കല്ലെറിഞ്ഞു കൊല്ലപ്പെട്ടവന്‍
കരിങ്കല്‍ ക്വാറി മാഫിയകള്‍ക്കെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ അണിനിരക്കുമ്പോള്‍ സിപിഎം എന്തിനാണ് മറുപക്ഷത്ത് ചേരുന്നത്? ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ സമരത്തിന്റെ കുന്തമുനയായി സിപിഎം മാറുമ്പോള്‍ അവര്‍ ആരുടെ താത്പര്യമാണ് സംരക്ഷിക്കുന്നതെന്ന് കൈവേലി സംഭവം കാണിച്ചു തരുന്നു.
ഹെഡ്ഗേവാറും സ്വാതന്ത്ര്യ സമരവും
നാഗപ്പൂരിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത് പ്രസംഗിച്ചതിന് വിചാരണ ചെയ്യപ്പെട്ട ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ , കോടതിയിൽ നടത്തിയ വിശദീകരണപ്രസംഗത്തിൽ നിന്നുള്ള വരികളാണിവ . പ്രസംഗത്തേക്കാൾ രാജ്യദ്രോഹമാണ് അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലമെന്നും അതിലും കടുത്തതാണ് വിചാരണാവേളയിൽ നടത്തിയ പ്രസംഗമെന്നും വിധിച്ച് ജഡ്ജി ഹെഡ്ഗേവാറിന് ഒരു വർഷത്തെ കഠിന തടവ് വിധിച്ചു
അടിയന്തിരാവസ്ഥ എതിർത്തവരും കൊല്ലപ്പെട്ടവരും
‘സ്വയം സ്വീകൃത’ മായ യത്നത്തിന് പ്രതിഫലം വാങ്ങാന്‍ ഒറ്റ ആര്‍എസ്‌എസുകാരനും ക്യൂ നില്‍ക്കില്ല എന്നത് വേറെ കാര്യം. കാരണം അവര്‍ ‘പതത്വേഷകായോ നമസ്തേ നമസ്തേ’ എന്ന് ദൈനംദിനം ചൊല്ലി ശീലിച്ചവരാണ്.
വിചാരധാരയും ആഭ്യന്തര ഭീഷണികളും
മുഴുവൻ ഭാഗവും ചേർത്തുവച്ചു വായിച്ചാൽ, എത്ര പച്ചപ്പരമാർത്ഥമായ കാര്യമാണത്? കൊച്ചുകുട്ടികൾക്കുപോലും മനസ്സിലാകുന്ന യുക്തി മാത്രമല്ലേ അതിനു പിന്നിലുള്ളൂ. ഒരൊറ്റ സുപ്രഭാതത്തിൽ ദശലക്ഷക്കണക്കിനു പാക്കിസ്ഥാൻ വാദികളെല്ലാം കറതീർന്ന ദേശസ്നേഹികളും ഇന്ത്യാവാദികളുമായി പരിണമിച്ചു എന്നു പറഞ്ഞാൽ അതിനെ വിഡ്ഢിത്തത്തിന്റെ പരമകാഷ്ഠ എന്നല്ലാതെ എന്താണു വിളിക്കേണ്ടത്?
വിനായക റാവുവില്‍ നിന്നും വീര സവര്‍ക്കറിലേയ്ക്ക് - ഭാഗം 1
“ അവിടെ( ഇന്ത്യാഹൌസ് ) പ്രവേശനത്തിനു ഇത്രയധികം തിരക്കുള്ളപ്പോള്‍ ഒരാളെ പ്രത്യേകം ശുപാര്‍ശ ചെയ്യുന്നതില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ല . എങ്കിലും ബോംബെയില്‍ നിന്നുള്ള അപേക്ഷാര്‍ത്ഥികളില്‍ ഒരു മി. സവര്‍ക്കര്‍ ഉണ്ടാകും . ഗവണ്മെന്റിനെതിരെ എവിടെയും എപ്പോഴും പ്രതികരിക്കാന്‍ അയാള്‍ക്ക് മടിയില്ല . സ്വദേശി പ്രസ്ഥാനത്തിലെ ശക്തമായ സാന്നിദ്ധ്യമായിരുന്ന അയാള്‍ പൂനെ ഫെര്‍ഗൂസന്‍ കോളേജ് അധികൃതരുടെ അപ്രിയത്തിനു പാത്രമായിട്ടുണ്ട് “.
Thursday, November 22, 2012
കസബിലൊതുങ്ങുമോ കൊടുംഭീകരത ?
Tuesday, November 20, 2012
കുടിലമായ ചരിത്രത്തിന്‍റെ പുനര്‍വായന - 1: ടിപ്പു- രണ്ടാള്‍വംശത്തിലെ അഴിമതിയുടെ സന്താനം
ഹൈദര്‍ എന്ന അവിശ്വസ്തനായ ഒരു മുന്‍ മൈസൂര്‍ സൈനികമേധാവിയുടെ മകന്‍ ആണ് ടിപ്പു എന്ന് പറയപ്പെടുന്നു. ചരിത്രത്തിന്‍റെ സങ്കീര്‍ണമായ നാള്‍വഴികളില്‍ ഈ സൈനികമേധാവി ഒരുനാള്‍ രാജ്യഭരണം ഏറ്റെടുക്കുന്നു . ഒരാള്‍ രാജ്യഭാരം എടുക്കുന്നു എന്നത് അത്ര പുതുമയുള്ള കാര്യമല്ല. ആ നിലക്ക് ഹൈദര്‍ ഭരണം ഏറ്റെടുത്താല്‍ അത് വലിയൊരുതെറ്റല്ല. പക്ഷേ, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മുന്‍കാലങ്ങളില്‍ എപ്പോഴോ പോര്‍ക്കളത്തില്‍ വീണ ഈ രക്ഷസ്സിനെക്കൊണ്ട് ഇന്ന് ഇത് ചര്‍ച്ച ചെയ്യിക്കണം എങ്കില്‍, ആ രാജ്യഭരണം ഏറ്റെടുക്കല്‍ എന്തൊക്കെയോ കുഴപ്പം ഉണ്ടാക്കുന്ന ഒന്നാണെന്നും, അതിന്‍റെ പുനരാഘാതങ്ങള്‍ ഇന്നും അവസാനിച്ചിട്ടില്ല എന്നുംവേണം പറയാന്‍.
അതേ, അതവസാനിച്ചിരുന്നില്ല. വിധിയുടെ വൈപരീത്യം ആ സൈനികമേധാവിയെ കേരളത്തിലേക്ക് ഒരു യുദ്ധതര്‍ക്കം തീര്‍ക്കാനായി എത്തിച്ചു. പിന്നെയുണ്ടായത് കിരാതത്വത്തിന്‍റെ കരാളനൃത്തമായിരുന്നു. ഒരു ജനതയുടെ കഷ്ടപ്പാടുകളുടെ നാളുകള്‍ ആയിരുന്നു. ഒരു സംസ്കൃതിയുടെ അന്ത്യമായിരുന്നു. കേരളസംസ്കാരത്തിന്‍റെ മുഖമുദ്രയായ മതേതരത്വത്തിന്‍റെ മരണമണി മുഴങ്ങലായിരുന്നു. സമാധാനത്തിലും സന്തോഷത്തിലും ജീവിച്ചു പോയിരുന്ന ഒരു ജനതയെ, വഴികളിലും, കിണറുകളിലും, അമ്പലമുറ്റങ്ങളിലും നിറഞ്ഞും പരന്നും ഒഴുകിയും കിടക്കുന്ന കബന്ധങ്ങളും, കപാലങ്ങളും, കങ്കാളങ്ങളുമാക്കി മാറ്റലായിരുന്നു. അവയപ്പെറ്റി പറഞ്ഞാല്‍ മണ്ണില്‍ പുതഞ്ഞുകിടക്കുന്ന അസ്ഥികള്‍പോലും ഇപ്പോഴും പ്രതികാരവാന്‍ഞ്ചയില്‍ സ്പന്ദിക്കും. കാരണം, മൈസ്സൂരിലുണ്ടായ നിസ്സാരമായ ഒരു ഭരണമാറ്റത്തിന്‍റെ പ്രതിഫലനവും അലയൊലികളും അത്ര ഭയാനകമായിരുന്നു. രാജ്യസ്നേഹികള്‍ എന്ന് ഇന്ന് വാഴ്ത്തപ്പെടുന്നവര്‍ രാജ്യത്തെ ഇംഗ്ലീഷുകാരന് പൂര്‍ണമായി അധീനപ്പെടുത്താന്‍ വഴിവച്ചതുപോലും ആ ചെറിയ സംഭവത്തിന്‍റെ പരിണിതിയായിരുന്നു.
ആരായിരുന്നു ഈ ഹൈദര്‍? തുടക്കത്തില്‍ മൈസൂര്‍ സൈന്യത്തിലെ ഒരു സാധാരണ ശിപായി. കയ്യൂക്കും തന്ത്രവും ആണ് സൈന്യത്തില്‍ ഉയരാനും യുദ്ധത്തില്‍ ജയിക്കാനും ആവശ്യമായ മാനദണ്ഡങ്ങള്‍. അവ വേണ്ടത്ര ഉണ്ടായിരുന്നവനും, അക്ഷാരാഭ്യാസ്സം ഒട്ടും ഇല്ലാതിരുന്നവനും ആയ ഒരു പോരാളി ആയിരുന്നു ഹൈദര്‍. മൈസൂര്‍സൈന്യത്തിലെ ഒരു ചെറിയ ഡിവിഷന്‍റെ ചുമതലയില്‍ ഇരിക്കുമ്പോള്‍, ഒരു യുദ്ധത്തില്‍ കാണിച്ച തന്ത്രവും കൌശലവും നിമിത്തം രാജാവ് ശ്രദ്ധിക്കാനിടയായ ഒരു സൈനികന്‍. മിടുക്കനെ ഉയര്‍ത്തണം എന്നത് മാനേജ്മെന്‍റ് തത്വവും തന്ത്രവുമാണ്. മതേതരമായ മൂല്യങ്ങള്‍ക്ക് എന്നും വിലകല്‍പ്പിച്ച മൈസൂര്‍ മഹാരാജാവ്, ഹൈദറില്‍ കണ്ട യുദ്ധനിപുണതയ്ക്ക് അംഗീകാരം നല്‍കിക്കൊണ്ട് അയാളെ സൈനിക മേധാവിയാക്കി. ഇതോടെ കഥ മാറുന്നു.
ഭാരതത്തില്‍ സൈനികരംഗത്തെ അഴിമതികള്‍ ഇപ്പോള്‍ പലപ്പോഴും മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഒരു പുതിയ കാര്യം പോലെ നാം അത് സാകൂതം വായിക്കുന്നു. ചിലപ്പോള്‍ ചര്‍ച്ച ചെയ്യുന്നു. ഇന്ത്യയില്‍ സൈനികമേഖലയിലെ, സൈന്യത്തിലെ, അഴിമതിയുടെ പിതാവായി അറിയേണ്ടത്, ചരിത്രപരമായ രേഖകളുടെ പശ്ചാത്തലത്തില്‍ ആരാണോ ഇങ്ങനെയൊന്ന് തുടങ്ങിവച്ചതായി പറയുന്നത്, അയാളെ ആണ്. അങ്ങനെ എങ്കില്‍ ആ സ്ഥാനം ലഭിക്കുന്നത് മറ്റാര്‍ക്കുമല്ല, സാക്ഷാല്‍ ഹൈദര്‍ക്ക് തന്നെ. യുദ്ധത്തില്‍ എന്നപോലെ പ്രായോഗികജീവിതത്തിലും കുടിലതന്ത്രങ്ങളുടെ ആശാന്‍ ആയിരുന്ന ഹൈദര്‍, യുദ്ധരഹിതമായ ഇടവേളകളില്‍ ചെയ്തത്,സൈന്യത്തിന്‍റെ കണക്കപ്പിള്ളയെ സ്വാധീനിക്കുകയും, തെറ്റായ ചെലവുകളുടെ കണക്കുകള്‍ ഉള്‍പ്പെടുത്തി, സൈനികച്ചെലവുകള്‍ റിക്കാര്‍ഡുകളില്‍ തിരുത്തിപ്പിച്ച് പണം അടിച്ചു മാറ്റുകയും ആയിരുന്നു. അതിശക്തമായ ഒരു സൈന്യം ഉണ്ടായിരുന്ന, ഐശ്വര്യസമ്പൂര്‍ണമായിരുന്ന മൈസൂര്‍രാജ്യത്തിന്‍റെ സമ്പത്തിലെ സൈനികച്ചെലവുകള്‍ക്കായുള്ള ഭീമമായ തുകകള്‍ ഇരുവരും ചേര്‍ന്ന് മാറ്റിയപ്പോള്‍, ഹൈദറിന് കിട്ടിയത് തന്‍റെ ദുര്‍മ്മോഹങ്ങള്‍ നടപ്പിലാക്കാനുള്ള മൂലധനം ആയിരുന്നു. അവിടെ തുടങ്ങുന്നു ചരിത്രത്തിലെ മറ്റൊരു ദുര്‍ദ്ദിശയിലേക്കുള്ള ഒഴുക്കും, കേരളഭൂമികണ്ട ഏറ്റവും ഭീകരവും രക്തരൂഷിതവുമായുള്ള കാലത്തിലേക്കുള്ള ഗമനവും.
