തുടര്‍ന്ന് ഗുജറാത്ത് കലാപം നടക്കുന്നത് 2002 ലാണ്. മായ കോട്നാനി ആദ്യമായ് മത്രിയാകുന്നത് 2005 ലും. അഞ്ച് വര്‍ഷത്തിനിപ്പുറം! നരോദാപാട്യ കോടതിവിധിക്കുശേഷം എഴുതപ്പെട്ട ഓരോ പത്ര വാര്‍ത്തകളിലും, ഓരോ ചാനല്‍ ചര്‍ച്ചയിലും ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഛര്‍ദ്ദിക്കപ്പെടുന്ന കല്ലുവച്ച നുണയാണ് "Mayaben Kodnani, the then Naroda legislator and a minister" എന്ന വാചകം. അവര്‍ അന്ന് മന്ത്രിയായിരുന്നില്ല എന്ന സത്യം അറിയാതതുകൊണ്ടാല്ല ലജ്ജ ലവലേശമില്ലാത്ത മാധ്യമ പ്രവര്‍ത്തകര്‍ നാഴികയില്‍ ഇരുപതുനേരം അതുതന്നെ ഉരുക്കഴിച്ചുകൊണ്ടിരിക്കുന്നത്, മറിച്ച് അവര്‍ക്ക് വ്യക്തമായ അജണ്ടകള്‍ ഉള്ളതുകൊണ്ട് തന്നെയാണ്.

ഇനി മറ്റൊരു കാര്യം ഈ മായ കൊട്നാനിയെ ഇതേ മാധ്യമങ്ങള്‍ കൊണ്ടാടിയ ഒരു സമയമുണ്ടായിരുന്നു. മോഡിയെ പുറത്താക്കുക എന്ന ശപഥം പത്തു വര്‍ഷമായ് എണ്ണയിട്ടു പുതുക്കി സൂക്ഷിക്കുന്ന കേശുഭായി പട്ടേലിന്റെ അനുചര വൃന്ദത്തോട് ചേര്‍ത്ത് മായ കൊട്നാനിയെ വിമോചകയായ് ഇവിടുത്തെ മാധ്യമങ്ങള്‍ അവതരിപ്പിച്ചിരുന്നു (http://goo.gl/GdcnF) അങ്ങനെയെങ്കില്‍ മോടിവിരുധ ചേരിയില്‍ നിന്നാണ് അവര്‍ മന്ത്രിയായത്. ഇപ്പോള്‍ മോഡിക്കെതിരെ ആടിത്തിമിര്‍ക്കുന്ന ചര്‍ച്ചകള്‍ ഒക്കെ "വിമോചകരുടെയും" മോഡി വിരുധരുടെയും നേരെ തിരിയാനും അത് മതി.

"കലാപ സമയത്ത് മന്ത്രിയായിരുന്നു " എന്ന നുണഗോപുരം തലകീഴായ് മറിഞ്ഞാലും ഇരവാദത്തിന്റെ പ്രായോജകര്‍ അടങ്ങിയിരിക്കും എന്ന് തോന്നുന്നില്ല. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം മുസ്ലീം കൂട്ടക്കൊലയ്ക്ക് ശേഷം മുന്‍ എംപിമാരുടെയും മത്രിമാരുടെയും തലയിണയ്ക്കടിയില്‍ നിന്ന് അസ്ഥിപഞ്ചരങ്ങള്‍ കണ്ടെടുത്തപ്പോള്‍ ഇവിടെയാരും ബുദ്ധദേവ്‌ ഭാടാചാര്യയുടെ രക്തത്തിന് വേണ്ടി നിലവിളിച്ചില്ല. പക്ഷെ മോഡിയുടെ കാര്യത്തില്‍ ആ സാമാന്യ യുക്തികള്‍ പോലും ലംഘിച്ച് അസത്യത്തില്‍ ചാലിച്ച ആരോപണങ്ങള്‍ ഉയരുന്നു എന്നുള്ളിടത്താണ് സുസംഘടിതമായ ഒരു രാജ്യവിരുദ്ധ കോക്കസിന്റെ സാന്നിദ്ധ്യം  വ്യക്തമാകുന്നത്.

തലക്കഷ്ണം
ഗുജറാത്ത് കലാപത്തെക്കുറിച്ച് എന്ത് പറഞ്ഞാലും അത് ന്യായീകരിക്കലായ് ആരോപിക്കപ്പെടും. അതുകൊണ്ട്: കലാപക്കേസില്‍ മായ കൊട്നാനി അല്ല ആയമ്മയുടെ അപ്പന്‍ കൊട്നാനി കുറ്റക്കാരനാണെന്ന് തെളിഞ്ഞാലും കൊണ്ടുപോയി കഴുവേറ്റിയേക്കണം. "അതുകൊണ്ട് ഞങ്ങളുടെ മതവികാരം വ്രണപ്പെടും" എന്ന് പറഞ്ഞു പ്രതിഷേധിക്കാന്‍ ഇവിടെയാരും വരില്ല.

വിക്രം ആചാരി.

2 comments:

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഗുജറാത്ത് ജനതയുടെ മാനസപുത്രന്‍ മോടിജിയെ "മരണത്തിനെ വ്യാപാരി " എന്ന് സോണിയ വിളിച്ചപ്പോള്‍ അത് തങ്ങളെ അപമാനിക്കുന്നു എന്ന് ആറുകോടി ഗുജറാത്തികളില്‍ ഭൂരിഭാഗത്തിനും മനസ്സിലായി എന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു ! ഇപ്പോള്‍ "നരോദ പാട്ടിയ" കോടതി വിധിയുടെ പേരില്‍ തങ്ങളുടെ വികസന നായകനെ ക്രൂശ്ശിക്കുന്നതിന് പകരം വീട്ടാന്‍ കാത്തിരിക്കുന്നു ഗുജറാത്തി ജനത ....പോളിംഗ് ദിനം വരെ !!

മാത്രമല്ല, വ്യക്തി ഹത്യയും ആരംഭിച്ചിരിക്കുന്നു...

http://www.madhyamam.com/news/188387/120902

Twitter Delicious Facebook Digg Stumbleupon Favorites More