സൈന്യത്തിലെ അഴിമതിയിലൂടെ സമ്പാദിച്ച ധനത്തെ ഹൈദര്‍ ഉപയോഗിച്ചത് തന്‍റെ നാളെകള്‍ക്കുള്ള മൂലധനമായിട്ടായിരുന്നു. ആ പണം ഉപയോഗിച്ച്, അയാള്‍ സൈന്യത്തിലെ പല ഉന്നതന്മാരെയും കൈയ്യിലാക്കി. ധനവും സ്ഥാനങ്ങളും മോഹിപ്പിച്ച് ഉന്നതസൈനിക ഉദ്യോഗസ്ഥരെക്കൊണ്ട് പല നാളുകളായി നടത്തിയ നിശ്ശബ്ദമായ സൈനികവിപ്ലവത്തില്‍, ഹൈദര്‍ അലിഖാന്‍ എന്ന സൈനികത്തൊഴിലാളി മൈസൂര്‍ രാജ്യഭരണം പതിയെ ഏറ്റെടുത്തു.
ഹൈദര്‍ സത്യത്തില്‍ ചെയ്തത്, ഒറ്റയടിക്ക് രാജകൊട്ടാരത്തില്‍ കടന്നുകയറി രാജാവിനെയും കുടുംബാംഗങ്ങളെയും തടവിലാക്കുകയോ കൊല്ലുകയോ ചെയ്ത്, ഭരണക്കാരന്‍ ആകുകയല്ലായിരുന്നു. രാജാവ് രാജാവായിത്തന്നെ ഇരുന്നു. കാര്യങ്ങള്‍ ഹൈദര്‍ അയാളുടെ വരുതിയിലേക്ക് വരുത്തി പതിയെപ്പതിയെ നിയന്ത്രണം ഏറ്റെടുത്തു. മതപരമായി സംഖ്യയുടെ ഒരു അനുപാതം നോക്കിയാല്‍, മൈസൂര്‍ രാജ്യത്ത് അന്നത്തെ ജനസംഖ്യയില്‍ വെറും അഞ്ചുശതമാനം മാത്രമേ ഹൈദരുടെ മതക്കാരായ മുസ്ലീങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. സൈന്യവും ഹിന്ദുഭൂരിപക്ഷം. രാജാവിനെ കൊല്ലുന്നതോ തടവിലാക്കുന്നതോ പോയിട്ട്, സ്വയം രാജാവോ സുല്‍ത്താനോ ആയി പ്രഖ്യാപിക്കുക പോലും ഹൈദര്‍ ചെയ്തില്ല. അതായിരുന്നു ഹൈദരുടെ പ്രായോഗിക ബുദ്ധി. വോഡയാര്‍ രാജാവായിത്തന്നെ ഇരിക്കുകയും, താന്‍ കാര്യക്കാരന്‍ ആയി നില്‍ക്കുന്നു എന്ന് ജനങ്ങളെ ധരിപ്പിക്കുയും, എന്നാല്‍ ഭരണം, സൈനികനിയന്ത്രണം എന്നിവ തന്‍റെ മാത്രമായ ചൊല്‍പ്പടികളില്‍ നിര്‍ത്തുകയും ചെയ്യുന്ന തന്ത്രം. ഇതുഫലിച്ചു. രാജാവിനെയും രാജകുടുംബത്തെയും ഈശ്വരതുല്യം ഇഷ്ടപ്പെട്ടിരുന്ന മൈസൂര്‍ ജനത, രാജാവിന് അപകടമൊന്നും വരാത്തതിനാലും, രാജ്യരഹസ്യങ്ങള്‍ പലപ്പോഴും പുറമേ അറിയാതിരുന്നതിനാലും, പ്രതികരിച്ചില്ല. അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിവിധതലങ്ങളില്‍ ഉള്ള ഉദ്യോഗസ്ഥര്‍ എപ്പോഴും ഉണ്ടായിരുന്നതിനാല്‍, ജനത പ്രത്യേകിച്ചും ഈ വിഷയത്തില്‍ പ്രശ്നങ്ങള്‍ നേരിട്ടതുമില്ല. ചതിയന്‍ ആണ് ഹൈദര്‍ എന്ന് മനസ്സിലാക്കിത്തുടങ്ങിയ രാജാവ്, തനിക്കും കുടുംബത്തിനും പ്രജകള്‍ക്കും അപകടങ്ങള്‍ വരാതിരിക്കാന്‍ തന്ത്രപരമായ നിശ്ശബ്ദത പാലിക്കുകയും ചെയ്തു.
ഇത്തരം ഒരു സംഭവഗതിയുടെ സന്തതികള്‍ ആണ് ഭരണകാര്യക്കാരന്‍ ആയ ഹൈദരും സുല്‍ത്താനായി മാറിയ ടിപ്പുവും. ഏറ്റവും ലളിതമായിപ്പറഞ്ഞാല്‍ അഴിമതിയുടെ കയ്ക്കുന്ന ഫലങ്ങള്‍. മഹാന്മാരായ ഭരണാധികാരികള്‍ എന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്ന ഈ രണ്ടു പേരും, അധികാരത്തില്‍ എത്താന്‍ സ്വീകരിച്ചത് അഴിമതിയായിരുന്നു. അച്ഛന്‍റെ പാത പിന്തുടര്‍ന്ന് മകനും അഴിമതിക്കാരനും പിതാവിനേക്കാള്‍ വലിയ ധനമോഹിയും ആണെന്ന് തെളിയിക്കുകയും ഉണ്ടായി. ഹൈദര്‍ ജീവിച്ചിരുന്ന കാലത്ത്, അദ്ദേഹം സംഭരിച്ച കൊള്ളമുതലുകള്‍ മകനായ ടിപ്പു അടിച്ചുമാറ്റുകയും സ്വന്തം ഭോഗപരമായ ഉപയോഗങ്ങള്‍ക്ക് എടുക്കുകയും ചെയ്തതിനെ ഹൈദര്‍ക്കുതന്നെ വിമര്‍ശിക്കേണ്ടി വന്നത് വിഷത്തിന്‍റെ സന്തതികള്‍ വിഷമേ ഭക്ഷിക്കൂ എന്നതിന് ചരിത്രം നല്‍കുന്ന തെളിവാണ്. കൂടാതെ, ഹൈദര്‍ മരിച്ചശേഷം അധികാരം ഏറ്റെടുത്ത ടിപ്പു, ഭരണകാലങ്ങളില്‍ താന്‍ ആക്രമിക്കാന്‍ പോകുന്ന രാജ്യങ്ങളിലെ രാജാക്കന്മാരെ ഭീഷണിപ്പെടുത്തി കണക്കില്‍ക്കൊള്ളാത്ത ധനം സ്വരൂപിച്ചതും അവര്‍ക്കയച്ച കത്തുകളില്‍നിന്നും വെളിപ്പെടുന്നു. ഹൈദരിന്‍റെ ശവകുടീരത്തിന്‍റെ വാതിലുകള്‍ കൊള്ളമുതലിലെ സ്വര്‍ണംകൊണ്ട് പൊതിഞ്ഞിരുന്നത്, ശ്രീരംഗപട്ടണം കീഴടക്കിയ ഇംഗ്ലീഷ് സൈന്യം അടിച്ചുമാറ്റിക്കൊണ്ടുപോയി എന്ന് ഇന്നും അവിടെ ചെല്ലുമ്പോള്‍ വിലപിക്കുന ടൂറിസ്റ്റ് ഗൈഡിന്‍റെ രോദനത്തില്‍നിന്നും തെളിയുന്നു. ആത്യന്തികമായി, ഭരണക്കാരായി രണ്ടേരണ്ടുപേര്‍ മാത്രം ഭരിച്ച ഒരു വംശവൃക്ഷം അതിന്‍റെ വളമായി സ്വീകരിച്ചത് അഴിമതിയിലൂടെയും കൊള്ളയിലൂടെയും സ്വരൂപിച്ച ധനം മാത്രമായിരുന്നു എന്ന് ചരിത്രം അതിന്‍റെ രേഖകളിലൂടെ തെളിയിക്കുന്നുണ്ട്.
വീരരക്ഷസ് .
( തുടരും )
Friday, September 28, 2012
പുതുയുഗത്തില്‍ അഭിനവ യുഗാന്തര്‍ ....
"യുഗങ്ങളിലൂടെ ഭാരതം മരിച്ചിട്ടില്ല, സൃഷ്ടിപരമായ തന്‍റെ അവസാനവാക്ക് പറഞ്ഞു കഴിഞ്ഞിട്ടുമില്ല. ഭാരതം ഇന്നും ജീവിക്കുന്നു - തനിക്കു വേണ്ടിയും മനുഷ്യരാശിക്കുവേണ്ടിയും ഇനി ചിലത് ചെയ്യുവാനുള്ളതിനാല്‍. ഇപ്പോള്‍ ഉണര്‍ത്തപെടേണ്ടത് ആംഗലേയവല്ക്കരിച്ച ഒരു കിഴക്കന്‍ ജനസമൂഹമല്ല. പടിഞ്ഞാറിന്‍റെ ജയാപചയ ചക്രം ഇവിടെ ആവര്‍ത്തിക്കുവാന്‍ മാത്രം കഴിയുന്ന മൂഢ ശിഷ്യന്മാര്‍ മാത്രമാണല്ലോ അത്തരക്കാര്‍. ചിരന്തനവും അവിസ്മരണീയവുമായ തന്‍റെ ശക്തിയാല്‍ ഭാരതത്തിന്‍റെ അന്തരാത്മാവിനെ വീണ്ടെടുത്ത് സ്വന്തം ശിരസ്സ് വെളിച്ചത്തിന്‍റെയും ശക്തിയുടെയും പരമമായ പ്രഭവസ്ഥാനത്തേക്ക് ഉയര്‍ത്തുമ്പോള്‍ തന്‍റെ ധര്‍മ്മത്തിന്‍റെ പൂര്‍ണമായ അര്‍ത്ഥം, സമഗ്രമായ രൂപം - അത് ഭാരതം കണ്ടെത്തുക തന്നെ ചെയ്യും " - ശ്രീ അരവിന്ദന്‍
ദീര്‍ഘദര്‍ശിയും തന്‍റെ മാതാവിന്‍റെ പരമമായ വൈഭവത്തെ അങ്ങേ അറ്റം കൊതിച്ച മഹാത്മാവും ആയിരുന്നു ശ്രീ അരവിന്ദന്‍ പടിഞ്ഞാറിന്‍റെ ചാരത്തില്‍ നിന്ന് ആ മഹതി ഉയര്‍ന്നെഴുന്നേല്ക്കും അല്ലെങ്കില്‍ അങ്ങിനെയാണ് ഭാരതം ഉയര്ത്തെഴുന്നെല്‍ക്കെണ്ട്ത്, അല്ലാതെ കിഴക്കിന്‍റെ സാംസ്കാരിക അധീശത്വം കൊണ്ടല്ല എന്നാണ് ആ ക്രാന്തദര്‍ശി വീക്ഷിച്ചത്..! 1905 ല്‍ തന്‍റെ ഭാര്യ മൃണാളിനിക്ക് ബംഗാളിയില്‍ എഴുതിയ ഒരു കത്തില്‍ നിന്ന്.. (ഈ കത്ത് പിന്നീട് ആലിപ്പുര്‍ ബോംബ് കേസില്‍ തെളിവായി പോലീസ് ഉപയോഗിച്ചു). സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുവാനുള്ള പ്രചോദനം താന്‍ അനുഭവിച്ചത് എങ്ങിനെ ആണെന്ന് ഇത് വ്യക്തമാക്കുന്നു :-
"ഭാരതം എന്ന ഈ ചിരന്തന മാതാവ് തീര്‍ച്ചയായും ഒരു പുനര്‍ജനനത്തിനുവേണ്ടി കൊതിക്കുന്നു . അതിനുവേണ്ടി ശ്രമിക്കുന്നു. കണ്ണീരും വേദനയും കൂടികലര്‍ന്ന ഈ പരിശ്രമം വെറുതെയാവുന്നുവോ ? എന്താണ് അമ്മയുടെ വേദനക്ക് കാരണം ? ഇത്ര ബൃഹദരൂപിയായ അവള്‍ക്ക് രൂപത്തിന് അനുസരിച്ച് ശക്തിയില്ലാത്തത് എന്തുകൊണ്ട് ? എന്തോ ഭീമമായ തകരാറുണ്ട്: പ്രധാനപ്പെട്ട എന്തോ ഒന്ന് നമുക്കു നഷ്ടപ്പെട്ടു പോയിട്ടുണ്ട്. അല്ലെങ്കില്‍ കാര്യങ്ങളുടെ മര്‍മ്മം ഗ്രഹിക്കുവാന്‍ നമുക്ക് കഴിയാതെ വന്നിട്ടുണ്ട്. മറ്റെല്ലാം നമുക്കുണ്ട് - നമുക്കില്ലാത്തത് ശക്തിയാണ്; ഊര്‍ജ്ജം വേണ്ടിടം ശൂന്യമായി കിടക്കുന്നു. ശക്തിദേവതയെ നാം തിരസ്ക്കരിച്ചു, അപ്പോള്‍ ശക്തിദേവത നമ്മെ ഉപേക്ഷിച്ചു. അമ്മ ഇപ്പോള്‍ നമ്മുടെ ഹൃദയത്തിലില്ല, തലച്ചോറിലും ഭുജങ്ങളിലും ഇല്ല.
ഇനിയും പുനര്‍ജന്മമുണ്ടാകുന്ന കാര്യത്തിലാണെങ്കില്‍ നമുക്ക് കലശലായ ആഗ്രഹമുണ്ട് അതൊട്ടും കുറഞ്ഞുപോകുകയുമില്ല. എത്രയോ വട്ടം പരിശ്രമിച്ചു നോക്കിയും മതത്തിന്‍റെയും സമൂഹത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും രംഗങ്ങളില്‍ പല പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയും അതിനുവേണ്ടിയുള്ള ഉദ്യമം തുടരുന്നു! ഓരോന്നും പരാജയം ഏറ്റുവാങ്ങി - അല്ലെങ്കില്‍ എല്ലാം പരാജയത്തിലേക്ക് നീങ്ങുന്നു. താല്‍ക്കാലികമായി ഒരു ചലനം ഉണ്ടാകുമ്പോള്‍ പിന്നിലുള്ള പ്രചോദനം കുറയുകയും അഗ്നി അണയുകയും ചെയ്യുന്നു. പ്രവര്‍ത്തനം നീണ്ടുനിന്നാല്‍ തന്നെ അതിനുള്ളത് പൊള്ളയായ ചിപ്പിയുടെ മട്ടാണ്. ഉള്ളിലെ ബ്രഹ്മപ്രഭാവം ഒന്നുകില്‍ ചോര്‍ന്നു പോയിരിക്കും, അല്ലെങ്കില്‍ ജാഡ്യത്താലും അന്ധകാരത്താലും മങ്ങിപോയിരിക്കും. ആരംഭം പലപ്പോഴും ശൂരതയോടെയാണ് - എന്നാല്‍ നൈരന്തര്യമില്ല , ഫലപുഷ്ടിയില്ല.
ഇന്ന് നമ്മള്‍ മറ്റൊരു ദിശയിലേക്കാണ് പ്രയാണം തുടങ്ങുന്നത്. ദരിദ്രരാജ്യമായിത്തീര്‍ന്ന ഇവിടം സമൃദ്ധിയിലേക്ക് ഉണര്‍ന്നു വരുവാന്‍ വേണ്ടി ഒരു വമ്പിച്ച വ്യവസായിക സംരംഭം നമ്മള്‍ തുടങ്ങിവെച്ചു . നമുക്ക് ഇക്കാര്യത്തില്‍ അനുഭവ സമ്പത്ത് ഇല്ലാത്തതുകൊണ്ട്, മുമ്പുണ്ടായതുപോലെ ഇതിനും പരാജയം നേരിടുമോ എന്നറിഞ്ഞുകൂടാ. എന്നാല്‍ സാരവത്തായ ഒരു സംഗതിനേടിക്കഴിഞ്ഞാല്‍, നാം ശക്തിസമാര്‍ജിച്ചുകഴിഞ്ഞാല്‍ , യാതോരാശങ്കക്കും ഇടമില്ല.
നമുക്ക് അറിവ് കുറവാണെന്നുണ്ടോ ? അതിപ്രാചീനകാലം മുതല്‍ ജ്ഞാനം നേടുകയും ശേഖരിച്ചു വെക്കുകയും ചെയ്ത ഒരു ദേശത്ത് ജനിച്ചുവളര്‍ന്നവരാണ് ഭാരതീയരായ നമ്മള്‍. അനേകം സഹസ്രാബ്ദങ്ങളിലൂടെ പകര്‍ന്നു കിട്ടിയ നേട്ടങ്ങള്‍ നാം പേറുന്നു... എന്നാല്‍ ഇത് ചത്ത വിജ്ഞാനങ്ങളാണ്; നമ്മുടെ തലകുനിപ്പിക്കുന്ന ഭാരമാണ്; ദ്രവിപ്പിച്ചുകളയുന്ന ഏതോ വിഷമാണ്. അതിന്‍റെ പങ്ക് നമുക്കൊരു ഊന്നുവടിയെന്നോണം, കയ്യിലോരായുധമെന്നോണം, നമ്മെ സഹായിക്കുക എന്നായിരിക്കെണ്ടാതാണ്. ഇപ്പോള്‍ അതല്ല സംഭവിക്കുന്നത്; കാരണം, എല്ലാ മഹത്ക്കാര്യങ്ങള്‍ക്കും ഇങ്ങനെയൊരവസ്ഥയുണ്ടാകും. അവ ഉപയോഗിക്കപെട്ടില്ലെങ്കില്‍, അല്ലെങ്കില്‍ അവയെ നേരാംവണ്ണമല്ല ഉപയോഗിക്കുന്നത് എങ്കില്‍, അവ പേറുന്നവനെതിരായി തിരിഞ്ഞടിക്കും, അവനെ നശിപ്പിക്കും.
സ്നേഹം, ഉത്സാഹം, ഭക്തി - ഇതൊക്കെയാണോ നമുക്കില്ലാതെ പോയത് ? ഇതൊക്കെ ഇന്ത്യന്‍ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ ശക്തിയുടെ അഭാവത്തില്‍ നമ്മുടെ ശ്രദ്ധ നശിക്കുന്നു. നമ്മുടെ നിയന്ത്രണം വിട്ടുപോകുന്നു. ഉള്ളത് കൈവിട്ടുപോകാതെ സൂക്ഷിക്കുവാന്‍പോലും കഴിയാതെ വരുന്നു. ഉന്മുഖമായ അഗ്നിനാളമാണ് ഭക്തി. അതിനുവേണ്ട ഇന്ധനം കൊടുക്കുന്നത് ശക്തിയാണ്, ഇന്ധനം ശോഷിച്ചുപോയാല്‍ പിന്നെ എത്രനേരം അഗ്നിജ്വലിച്ചു നില്‍ക്കും ?
കൂടുതല്‍ അഗാധതയിലേക്ക് നോക്കുംതോറും കൂടുതല്‍ വ്യക്തമായി നമുക്ക് ബോധ്യമാവുന്നത് ഇതാണ്: നമുക്ക് ഇല്ലാതെ പോയതും മറ്റുള്ളവര്‍ക്കൊപ്പം നമ്മള്‍ നേടിയെടുക്കെണ്ടതും കരുത്ത് മാത്രമാണ്. ശാരീരികമായ കരുത്ത്, മാനസികമായ കരുത്ത് , സന്മാര്‍ഗത്തിന്‍റെ കരുത്ത്, സര്‍വ്വോപരി ആത്മാവിന്‍റെ കരുത്ത്, ഈ ഒടുവില്‍ പറഞ്ഞതാണ് നശിക്കാത്തതും സ്രോതസ്സ് വറ്റാത്തതും മറ്റെല്ലാത്തരം ഉത്ഭാവസ്ഥാനമായതുമായ കരുത്ത്. നമുക്ക് ശക്തി കൈവന്നുവെങ്കില്‍ സ്വാഭാവികമായും അനായാസമായും മറ്റുള്ള കാര്യങ്ങളെല്ലാം തന്നെ നമ്മളിലേക്ക് ഒഴുകിയെത്തും. ശക്തിയില്ലെങ്കിലോ, നമ്മള്‍ സ്വപ്നജീവികളാണ് - കയ്യുണ്ടെങ്കിലും പിടിക്കാനോ അടിക്കാണോ വയ്യാത്തവര്‍, കാലുണ്ടെങ്കിലും ഓടാന്‍ കഴിയാത്തവര്‍..!!
തുടര്‍ന്നും നിലനില്‍ക്കണമെങ്കില്‍ ഭാരതം വീണ്ടും യുവത്വം നേടണം. ആ ശക്തിയുടെ ഇരമ്പിയാര്‍ക്കുന്ന വന്‍പ്രവാഹങ്ങള്‍ കൂടിച്ചേരണം. അതിപ്രാചീനകാലത്ത് എങ്ങിനെയായിരുന്നുവോ അങ്ങനെ, അപാരവും അതിഭീമവുമായ വേലിയേറ്റങ്ങളോടു കൂടിയും അതേസമയം ഇച്ഛാനുസരണം പ്രശാന്തമോ പ്രചണ്ഡമോ ആവാനുള്ള കഴിവോട് കൂടിയും ഉള്ള ശക്തിയുടെ വാരിധിയാവണം ഭാരതത്തിന്‍റെ ആത്മാവ്.
ജാഡ്യഭാരത്തിന്‍റെ ഇരുണ്ട ദുര്‍ഭൂതം എന്ന കണക്കുള്ള തമോഗുണത്തിന് കേവലം കീഴടങ്ങിക്കഴിഞ്ഞ നമ്മളില്‍ പലരും ഈയിടെ പറയുന്നുണ്ട് ഇതൊക്കെ അസാധ്യമാണ് എന്ന്. ഇന്ത്യ നാശോന്മുഖമാണെന്നും രക്തവും ജീവനും ഇല്ലാതെ ദുര്‍ബലപെട്ടുപോയെന്നും തിരിച്ചുവരവ് ഉണ്ടാവില്ലെന്നും മറ്റും; നമ്മുടെ വര്‍ഗം തന്നെ മാഞ്ഞുപോവാന്‍ വിധിക്കപെട്ടിരിക്കുന്നുവെത്രേ..! എത്ര ഉദാസീനമായ വങ്കത്തമാണീപ്പറയുന്നത് ? സ്വയം ആ മാര്‍ഗം വേണമെന്ന് ശഠിക്കാത്ത ഒരു രാജ്യത്തും ഒരു മനുഷ്യനും ദുര്‍ബലത വന്നുചെരില്ല. മാഞ്ഞുപോവണം എന്നാ മന:പൂര്‍വ്വം തീരുമാനിക്കാത്ത ഒരു വ്യക്തിക്കും രാഷ്ട്രത്തിനും നാശം സംഭവിക്കുന്നതല്ല..!!
എന്തുകൊണ്ടെന്നാല്‍, ഒരു രാഷ്ട്രം എന്താണെന്നും മാതൃഭൂമി എന്താണെന്നും ഒന്നാലോചിച്ചുനോക്കൂ. അത് ഭൂമിയുടെ ഒരു തുണ്ടല്ല ഒരു ചമത്ക്കാരോക്തിയുമല്ല, ഭാവനയില്‍ കെട്ടിപ്പടുത്ത ഒരു കഥയല്ല. അത് ഉള്‍ക്കൊള്ളുന്ന കോടാനുകോടി ഘടകങ്ങളുടെ ശക്തികള്‍ ഉരുക്കൂടിയുണ്ടായ വമ്പിച്ച ഒരു ശക്തിയായിട്ടാണ് ഒരു രാഷ്ട്രം നിലനില്‍ക്കുന്നത്. കോടാനുകോടി ദൈവങ്ങള്‍ ഒത്തൊരുമിച്ച് ഒരു ശക്തിപ്രഭാവമെന്ന നിലക്ക് ഏകത്വം വരിച്ചപ്പോള്‍ അതില്‍നിന്ന് ഉണ്മയിലേക്ക് കുതിച്ചുചാടിയ ഭവാനി മഹിഷാസുര മര്‍ദിനിയെപ്പോലെയാണ് ഒരു രാഷ്ട്രം. ഈ ശക്തിയെ നമ്മള്‍ ഇന്ത്യ എന്ന് വിളിക്കുന്നു; ഭവാനിഭാരതി എന്ന് വിളിക്കുന്നു..! മുപ്പത് കോടി ജനങ്ങളുടെ ശക്തിയുടെ സജീവമായ ഏകോപന സാക്ഷാല്‍ക്കാരമായ ശക്തി. അവള്‍ ഇന്നു നിശ്ചേതനയാണ്.; തമസ്സിന്‍റെ മാന്ത്രിക വലയത്തില്‍ കുടുങ്ങിപോയവളാണ്. ഈ തമസ്സ് ഭാരതപുത്രന്‍മാരുടെ സ്വയംകൃതമായ ജാഡ്യത്തിന്‍റെയും അജ്ഞതയുടെയും തമസ്സാണ്.
മുമ്പ് ശക്തിയില്ലാതിരുന്നിടങ്ങളൊക്കെ ശക്തികൊണ്ട് നിറയ്ക്കേണ്ടിയിരിക്കുന്നു. നമ്മുടെ സ്വഭാവ രീതിതന്നെ മാറ്റിമറിച്ച് പുതിയ മനസ്സോടുകൂടി പുതിയ മനുഷ്യരായി നാം വീണ്ടും ജനിക്കേണ്ടി വന്നിരിക്കുന്നു. ശക്തി പരമാവധി വികസിച്ചുകഴിഞ്ഞ ഏതാനും പേരുടെ ഒരു കേന്ദ്രസംഘം നമുക്കുണ്ടാവണം. അവരുടെ വ്യക്തിത്വത്തിന്‍റെ എല്ലാമൂലകളും നിറച്ചുകഴിഞ്ഞശേഷം കവിഞ്ഞൊഴുകുന്ന ശക്തി നമ്മുടെ ഭൂമിയെ ഫലപുഷ്ടമാക്കട്ടെ. ഹൃദയത്തിലും മസ്തിഷ്കത്തിലും ഭവാനിയുടെ അഗ്നിശൂരത നിറച്ചുകഴിഞ്ഞ ഇവര്‍ മുമ്പോട്ടുപോകും, ആ ജ്വാല നമ്മുടെ നാട്ടില്‍ എമ്പാടും ഇവര്‍ കൊണ്ടെത്തിക്കും.“
ജനസംഖ്യ മുപ്പത് കോടിയില്‍ നിന്ന് നൂറ്റിയിരുപത് കോടിക്കു മേലെയായി , 1905 ല്‍ നിന്ന് കാലവും ഒരു നൂറ്റാണ്ടിന് മേല്‍ കഴിഞ്ഞു. എന്നാല്‍ ദീര്‍ഘദര്‍ശിയായ ഭാരതപുത്രന്‍റെ നോവുകള്‍ ഇപ്പോഴും അതേപടി നിലനില്‍ക്കുന്നു. ഇപ്പോഴും നാം തയ്യാറാവേണ്ട്ത് ഒരു പുനര്‍ജനനത്തിനു തന്നെ. ബംഗാള്‍ വിഭജനവും അതെ തുടര്‍ന്നുണ്ടായ പരിവര്‍ത്തനങ്ങളും, സ്വസംസ്കൃതി വിട്ട സമൂഹത്തിന്‍റെ വ്യഗ്രതയും, അതുണ്ടാക്കുവാന്‍ പോകുന്ന ഭവിഷത്തും വിഷയമാക്കി അദ്ദേഹം 1907 ജൂണ്‍ 19 ന് കര്‍മ്മയോഗി എന്നാ ഇംഗ്ലീഷ് വാരികയുടെ ആദ്യ ലക്കത്തില്‍ എഴുതിയത് :-"എല്ലാവര്‍ക്കും അവരവരുടെ നാടിനോട്, അതിന്‍റെ സാഹിത്യത്തോടും പാരമ്പര്യത്തോടും, ശീലത്തോടും പെരുമാറ്റ രീതിയോടും ഒക്കെ സ്വാഭാവികമായിത്തന്നെ വൈകാരിക ബന്ധമുണ്ട്. എന്നാല്‍ ഒരു ദേശീയ സംസ്കാരത്തിന്‍റെ അംഗീകൃതമായ വരിഷ്ഠ സ്വഭാവം മനസ്സിലാക്കുക നിമിത്തം ഈ ബന്ധത്തിന് വര്‍ദ്ധിതമായ ഒരു പ്രചോദനശക്തിയുണ്ടാവുന്നിടത്താണ് ദേശാഭിമാനം അര്‍ത്ഥവത്താവുന്നത്. എല്ലാ തകരാറുകളും മനസ്സിലാക്കികൊണ്ട് ബ്രിട്ടീഷുകാര്‍ ഇംഗ്ലണ്ടിനെ സ്നേഹിക്കുന്നുവെങ്കില്‍ നമ്മള്‍ ഇന്ത്യയെ സ്നേഹിക്കുന്ന കാര്യത്തില്‍ എന്തിനു മടിക്കണം ? സമൂഹത്തെ മുഴുവന്‍ തകിടം മറിച്ച വിദേശാധിപത്യത്തിന്‍റെ കാലം വരുന്നതുവരെ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്ന തിന്മ ഏതൊരു നാടിനും അനിവാര്യമായി വരുന്നത്ര നാമമാത്രമായിരുന്നു എന്നോര്‍ക്കുക. സ്വാഭാവികമായും, ഇത്തരമൊരു സംസ്കാരത്തിന്‍റെ വിജയ വൈജയന്തി ലോകമാകെ പാറിക്കുവാനുള്ള ഇച്ഛാബലം നമ്മില്‍ മുന്നിട്ടു നില്‍ക്കെണ്ടാതാണ്. എന്നാല്‍ അതുണ്ടായില്ല - മറിച്ച്, ആ സംസ്ക്കാരത്തിന്‍റെ ജനനഭൂവില്‍ പോലും അതിന്‍റെ ഭദ്രത ഉറപ്പു വരുത്തുവാന്‍ നമ്മുക്ക് കഴിയുന്നില്ല. ഒരു വിശ്വാസത്തെ വഞ്ചിക്കലാണ് ഇത്. കൊള്ളരുതായ്മയുടെ നികൃഷ്ടമായ മാതൃക. ഈ അമൂല്യ പാരമ്പര്യത്തോട് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാന്‍ നമ്മുക്ക് കഴിഞ്ഞിട്ടില്ല, മാത്രമല്ല തങ്ങള്‍ക്കു ന്യായമായും അവകാശപെട്ട ഈ പാരമ്പര്യ സുകൃതത്തെ അനുഭവിക്കുന്നതില്‍ നിന്ന് നമ്മളെത്തന്നെയും ഇനി ജനിച്ചിട്ടില്ലാത്ത ഭാവിതലമുറയെയും മാറ്റി നിര്ത്തികൊണ്ടിരിക്കുകയുമാണ് "
യുഗാന്തരങ്ങള്‍ കഴിഞ്ഞിട്ടും ആ താപസിയുടെ കാഴ്ചപാടില്‍ നിന്ന് തുലോം മുന്നോട്ടുപോകുവാന്‍ നമുക്ക് സാധിച്ചിട്ടില്ല, രാഷ്ട്രീയത്തെ കുറിച്ചും, ജാതിസമ്പ്രദായത്തെ കുറിച്ചും, ഇസ്ലാമിക പ്രീണനത്തെ കുറിച്ചുമുള്ള പ്രവചനങ്ങള്‍ കാലം പതിന്മടങ്ങ് ആവാഹിച്ച് പ്രാവര്‍ത്തികമാക്കുന്ന കാഴ്ചയാണ് കാണുവാന്‍ കഴിയുന്നത്..! സ്വാമി വിവേകാനന്ദനെ പോലെ യുവാക്കളില്‍ തന്നെ ആയിരുന്നു മഹര്‍ഷി അരവിന്ദന്‍റെയും സകല പ്രതീക്ഷകളും
“ യുവാക്കളുടെ ഇന്ത്യയോടാണ് നമുക്ക് പറയുവാനുള്ളത് പുതിയ ലോകത്തിന്‍റെ സംവിധായകര്‍ യുവാക്കളാണ്. മത്സരാധിഷ്ടിതമായ വ്യക്തിത്വവാദവുമായി നടക്കുന്നവരല്ല ഭാവിയെ നിര്‍ണ്ണയിക്കുക. പടിഞ്ഞാറന്‍ കമ്മ്യൂണിസമോ മുതലാളിത്തമോ അല്ല ഇന്ത്യയുടെ ഭാവി ലക്‌ഷ്യം. പക്ഷെ മതശാസനങ്ങളില്‍ കുടുങ്ങിപോവുകയും അതിനാല്‍ ആത്മീയത്കൊണ്ട് ജീവിതത്തെ പരിവര്‍ത്തനം ചെയ്തവര്‍ക്കും ഇവിടെ പ്രസക്തിയില്ല. മനസ്സും ഹൃദയവും സ്വതന്ത്രമാകയാല്‍ കൂടുതല്‍ പൂര്‍ണ്ണമായ സത്യത്തെ സ്വീകരിക്കുവാനും കൂടുതല്‍ മഹത്തായ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാനും തയ്യാറായവര്‍ ആണ് ഭാവിയെപ്പറ്റി നിശ്ചയിക്കേണ്ടത്.! നമ്മെ ഉത്തേജിപ്പിക്കുന്ന ചൈതന്യവിശേഷത്തിലുള്ള ഉത്തമ വിശ്വാസം നിമിത്തമാണ് നമ്മള്‍ മനുഷ്യവര്‍ഗത്തിന്‍റെ നവീകരണത്തിനുവേണ്ടിയുള്ള ഈ മഹത്തായ പരിശ്രമത്തില്‍ പങ്കാളികളാവുന്നത്. വിലയത്തിലെക്ക് ആഴ്ന്നുകൊണ്ടിരിക്കുന്നതിന്‍റെ പരിഭ്രാന്തിയുടെ നടുവിലും പിറന്നുവീഴാന്‍ വേണ്ടി കിണഞ്ഞുത്സാഹിക്കുന്നുണ്ട് അങ്ങനെയൊരു പുതിയ മനുഷ്യവര്‍ഗം ചിരന്തനമായ മാതാവിന്‍റെ ജീര്‍ണപ്രായമെങ്കിലും ഭീമാകാരമായ ബാഹ്യശരീരത്തെ പുതിയ ജീവന്‍ പകര്‍ന്ന് ഉന്മേഷഭരിതമാക്കാന്‍ ഇന്ത്യയുടെ ഭാവിക്ക്, വിശാലമായ ഇന്ത്യയുടെ പുനര്‍ജനനത്തിന് സാധിക്കും ".ആ മാഹാത്മാവിന്‍റെ ആശക്കൊത്തവണ്ണം ഉയരുവാനും ചിന്തിക്കുവാനും വളര്‍ന്നു വന്ന യുവജനങ്ങള്‍ക്കും സാധിക്കാതെ വന്നിരിക്കുന്നു, ചിരന്തനയായ മാതാവിന്‍റെ പുനര്‍ജനനത്തിന് വേണ്ടി അങ്ങിനെ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ഈ നവ യുഗാന്തറിലൂടെ സാധ്യമാകും എന്ന ശുഭ പ്രതീക്ഷയില്‍......
പ്രകാശ് വെള്ളയൂര്‍ ..
Sunday, September 2, 2012
രാഷ്ട്രീയത്തിലെ ബോഡിലൈനുകള്‍
ഉത്തരേന്ത്യയിലെ ഒരു അവര്‍ണ്ണ സമുദായത്തിലെ ദരിദ്ര കുടുംബത്തില്‍ ജനിച്ച് സ്വപ്രയത്നം കൊണ്ട് ഗുജറാത്തിന്റെ മുഖ്യമന്ത്രിയും അവിടെനിന്ന് ഭാരതത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്കും ചിറകുവിരിക്കുന്ന നരേന്ദ്ര മോഡിയെന്ന മനുഷ്യനെ ജനാധിപത്യത്തിന്റെ കളരിയിലും, കോടതിമുറികളിലും കീഴ്പ്പെടുതാനാകില്ല എന്ന് മനസിലാക്കിയ നാള്‍ മുതല്‍ പ്രതിലോമശക്തികള്‍ അദ്ദേഹത്തിന്റെ രക്തത്തിന് വേണ്ടി പയറ്റാത്ത കുതന്ത്രങ്ങള്‍ ഒന്നുമില്ല. ഏറ്റവുമൊടുവില്‍ നരോദാപാട്യ കൂട്ടക്കൊല കോടതി വിധിക്ക് ശേഷം നടമാടുന്ന കപട പ്രചരണങ്ങളില്‍ എത്തിനില്‍ക്കുന്നു ദേശവിരുദ്ധ ശക്തികളുടെ മോഡിക്കെതിരായ വിഷം ചീറ്റലുകള്‍.
നരോദാപാട്യ വിധിക്ക് ശേഷം വന്ന ദിഗ്വിജയ് സിംഗിന്റെ ഒരു പ്രസ്താവന: മുഖ്യമന്ത്രിയുടെ അനുവാദമില്ലാതെ ഒരു മന്ത്രിയും കലാപകാരികളെ സഹായിക്കില്ല. അതിനാല്‍ മോഡിയും കുറ്റക്കാരന്‍ (http://goo.gl/QOGgA)
സോണിയ-രാഹുല്‍ ഗാന്ധിമാരുടെ അടുക്കളവരാന്തയില്‍ സ്വന്തം നട്ടെല്ല് പണയം വച്ച് അവരുടെ കാലുനക്കി കഴിയുന്ന ദിഗ് വിജയന്മാര്‍ക്ക് മറുപടി പറയുന്നത് തന്നെ അറപ്പുളവാക്കുന്ന കാര്യമാണ്. എങ്കിലും വസ്തുതകളെ നഗ്നമായ് വളചോടിക്കുമ്പോള്‍ പ്രതികരിക്കാതിരുന്നിട്ടു കാര്യമില്ലല്ലോ. ഗോധ്ര നരഹത്യയെ തുടര്‍ന്ന് ഗുജറാത്ത് കലാപം നടക്കുന്നത് 2002 ലാണ്. മായ കോട്നാനി ആദ്യമായ് മത്രിയാകുന്നത് 2005 ലും. അഞ്ച് വര്‍ഷത്തിനിപ്പുറം! നരോദാപാട്യ കോടതിവിധിക്കുശേഷം എഴുതപ്പെട്ട ഓരോ പത്ര വാര്‍ത്തകളിലും, ഓരോ ചാനല്‍ ചര്‍ച്ചയിലും ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഛര്‍ദ്ദിക്കപ്പെടുന്ന കല്ലുവച്ച നുണയാണ് "Mayaben Kodnani, the then Naroda legislator and a minister" എന്ന വാചകം. അവര്‍ അന്ന് മന്ത്രിയായിരുന്നില്ല എന്ന സത്യം അറിയാതതുകൊണ്ടാല്ല ലജ്ജ ലവലേശമില്ലാത്ത മാധ്യമ പ്രവര്‍ത്തകര്‍ നാഴികയില്‍ ഇരുപതുനേരം അതുതന്നെ ഉരുക്കഴിച്ചുകൊണ്ടിരിക്കുന്നത്,
ഇനി മറ്റൊരു കാര്യം ഈ മായ കൊട്നാനിയെ ഇതേ മാധ്യമങ്ങള്‍ കൊണ്ടാടിയ ഒരു സമയമുണ്ടായിരുന്നു. മോഡിയെ പുറത്താക്കുക എന്ന ശപഥം പത്തു വര്‍ഷമായ് എണ്ണയിട്ടു പുതുക്കി സൂക്ഷിക്കുന്ന കേശുഭായി പട്ടേലിന്റെ അനുചര വൃന്ദത്തോട് ചേര്‍ത്ത് മായ കൊട്നാനിയെ വിമോചകയായ് ഇവിടുത്തെ മാധ്യമങ്ങള്‍ അവതരിപ്പിച്ചിരുന്നു (http://goo.gl/GdcnF) അങ്ങനെയെങ്കില്‍ മോടിവിരുധ ചേരിയില്‍ നിന്നാണ് അവര്‍ മന്ത്രിയായത്. ഇപ്പോള്‍ മോഡിക്കെതിരെ ആടിത്തിമിര്‍ക്കുന്ന ചര്‍ച്ചകള്‍ ഒക്കെ "വിമോചകരുടെയും" മോഡി വിരുധരുടെയും നേരെ തിരിയാനും അത് മതി.
"കലാപ സമയത്ത് മന്ത്രിയായിരുന്നു " എന്ന നുണഗോപുരം തലകീഴായ് മറിഞ്ഞാലും ഇരവാദത്തിന്റെ പ്രായോജകര്‍ അടങ്ങിയിരിക്കും എന്ന് തോന്നുന്നില്ല. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം മുസ്ലീം കൂട്ടക്കൊലയ്ക്ക് ശേഷം മുന്‍ എംപിമാരുടെയും മത്രിമാരുടെയും തലയിണയ്ക്കടിയില്‍ നിന്ന് അസ്ഥിപഞ്ചരങ്ങള്‍ കണ്ടെടുത്തപ്പോള്‍ ഇവിടെയാരും ബുദ്ധദേവ് ഭാടാചാര്യയുടെ രക്തത്തിന് വേണ്ടി നിലവിളിച്ചില്ല. പക്ഷെ മോഡിയുടെ കാര്യത്തില്‍ ആ സാമാന്യ യുക്തികള്‍ പോലും ലംഘിച്ച് അസത്യത്തില്‍ ചാലിച്ച ആരോപണങ്ങള്‍ ഉയരുന്നു എന്നുള്ളിടത്താണ് സുസംഘടിതമായ ഒരു രാജ്യവിരുദ്ധ കോക്കസിന്റെ സാന്നിദ്ധ്യം വ്യക്തമാകുന്നത്.
തലക്കഷ്ണം
ഗുജറാത്ത് കലാപത്തെക്കുറിച്ച് എന്ത് പറഞ്ഞാലും അത് ന്യായീകരിക്കലായ് ആരോപിക്കപ്പെടും. അതുകൊണ്ട്: കലാപക്കേസില്‍ മായ കൊട്നാനി അല്ല ആയമ്മയുടെ അപ്പന്‍ കൊട്നാനി കുറ്റക്കാരനാണെന്ന് തെളിഞ്ഞാലും കൊണ്ടുപോയി കഴുവേറ്റിയേക്കണം. "അതുകൊണ്ട് ഞങ്ങളുടെ മതവികാരം വ്രണപ്പെടും" എന്ന് പറഞ്ഞു പ്രതിഷേധിക്കാന്‍ ഇവിടെയാരും വരില്ല.
വിക്രം ആചാരി.
Tuesday, August 21, 2012
അഫ്താബ് ആലമിന്റെ കോടതി
ലണ്ടനില്‍ 2009 ഒക്ടോബര്‍ 14 ന് ‘മതേതരത്വവും സുപ്രീംകോടതി’യും എന്ന വിഷയത്തില്‍ ജസ്റ്റിസ് അഫ്താബ് ആലം ഒരു പ്രസംഗം നടത്തുകയുണ്ടായി. ഈ വര്‍ഷം ജൂണ്‍ 27 ന് ചീഫ് ജസ്റ്റിസിനയച്ച കത്തില്‍ ഈ പ്രസംഗത്തിന്റെ അച്ചടിച്ച കോപ്പിയില്‍നിന്ന് ജസ്റ്റിസ് സോണി എടുത്തുചേര്‍ത്തിരിക്കുന്ന പ്രസക്ത ഭാഗങ്ങള്‍ ഇവയാണ്: “ഇസ്ലാമിക് അക്കാദമി ഓഫ് എജ്യുക്കേഷന്‍ എന്ന ഒരു ന്യൂനപക്ഷ സംഘടന സുപ്രീംകോടതിയില്‍ നല്‍കിയ കേസ് വിപുലമായ ബെഞ്ചിന് വിടുകയുണ്ടായി. ചില ന്യൂനപക്ഷേതര സ്വകാര്യകോളേജുകളും പ്രശ്നത്തില്‍ കക്ഷി ചേര്‍ന്നു. ഉണ്ണികൃഷ്ണന്‍ (കേസ്) മാതൃകയിലുള്ള പ്രവേശനം റദ്ദാക്കണമെന്നാണ് അവര്‍ മുഖ്യമായും താല്‍പ്പര്യപ്പെട്ടത്. ഒടുവില്‍ ഇസ്ലാമിക് അക്കാദമിയെ പിന്നിലേക്ക് തള്ളുകയും ന്യൂനപക്ഷത്തിന്റേതല്ലാത്ത സ്വകാര്യ കോളേജായ ‘പൈ’ മുന്നിലെത്തുകയും ചെയ്തു. മുന്‍ വിധിന്യായങ്ങളൊന്നും ബാധകമാകാതിരിക്കാന്‍ പതിനൊന്നംഗ ബെഞ്ചാണ് പൈ(ഫൗണ്ടേഷന്‍)യുടെ വാദം കേട്ടത്.
പൈ കേസിലാണ് ആദ്യമായി ന്യൂനപക്ഷാവകാശങ്ങളുടെ പ്രശ്നം പ്രത്യേകമായി പരിഗണിക്കാതെ ന്യൂനപക്ഷേതര സ്വകാര്യ കോളേജുകളുടെ കേസുകളുമായി കൂട്ടിക്കുഴച്ചത്. പൈ കേസിലെ വിധി മതേതര വാചാടോപങ്ങള്‍ കൊണ്ട് നിറഞ്ഞതാണെങ്കിലും വിധിന്യായത്തിന്റെ അവസാനം മുമ്പത്തെക്കാളും ന്യൂനപക്ഷാവകാശങ്ങള്‍ ഗണ്യമായ തോതില്‍ പരിമിതപ്പെടുത്തിയതായാണ് കാണുന്നത്.” (പേജ്-19) “ഹജ്ജിന് പോകുന്ന ഓരോ മുസ്ലീമിനും ഭാരത സര്‍ക്കാര്‍ നികുതിപ്പണത്തില്‍നിന്ന് നല്ലൊരു തുക വിമാനയാത്രക്കായി നല്‍കുന്നുണ്ട്. 2009-10 ലെ ബജറ്റില്‍ 632 കോടി രൂപയാണ് ഹജ്ജ് സബ്സിഡിയായി സര്‍ക്കാര്‍ അനുവദിച്ചത്. ഓരോ പന്ത്രണ്ട് വര്‍ഷം കൂടുമ്പോഴും നാല് തവണ വീതം നടക്കുന്ന കുംഭമേളയില്‍ ഒരൊറ്റ ദിവസം തന്നെ ദശലക്ഷക്കണക്കിന് ഹിന്ദു തീര്‍ത്ഥാടകരാണ് പുണ്യസ്നാനത്തിനായി ഒത്തുചേരുന്നത്. ഗംഗാനദി സമതലത്തില്‍ പതിക്കുന്ന ഹരിദ്വാറിലാണ് 2010 ല്‍ അടുത്ത കുംഭമേള നടക്കുന്നത്. ഈ മേള സംഘടിപ്പിക്കുന്നതിന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ 500 കോടി രൂപയോളം ചെലവാക്കും. കുംഭമേളക്ക് പുറമേ സര്‍ക്കാര്‍ സഹസ്രകോടികള്‍ ചെലവഴിക്കുന്ന ഒരു ഡസനെങ്കിലും തികച്ചും മതപരമായ (ഹിന്ദു) ഉത്സവങ്ങളുണ്ട്. ഇങ്ങനെയെല്ലാമായിരുന്നിട്ടും ഭൂരിപക്ഷം ഇന്ത്യക്കാരും സത്യസന്ധമായി വിശ്വസിക്കുന്നത് തങ്ങള്‍ ഒരു മതേതര രാജ്യത്ത് ജീവിക്കുന്നുവെന്നാണ്. ഈ ചിന്ത അവര്‍ക്ക് സുഖം പകരുന്നു” (പേജ്-13)
“അതേസമയം, തകര്‍ക്കപ്പെട്ട മധ്യകാല മസ്ജിദിന്റെ അവശിഷ്ടങ്ങളില്‍നിന്ന് കോടതി മതേതരത്വത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നു. സാമുദായികാവകാശങ്ങളും വ്യക്തിപരമായ അവകാശങ്ങളും തമ്മിലുള്ള പരസ്പ്പര ബന്ധത്തെ കോടതി പുതിയ വെളിച്ചത്തില്‍ കാണാനും തുടങ്ങിയിരിക്കുന്നു” (പേജ് -18) “ഒടുവില്‍ 2003 നും 2005 നും ഇടയിലുണ്ടായ ഒരു തീരുമാന ത്രയം (്ശഹീഴ്യ ീള റലരശശ്ിെ) ഭരണഘടനയുടെ 30-ാം അനുഛേദപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ മതന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശത്തെ സുപ്രീം കോടതി കണ്ടിരുന്ന രീതി പരിപൂര്‍ണമായി മാറ്റിമറിച്ചിരിക്കുന്നു” (പേജ്-18) “ചുരുക്കത്തില്‍, സാമുദായികമായ രാഷ്ട്രീയാവകാശങ്ങള്‍ ഭരണഘടന അനുവദിക്കുന്നില്ലെങ്കിലും സാമുദായികമായ സാമൂഹ്യാവകാശങ്ങള്‍ അംഗീകരിക്കുന്ന നിലപാടാണ് 40-45 വര്‍ഷമായി സുപ്രീംകോടതി എടുത്തുപോന്നിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി ഭരണഘടനാപ്രകാരം സാമുദായിക തലത്തില്‍ രാഷ്ട്രീയപരമോ സാമൂഹ്യപരമോ ആയ യാതൊരു അവകാശങ്ങളുമില്ലെന്ന കാഴ്ചപ്പാടിലേയ്ക്ക് കോടതി വന്നിരിക്കുകയാണ്.” (പേജ്-20) “ഹിന്ദുത്വ വിധികള്‍ എന്ന് പൊതുവെ പരാമര്‍ശിക്കപ്പെടുന്ന നാല് വിധിന്യായങ്ങള്‍ നിര്‍ണായകമായതും അതില്‍ തന്നെ മനോഹര്‍ ജോഷിയുടെ കേസ് വളരെ പ്രധാനപ്പെട്ടതുമാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയില്‍ ആദ്യ ഹിന്ദുരാജ്യം സ്ഥാപിക്കുമെന്നാണ് വിജയിച്ച സ്ഥാനാര്‍ത്ഥിയായ മനോഹര്‍ ജോഷി തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ പറഞ്ഞത്. ഏഴംഗ ബെഞ്ചിന്റെ ബൊമൈ കേസിലെ വിധിയെക്കുറിച്ച് യാതൊന്നും പരാമര്‍ശിക്കാതെ ഹൈക്കോടതിവിധി തള്ളി അപ്പീലുകാരന്‍ തെരഞ്ഞെടുക്കപ്പെട്ടത് ശരിവെയ്ക്കുകയാണ് (സുപ്രീം)കോടതി ചെയ്തത്. മഹാരാഷ്ട്രയില്‍ ആദ്യ ഹിന്ദുരാജ്യം സ്ഥാപിക്കണമെന്ന പ്രസ്താവന നടത്തിയതുകൊണ്ടുമാത്രം അത് അദ്ദേഹത്തിന്റെ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വോട്ടര്‍ഭ്യര്‍ത്ഥനയാവില്ല. ഒരു ആഗ്രഹപ്രകടനം മാത്രമാണത്.
“കൂടുതല്‍ മുന്നോട്ടുപോയ കോടതി ‘ഹിന്ദു’, ‘ഹിന്ദുയിസം’, ‘ഹിന്ദുത്വ’ എന്നീ പദങ്ങള്‍ ഒരേ അര്‍ത്ഥത്തില്‍ ഉപയോഗിച്ചശേഷം നിരീക്ഷിക്കുന്നത് “ആ പദപ്രയോഗങ്ങള്‍ ഏതെങ്കിലും കൃത്യമായ നിര്‍വചനത്തിലേയ്ക്ക് നയിക്കുന്നില്ല എന്നാണ്. ആ പദപ്രയോഗം ഒരര്‍ത്ഥത്തിലും മതത്തിന്റെ സങ്കുചിത പരിധിയില്‍ ഒതുങ്ങുന്നതല്ല. ഹിന്ദുത്വ എന്ന പദപ്രയോഗത്തിന് ഉപഭൂഖണ്ഡത്തിലെ ജനങ്ങളുടെ ജീവിതരീതിയുമായാണ് കൂടുതല്‍ ബന്ധമെന്നും കോടതി തുടര്‍ന്ന് നിരീക്ഷിക്കുന്നു. മുന്‍ വിധിന്യായങ്ങളില്‍ പറയുന്നതുപോലെ ‘ഹിന്ദുത്വ’, ‘ഹിന്ദുയിസം’ എന്നിവയ്ക്ക് സങ്കുചിത ഹിന്ദുമത മൗലികവാദമെന്ന അര്‍ത്ഥം കല്‍പ്പിക്കാനോ അതിനോട് തുലനപ്പെടുത്താനോ കഴിയില്ല….” “പില്‍ക്കാലത്തെ നിരവധി വിധിന്യായങ്ങളില്‍ മതേതരത്വത്തിന്റെ ഏക സംസ്ക്കാര കാഴ്ചപ്പാട് സ്വീകരിക്കാന്‍ ഈ ഹിന്ദുത്വ വിധിന്യായങ്ങള്‍ കോടതിയെ പ്രചോദിപ്പിച്ചതായി തോന്നുന്നു…” (പേജ്- 20) ജസ്റ്റിസ് അഫ്താബ് ആലമിന്റെ ഈ പ്രസംഗത്തില്‍നിന്ന് അഞ്ച് നിഗമനങ്ങളിലാണ് ജസ്റ്റിസ് സോണി എത്തിച്ചേരുന്നത്.
ഒന്ന്: ന്യൂനപക്ഷ സംഘടനയുടെ കേസിലെ സുപ്രീംകോടതി വിധിയെക്കുറിച്ചുള്ള ജസ്റ്റിസ് ആലമിന്റെ അഭിപ്രായപ്രകടനങ്ങള്‍ സുപ്രീംകോടതിയുടെയും ചീഫ് ജസ്റ്റിസിന്റേയും വിശ്വാസ്യതയെ നേരിട്ട് ചോദ്യം ചെയ്യുന്ന ആരോപണങ്ങളാണ്. ന്യൂനപക്ഷ ഇസ്ലാമിക സ്ഥാപനത്തെ തരംതാഴ്ത്താനായി ബോധപൂര്‍വം രൂപീകരിച്ചതാണ് പതിനൊന്നംഗ ബെഞ്ച് എന്ന് അദ്ദേഹം കരുതുന്നതായാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളില്‍നിന്ന് വ്യക്തമാവുന്നത്. ഒരു സിറ്റിംഗ് ജഡ്ജിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന വലിയ പെരുമാററ ദൂഷ്യമാണിത്.
രണ്ട്: ഹിന്ദുമേളകള്‍ക്കും മറ്റും ചെലവഴിക്കുന്ന ദശലക്ഷക്കണക്കിന് രൂപയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഹജ്ജ് സബ്സിഡി ഒന്നുമല്ലെന്ന് ജസ്റ്റിസ് ആലം കരുതുന്നു. എന്നാല്‍ ലക്ഷക്കണക്കിനാളുകള്‍ എത്തിച്ചേരുന്ന ഹിന്ദു മേളകള്‍ക്കും ഉത്സവങ്ങള്‍ക്കും പണം ചെലവഴിക്കുന്നത് ക്രമസമാധാന പാലനത്തിന് മാത്രമാണെന്നും അജ്മീര്‍ ദര്‍ഗയിലെ ഉറൂസിനും മറ്റും ഇങ്ങനെ പണം ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം ബോധപൂര്‍വം വിസ്മരിക്കുന്നു. ഒരു പ്രത്യേക മതത്തിന് അനുകൂലമായ വര്‍ഗീയ മനഃസ്ഥിതിക്ക് തെളിവാണത്.
മൂന്ന്: “ഇങ്ങനെയെല്ലാമായിരുന്നിട്ടും ഭൂരിപക്ഷം ഇന്ത്യക്കാരും സത്യസന്ധമായി വിശ്വസിക്കുന്നത് തങ്ങള്‍ ജീവിക്കുന്നത് ഒരു മതേതരരാജ്യത്താണ്” എന്ന നിന്ദാഗര്‍ഭമായ പ്രസ്താവനയിലൂടെ ഇന്ത്യ ഒരു മതേതര രാജ്യമല്ലെന്ന ദൃഢവിശ്വാസമാണ് ജസ്റ്റിസ് ആലം പ്രകടിപ്പിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍.
നാല്: നിരവധി സുപ്രീംകോടതി വിധികളെ ഒന്നിലധികം തവണ, അതും ഒരു വിദേശ രാജ്യത്തുവെച്ച്, പരോക്ഷമായി വിമര്‍ശിക്കുന്ന ജസ്റ്റിസ് ആലമിന്റെ നടപടി കോടതിയലക്ഷ്യവും പരമോന്നത നീതിപീഠത്തിന്റെ അന്തസ്സ് കെടുത്തുന്നതുമാണ്.
അഞ്ച്: ഇന്ത്യയിലെ നിയമങ്ങള്‍ ഹിന്ദുക്കളെയും മുസ്ലീങ്ങളേയും രണ്ട് തരം പൗരന്മാരായാണ് കാണുന്നതെന്നും താന്‍ ന്യൂനപക്ഷാവകാശങ്ങള്‍ക്കുവേണ്ടി കുരിശുയുദ്ധം നടത്തുകയാണെന്നുമുള്ള വികാരമാണ് ജസ്റ്റിസ് ആലമിന്റെ പ്രസംഗത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. സുപ്രീം കോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജിയെ സംബന്ധിച്ചിടത്തോളം ഇത് അങ്ങേയറ്റം അനുചിതമാണ്.
ജസ്റ്റിസ് ആലം ഉള്‍പ്പെടുന്ന ബെഞ്ചിലെത്തിയിട്ടുള്ള ഗുജറാത്ത് സര്‍ക്കാര്‍ കക്ഷിയായ ക്രിമിനല്‍ കേസുകള്‍ മറ്റൊരു ബെഞ്ചിലേക്ക് മാറ്റുകയോ തുടര്‍ന്നുള്ള വാദം കേള്‍ക്കല്‍ നിര്‍ത്തിവെയ്ക്കുകയോ വേണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനയച്ച പത്ത് പേജുള്ള കത്തില്‍ ജസ്റ്റിസ് സോണി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്ന വസ്തുതകള്‍ അങ്ങേയറ്റം അസ്വസ്ഥജനകമാണ്.
“ജസ്റ്റിസ് ആലം ഉള്‍പ്പെടുന്ന ബെഞ്ചിലെത്തുന്ന ഗുജറാത്തിനെ രാഷ്ട്രീയമായി പെട്ടെന്ന് ബാധിക്കുന്ന ഏതാണ്ട് എല്ലാ കാര്യങ്ങളിലും അദ്ദേഹം പുറപ്പെടുവിക്കുന്ന എല്ലാ വിധിന്യായങ്ങളിലും ന്യൂനപക്ഷ സമുദായത്തോടുള്ള അനുഭാവം അചഞ്ചലമായി ആവര്‍ത്തിക്കുന്നുവെന്ന് സ്പഷ്ടമാണ്. കോടതിയില്‍ അദ്ദേഹം നടത്തുന്ന വിലയിടിക്കുന്ന പ്രസ്താവനകള്‍ ഈ പ്രകടമായ പക്ഷപാതം വെളിപ്പെടുത്തുന്നു.” “ഹിന്ദി സിനിമകള്‍ക്ക് പാട്ടെഴുതുന്ന ജാവേദ് അക്തര്‍ ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് സുപ്രീംകോടതിയില്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചു. 2000-06 കാലയളവില്‍ ഗുജറാത്തില്‍ ഉണ്ടായെന്ന് ആരോപിക്കപ്പെടുന്ന വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള കേസുകളുടെ അന്വേഷണം നിരീക്ഷിക്കാന്‍ ജസ്റ്റിസ് ആലം, ജസ്റ്റിസ് എച്ച്.എസ്.ബേഡിയെ 2012 മാര്‍ച്ച് ഒന്നിന് നിയോഗിച്ചു. ജസ്റ്റിസ് എം.ബി.ഷാ നിരസിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. ജാവേദ് അക്തര്‍ മുംബൈക്കാരനാണ്. അവിടെ നിരവധി ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്. (ഇതിലെ ഇരകളേറെയും മുസ്ലീങ്ങളായിരുന്നിട്ടും പരാതിയില്ല). ജാവേദിന്റെ സാമൂഹ്യപ്രവര്‍ത്തനത്തിന് ഗുജറാത്തുമായി യാതൊരുബന്ധവുമില്ല. അതിനാല്‍ ഗുജറാത്തില്‍ ഏതെങ്കിലും തെറ്റുകളുണ്ടെങ്കില്‍ തന്നെ അത് ഉന്നയിക്കാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ലെന്നാണ് ഞാന്‍ കരുതുന്നത്. എന്നിട്ടും ജാവേദിന്റെ പൊതുതാല്‍പ്പര്യ ഹര്‍ജി സ്വീകരിച്ച് അസാധാരണമായ ഉത്തരവ് പുറപ്പെടുവിച്ചു.”
“ഗുജറാത്ത് സര്‍ക്കാരും ടീസ്റ്റ എ.സെതല്‍വാദും തമ്മിലുള്ള കേസുമായി ബന്ധപ്പെട്ട ഒരു പ്രത്യേകാനുമതി ഹര്‍ജി 2012 ഫെബ്രുവരി 21 ന് ജസ്റ്റിസ് അഫ്താഫ് ആലമിന്റെ ബെഞ്ചിലെത്തി. പ്രശ്നം എന്താണെന്ന് കേള്‍ക്കുകപോലും ചെയ്യാതെ ജസ്റ്റിസ് ആലം ഇങ്ങനെ അഭിപ്രായപ്പെട്ടതായാണ് വാര്‍ത്തകള്‍ വന്നത്. “ഇത് പരാതിക്കാരിയെ (സെതല്‍വാദ്) ഇരയാക്കുന്ന നൂറ് ശതമാനവും വ്യാജമായ കേസാണ്. ഇത്തരം കേസ് ഗുജറാത്തിന് ഒരു തരത്തിലും ഗുണം ചെയ്യില്ല. ഇത്തരം കേസുമായി മുന്നോട്ടു പോകരുതെന്ന് നിങ്ങളുടെ കക്ഷിയെ ഉപദേശിക്കണം. സര്‍ക്കാരിനോട് ഇത് പറയാനുള്ള ഉത്തരവാദിത്തം നിങ്ങള്‍ കാണിക്കണം” എന്നാണ് ഗുജറാത്തിന്റെ മുതിര്‍ന്ന അഭിഭാഷകനായ പ്രദീപ് ഘോഷിനോട് ജസ്റ്റിസ് ആലം പറഞ്ഞത്.
ജസ്റ്റിസ് ആലമിനെ ക്ഷുഭിതനാക്കിയ കേസിന്റെ സ്ഥിതി ഇതായിരുന്നു. “ഈ കേസില്‍ ഒമ്പത് പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടുള്ളതാണ്. കുറ്റാരോപിതരായ അഞ്ച് പേര്‍ സിആര്‍പിസി 164 പ്രകാരം മജിസ്ട്രേറ്റിന് മുന്നില്‍ ടീസ്റ്റ സെതല്‍വാദിനെതിരെ മൊഴി നല്‍കിയിരുന്നു. മുതിര്‍ന്ന അഭിഭാഷകനും സാക്ഷിയുമായ രാഹുല്‍ സിംഗും ടീസ്റ്റക്കെതിരെ മൊഴി നല്‍കുകയുണ്ടായി. എന്നിട്ടും ഗുജറാത്ത് സര്‍ക്കാരിനെ അധിക്ഷേപിക്കാനാണ് ജസ്റ്റിസ് ആലം മുതിര്‍ന്നത.്” ഇക്കാര്യം ചൂണ്ടിക്കാട്ടിയശേഷം “എന്തുകൊണ്ട്, എങ്ങനെ, കോടതിയില്‍ ഹാജരാക്കപ്പെട്ട എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ടവരുടെ വാദം കേള്‍ക്കാതെ ജസ്റ്റിസ് ആലം ഇത്തരമൊരു തീര്‍പ്പില്‍ എത്തിച്ചേര്‍ന്നത്” എന്നാണ് ജസ്റ്റിസ് സോണി ചോദിക്കുന്നത്.
“വാര്‍ത്തകളനുസരിച്ച്, സൊറാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസിലും അന്വേഷണം പൂര്‍ത്തിയാക്കിയ സിബിഐ കുറ്റപത്രവും അനുബന്ധ കുറ്റപത്രവും നല്‍കിയിട്ടും, തുടര്‍ന്നുള്ള നിരീക്ഷണം അനുവദനീയമല്ലെന്ന സഹജഡ്ജിയുടെ അസന്ദിഗ്ദ്ധമായ അഭിപ്രായത്തെ അവഗണിച്ചും വാദം പൂര്‍ത്തിയാക്കാതെ ജസ്റ്റിസ് ആലം ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവെച്ചിരിക്കുകയാണ്” എന്നും ജസ്റ്റിസ് സോണി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. “തെറ്റുകള്‍ വകവെക്കാതെ ന്യൂനപക്ഷ സമുദായത്തിനൊപ്പം നിലയുറപ്പിച്ച് ഗുജറാത്തിനെ വേട്ടയാടുകയാണ് ജസ്റ്റിസ് ആലം എന്നും ഈ ആശങ്ക നീതിയുടെ ഹൃദയം പിളര്‍ക്കുന്നതാണെന്നും” ജസ്റ്റിസ് സോണി പറയുന്നു.
Monday, August 20, 2012
വിശ്വ വിജയി
ഭാരതീയ കമ്മ്യൂണിസത്തിലേയ്ക്ക്
മുഖ്യമന്ത്രി ആയിരുന്ന മറ്റൊരു സിപിഐ നേതാവ് പി.കെ.വാസുദേവന്‍ നായര്‍ ജഗതിയില്‍നിന്ന് തൈക്കാട്ടെ എംഎന്‍ സ്മാരകത്തിലേക്ക് മുണ്ടും മടക്കിയുടുത്ത് സാധാരണക്കാരനെപ്പോലെ ഒറ്റയ്ക്ക് നടന്ന് വരുന്നതും പതിവായി ഞാന്‍ കാണാറുണ്ടായിരുന്നു. നേതൃത്വത്തില്‍ ഔന്നത്യവും ജീവിത രീതിയില്‍ ലാളിത്യവുമായിരുന്നു പൊതുവെ സിപിഐ നേതാക്കളുടെ മുഖമുദ്ര. ഇന്ന് സിപിഐയിലും, മേറ്റ്ല്ലാ പാര്‍ട്ടികളിലുമെന്നപോലെ, അത്തരക്കാര്‍ അതിവേഗം അന്യം നില്‍ക്കുകയാണ്. അപവാദങ്ങളില്ലെന്നല്ല. അതിലൊന്നാണ് സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.
പന്ന്യനെ പണ്ടേ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ നീട്ടി വളര്‍ത്തിയ തലമുടി അടിയന്തരാവസ്ഥയോടുള്ള പ്രതീകാത്മകമായ പ്രതിഷേധമാണെന്നത്, പക്ഷെ പാര്‍ട്ടിയുടെ അടിയന്തരാവസ്ഥക്കാലത്തെ നിലപാടിന്റെ പശ്ചാത്തലത്തില്‍ എനിക്കിനിയും പിടികിട്ടുന്നില്ല. ഏതാനും ആഴ്ചകള്‍ മുമ്പ് പന്ന്യന്‍ രവീന്ദ്രന്‍ കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്തുവെന്നത് വലിയ വാര്‍ത്തയായി. പന്ന്യന്‍ പണ്ടും ഇങ്ങനെയാണ്. എംപി ആയിരിക്കേ തൈക്കാട്ട് മോഡല്‍ സ്കൂള്‍ ജംഗ്ഷനിലെ ഒരു ഓലമേഞ്ഞ ചായക്കടയില്‍നിന്ന് പതിവായി അദ്ദേഹം പ്രഭാതഭക്ഷണം കഴിക്കുമായിരുന്നു. പാര്‍ട്ടി സെക്രട്ടറി ആയിട്ടും അദ്ദേഹത്തിന് മറ്റ് മിക്ക രാഷ്ട്രീയ നേതാക്കളേയും പോലെ കുറഞ്ഞ പക്ഷം ഒരു ഇന്നോവാ കാറും എയര്‍കണ്ടീഷന്‍ ചെയ്ത ഓഫീസ് മുറിയും പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണവും വേണമെന്ന് നിര്‍ബന്ധമില്ലാത്തത് ആശ്വാസകരമാണ്. അതിലേറെ അനുകരണീയവും.
സിപിഐയിലെ തന്റെ പിന്‍ഗാമികളെപ്പോലെ മഹാമസ്തിഷ്ക്കത്തിനുടമയല്ല പന്ന്യന്‍. തന്ത്ര വിദഗ്ദ്ധനോ സൈദ്ധാന്തികവിശാരദനോ ഒന്നുമല്ല അദ്ദേഹം. എന്നാല്‍ ഇന്ന് ഈ പംക്തിയില്‍ പന്ന്യനെ പരാമര്‍ശിക്കുന്നതിന് പ്രേരകമായത് കഴിഞ്ഞ ഞായറാഴ്ചയിലെ അദ്ദേഹത്തിന്റെ ഗുരുവായൂര്‍ പ്രസംഗമാണ്. കേരളം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതായിരുന്ന പന്ന്യന്റെ പ്രസംഗം മാധ്യമ ശ്രദ്ധ ആകര്‍ഷിക്കാതെ പോയി. ആരോഗ്യകരമായ സംവാദത്തിലല്ലോ വിനാശകരമായ വിവാദങ്ങളിലാണല്ലൊ മാധ്യമങ്ങള്‍ക്ക് പൊതുവെ താല്‍പ്പര്യം. ഗുരുവായൂരില്‍ കെ.ദാമോദരന്‍ ജന്മശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി. ഭാരതീയ പൈതൃകവും പാരമ്പര്യവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കമ്മ്യൂണിസ്റ്റുകാരും ഉള്‍ക്കൊള്ളണമെന്ന ആഹ്വാനമായിരുന്നു അവിടെ അദ്ദേഹം നല്‍കിയത്. രാമായണത്തിന്റേയും മഹാഭാരതത്തിന്റേയും സന്ദേശവും ഋഷിവര്യന്മാരുടെ ദര്‍ശനങ്ങളും ഉള്‍ക്കൊള്ളാതെ ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാനാവില്ലെന്ന് അദ്ദേഹം അസന്നിഗ്ധമായി അഭിപ്രായപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ സ്ഥാപക നേതാക്കളിലൊരാളായ കെ.ദാമോദരന്റെ ചിന്താധാരയ്ക്ക് അടിവരയിട്ടുകൊണ്ട് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞത് ഭാരതത്തിന്റെ നാനത്വവും വേദോപനിഷത്തുകളും അടങ്ങുന്ന പൈതൃകത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇവിടെ വേര് പിടിക്കാനാവില്ലെന്നാണ്. ഭാരതീയ മൂല്യങ്ങളേയും വിശ്വാസപ്രമാണങ്ങളേയും അടച്ചാക്ഷേപിച്ച് മുന്നോട്ട് പോവാനാവില്ലെന്ന് പാര്‍ട്ടി സെക്രട്ടറി സഖാക്കളെ ഓര്‍മ്മിപ്പിച്ചു.
വൈകിയാണെങ്കില്‍ കൂടി പന്ന്യന്റെ ഈ തിരിച്ചറിവ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും കമ്മ്യൂണിസ്റ്റുകാരും ഭാരതീയത ഉള്‍ക്കൊള്ളേണ്ടത്, അഥവാ ഭാരതവല്‍ക്കരിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനെ കാവിവല്‍ക്കരണമെന്ന് കളിയാക്കുന്നവര്‍ പാര്‍ട്ടിക്കകത്തും പുറത്തും ഉണ്ടാവാം. അവര്‍ കാലത്തിന്റെ ചുവരെഴുത്ത് കാണാത്തവരാണ്. കാവിയോടും കാവി പ്രതിനിധാനം ചെയ്യുന്നതിനോടും കലഹിക്കുന്നവരായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍. അതുകൊണ്ട് തന്നെ അവരില്‍ ചിലര്‍ രാമായണവും മഹാഭാരതവും ചുട്ടു കരിക്കുന്നതിന് പണ്ട് കൂട്ടുനിന്നു.
ഭാരതയീതയോടും ഭാരതീയമായ എന്തിനോടും ഒരു വല്ലാത്ത ‘അലര്‍ജി’ തന്നെ പുലര്‍ത്തിയിരുന്നു പല സിപിഐ നേതാക്കളും. കാവിവസ്ത്രം ഉപേക്ഷിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയവരാണ് പന്ന്യന്റെ പാര്‍ട്ടിയുടെ കഴിഞ്ഞകാല സംസ്ഥാന സെക്രട്ടറിമാരായ എന്‍.ഇ.ബലറാമും വെളിയം ഭാര്‍ഗ്ഗവനും. അവര്‍ക്ക് കാവി സംബന്ധമായതൊക്കെ പുച്ഛമായിരുന്നു. പക്ഷെ ഗുരുവായൂര്‍ പ്രസംഗത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ അറിയിച്ചത് ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി നയപരിപാടികളില്‍ മാറ്റം വരുത്താന്‍ സിപിഐയുടെ ഇക്കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചുവെന്നാണ്. പന്ന്യന് മുമ്പ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന സി.കെ.ചന്ദ്രപ്പനും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പുനരാവിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു.
മരിക്കുന്നതിന് ഏതാനും മാസം മുമ്പ് പ്രസിദ്ധീകരിച്ച ഒരഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത് ഇന്ത്യയേയും ഇന്ത്യയുടെ ആത്മാവിനേയും മനസ്സിലാക്കുന്നതില്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പരാജയപ്പെട്ടു പോയിയെന്നാണ്.
വളരെ മുമ്പേ ഈ തിരിച്ചറിവുണ്ടാവുകയും അത് വിളിച്ചു പറയുകയും ചെയ്ത പ്രതിഭയാണ് ആദ്യ കമ്മ്യൂണിസ്റ്റുകളിലൊരാളായ കെ.ദാമോദരന്‍. ഇന്ത്യയെ കണ്ടെത്താനായി അദ്ദേഹം ഒട്ടേറെ വായിച്ചു, ചിന്തിച്ചു, ഗവേഷണം ചെയ്തു. അതിന് സഹായകമായ ഗ്രന്ഥരചന നടത്തി. ‘ഇന്ത്യയുടെ ആത്മാവ്’ ‘ധാര്‍മിക മൂല്യങ്ങള്‍’, ‘ഭാരതീയ ചിന്ത’ എന്നിവ മലയാളത്തിലും ‘ഇന്ത്യന്‍ തോട്ട്’, ‘മാന്‍ ആന്റ് സൊസൈറ്റി ഇന്‍ ഇന്ത്യന്‍ ഫിലോസഫി’ ‘മാര്‍ക്സ്, ഹെഗല്‍ ആന്റ് ശങ്കര’ എന്നിവ ഇംഗ്ലീഷിലും കെ.ദാമോദരന്‍ എഴുതിയത് സഖാക്കള്‍ക്ക് യഥാര്‍ത്ഥ ഇന്ത്യയെ പരിചയപ്പെടുത്താനായിരുന്നു. പക്ഷെ അത് ചെവിക്കൊളളാനും ഉള്‍ക്കൊള്ളാനും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കായില്ല. അതൊരു ഹിമാലയന്‍ മണ്ടത്തരമായിപ്പോയെന്നും കനത്ത വിലയാണ് അതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നല്‍കേണ്ടി വന്നതെന്നും കാലം തെളിയിച്ചു. യാദൃച്ഛികമെങ്കിലും കെ.ദാമോദരന്റെ ജന്മശതാബ്ദിവര്‍ഷത്തില്‍ ഇന്ത്യയുടെ മഹത്തായ പൈതൃകത്തേയും പാരമ്പര്യത്തേയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകതയ്ക്ക് അടിവരയിടുന്ന രീതിയിലുള്ള സംവാദത്തിന് സിപിഐയും അതിന്റെ സംസ്ഥാന സെക്രട്ടറിയും തുടക്കം കുറിച്ചിരിക്കുന്നുവെന്നത് അഭിനന്ദനാര്‍ഹമാണ്.
എന്നാല്‍ ഇത്തരം സംവാദങ്ങളില്‍ ഇന്ന് സംസ്ഥാനത്ത് മിക്കവര്‍ക്കും താല്‍പ്പര്യമില്ലെന്നതും അതിന് സമയമില്ലെന്നതും ഒരു ദുഃഖസത്യമാണ്. സംവാദതല്‍പ്പരരായിരുന്ന ഇഎംഎസ്, ഉണ്ണിരാജ, എം.എസ്.ദേവദാസ്, എന്‍.ഇ.ബലറാം, പി.ആര്‍.നമ്പ്യാര്‍ എന്നിവരുടെ വംശം ഇന്ന് ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലും അന്യം നിന്നു. സഖാക്കള്‍ക്കിടയില്‍ പി.ഗോവിന്ദപിള്ളയെ പോലെയും സംഘപരിവാറിലെ പി.പരമേശ്വരനെപ്പോലെയുമുള്ളവര്‍ വളരെ വിരളമാണ് ഇന്ന് നമ്മുടെ സമൂഹത്തില്‍. സംഘട്ടനത്തിന്റേയും സംഘര്‍ഷത്തിന്റെയുമല്ല സംവാദത്തിന്റെയും സമന്വയത്തിന്റെയും സംസ്ക്കാരമാണ് കെ.ദാമോദരന്‍ ഉയര്‍ത്തിപ്പിടിച്ചത്. പി.കൃഷ്ണപിള്ളയോടൊപ്പം കെ.ദാമോദരനും ഉണ്ടായിരുന്നു കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ അതിന്റെ ആദ്യ ആലോചനായോഗം മുതല്‍. സ്റ്റാലിന്റെ കാലത്ത് തന്നെ സ്റ്റാലിനിസത്തെ തള്ളിപ്പറഞ്ഞ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റും ദാമോദരന്‍ തന്നെ. കെ.ദാമോദരന്റെ ജന്മശതാബ്ദി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രം ആഘോഷിക്കേണ്ടതല്ല. അദ്ദേഹം കേരളത്തിന്റെ പൊതുസ്വത്തായിരുന്നു. അതുകൊണ്ട് കേരളത്തിന്റെ ആഘോഷമാവണം കെ.ദാമോദരന്റെ ജന്മശതാബ്ദി.
ഹരി എസ്. കര്‍ത്താ
അവിചാരിതമായ ഓര്‍മ്മപുതുക്കല്‍
ഒട്ടേറെ ഓര്‍മ്മകള്‍ ആ നിമിഷം മനസ്സിലൂടെ കടന്നുപോയി. കേരള സംസ്ഥാന രൂപീകരണത്തിനു മുമ്പ് മലബാര്‍ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നല്ലൊ. 1956 ല്‍ നവംബറില്‍ സംസ്ഥാന പുനഃസംഘടനക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ നിയുക്തമായ ഫസല്‍ അലി കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒരു വര്‍ഷമാണ് റിപ്പോര്‍ട്ടിന്‍ പ്രകാരമുള്ള പുനസ്സംഘടിത സംസ്ഥാനങ്ങള്‍ ആരംഭിക്കാന്‍ നല്‍കപ്പെട്ടിരുന്ന സമയം. ആ സമയത്തിനിടയില്‍, ഓരോ സംസ്ഥാനത്തേക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ചേര്‍ക്കപ്പെടേണ്ട ജീവനക്കാരെയും രേഖകളെയും മാറ്റുക എന്ന അതിസങ്കീര്‍ണവും സുപ്രധാനവുമായ കാര്യങ്ങള്‍ തീര്‍ക്കേണ്ടിയിരുന്നു. ജീവനക്കാര്‍ക്ക് ഏത് സംസ്ഥാനത്ത് ജോലിചെയ്യണമെന്ന് തീരുമാനിക്കാന്‍ അവസരം നല്‍കപ്പെട്ടു. മലബാറില്‍നിന്ന് മദ്രാസ് സെക്രട്ടറിയേറ്റിലും മറ്റ് ജീവനക്കാരായിരുന്നവരെ തിരുവനന്തപുരത്തേക്കും തെക്കന്‍ തിരുവിതാംകൂറില്‍നിന്ന് തിരുവനന്തപുരത്ത് ജോലിചെയ്തിരുന്നവരെ മദ്രാസിലേക്കും രേഖകള്‍ സഹിതം മാറ്റുവാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് ചെയ്യപ്പെട്ടത്. അതിനായി മദ്രാസില്‍നിന്നും ഒരു പ്രത്യേക തീവണ്ടി തിരുവനന്തപുരത്തേക്ക് ഓടിച്ചു. അതില്‍ വിവിധ ഓഫീസുകളിലെ ഫയലുകളും ഉദ്യോഗസ്ഥരുമെല്ലാ ഉണ്ടായിരുന്നു. തിരുവനന്തപുരത്തുനിന്നും ആ വണ്ടി മടങ്ങിയത്, തെക്കന്‍ തിരുവിതാംകൂറിലെയും ചെങ്കോട്ടയിലെയും സെക്രട്ടറിയേറ്റ് ജീവനക്കാരുമായാണ്. അങ്ങനെ തിരുവനന്തപുരത്തെത്തിയ തലശ്ശേരിക്കാരനായ സ്വയംസേവകനായിരുന്നു ടി.കെ. ദാമോദരന്‍. എ.കെ. ലക്ഷ്മണന്‍, എന്‍. വിജയന്‍, ശിവരാജന്‍ തുടങ്ങിയവരും അക്കൂട്ടത്തില്‍പ്പെടും. അവര്‍ക്ക് പ്രാരംഭത്തില്‍ തിരുവനന്തപുരത്ത് വളരെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവന്നിരുന്നു. പക്ഷേ അവിടത്തെ സംഘപ്രവര്‍ത്തനത്തിന് അവര്‍ വലിയ കരുത്തായിത്തീര്‍ന്നു. വിജയനൊഴികെ ലക്ഷ്മണനും ദാമോദരനും ശിവരാജനും ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞ് തലശ്ശേരിക്ക് സ്ഥലംമാറ്റം വാങ്ങിപ്പോന്നു. അവരെ പരിചയപ്പെടുന്നത് ആ അവസരത്തിലാണ്. വിജയന്‍ ലീവില്‍ വന്ന അവസരത്തിലാണ് പരിചയപ്പെട്ടത്. സെക്രട്ടറിയേറ്റില്‍ തൊഴില്‍വകുപ്പിലും ലോട്ടറി വകുപ്പിലും വളരെക്കാലം ജോലിചെയ്തശേഷമാണദ്ദേഹം വിരമിച്ചത്. രാഷ്ട്രീയതലത്തിലും ഔദ്യോഗികതലത്തിലുമുള്ള ഒരു പ്രലോഭനവും ഭീഷണിയും കാര്യവ്യഗ്രതയും സംഘപ്രവര്‍ത്തനത്തില്‍നിന്ന് അദ്ദേഹത്തെ വിമുഖനാക്കിയില്ല. അവിടെത്തന്നെ സ്വന്തം വീടുവെച്ചു. സംഘചാലകന്റെ വരെയുള്ള വിവിധ ചുമതലകള്‍ വഹിച്ചു. സേവനവിമുക്തനായശേഷം എ.വി. ഭാസ്കര്‍ജിയുടെ ക്ഷണം സ്വീകരിച്ച് പാലക്കാട്ട് വ്യാസവിദ്യാപീഠത്തിന്റെയും ഭാരതീയ വിദ്യാനികേതന്റെയും ചുമതലകള്‍ ഏറ്റെടുത്ത്, ആ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ തിരുവനന്തപുരത്തേക്ക് മടങ്ങിയെങ്കിലും ഭാരതീയ വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പരമേശ്വര്‍ജിയെ സഹായിക്കുകയാണിപ്പോള്‍.എം.കെ. ലക്ഷ്മണനാകട്ടെ ചന്ദ്രേട്ടന്‍ സംഘത്തില്‍ വന്ന കാലത്തുതന്നെ ശാഖയില്‍ വന്നുതുടങ്ങി. 1946 ലോ മറ്റോ സംഘശിക്ഷാവര്‍ഗില്‍ പരിശീലനം നേടി. മരാമത്ത് വകുപ്പില്‍ ജോലിചെയ്തുവന്നു. പ്രവര്‍ത്തനത്തില്‍ സജീവമല്ലാതായി. ശിവരാജനും ക്രമേണ സജീവ പ്രവര്‍ത്തനത്തില്‍നിന്നു പിന്‍വലിച്ചു. പ്രത്യേകാവസരങ്ങളില്‍ ഇവരെല്ലാം വരാറുണ്ടായിരുന്നുതാനും.
പി. നാരായണന്‍
















